Wednesday, 1 August 2012

IS ONE EXTRA BED ROOM COSTS A LIFE?????




Written by An Indian Software Engineer
A Bitter Reality

As the dream of most parents I had acquired a degree in
Software Engineering and joined a company based in USA, the

land of braves and opportunity. When I arrived in the USA, it
was as if a dream had come true.


Here at last I was in the place where I want to be. I decided I
would be staying in this country for about Five years in which
time I would have earned enough money to settle down in India.

My father was a government employee and after his retirement,
the only asset he could acquire was a decent one bedroom flat.


I wanted to do some thing more than him. I started feeling
homesick and lonely as the time passed. I used to call home and
speak to my parents every week using cheap international phone
cards. Two years passed, two years of Burgers at McDonald's and
pizzas and discos and 2 years watching the foreign exchange
rate getting happy whenever the Rupee value went down.

Finally I decided to get married. Told my parents that I have
only 10 days of holidays and everything must be done within
these 10 days. I got my ticket booked in the cheapest flight.
Was jubilant and was actually enjoying hopping for gifts for
all my friends back home. If I miss anyone then there will be
talks. After reaching home I spent home one week going through
all the photographs of girls and as the time was getting
shorter I was forced to select one candidate.


In-laws told me, to my surprise, that I would have to get
married in 2-3 days, as I will not get anymore holidays. After
the marriage, it was time to return to USA, after giving some
money to my parents and telling the neighbors to look after
them, we returned to USA.


My wife enjoyed this country for about two months and then she
started feeling lonely. The frequency of calling India
increased to twice in a week sometimes 3 times a week. Our
savings started diminishing.

After two more years we started to
have kids. Two lovely kids, a boy and a girl, were gifted to us
by the almighty. Every time I spoke to my parents, they asked
me to come to India so that they can see their grand-children.


Every year I decide to go to India… But part work part
monetary conditions prevented it. Years went by and visiting
India was a distant dream. Then suddenly one day I got a
message that my parents were seriously sick. I tried but I
couldn't get any holidays and thus could not go to India ... The
next message I got was my parents had passed away and as there
was no one to do the last rights the society members had done
whatever they could. I was depressed. My parents had passed
away without seeing their grand children.


After couple more years passed away, much to my children's
dislike and my wife's joy we returned to India to settle down.
I started to look for a suitable property, but to my dismay my
savings were short and the property prices had gone up during
all these years. I had to return to the USA...


My wife refused to come back with me and my children refused to
stay in India... My 2 children and I returned to USA after
promising my wife I would be back for good after two years.

Time passed by, my daughter decided to get married to an
American and my son was happy living in USA... I decided that
had enough and wound-up every thing and returned to India... I
had just enough money to buy a decent 02 bedroom flat in a
well-developed locality.


Now I am 60 years old and the only time I go out of the flat is
for the routine visit to the nearby temple. My faithful wife
has also left me and gone to the holy abode.

Sometimes

I wondered was it worth all this?

My father, even after staying in India,

Had a house to his name and I too have
the same nothing more.

I lost my parents and children for just ONE EXTRA BEDROOM.

Looking out from the window I see a lot of children dancing.
This damned cable TV has spoiled our new generation and these
children are losing their values and culture because of it. I
get occasional cards from my children asking I am alright. Well
at least they remember me.


Now perhaps after I die it will be the neighbors again who will
be performing my last rights, God Bless them.

But the question
still
remains 'was all this worth it?'

I am still searching for an answer.................!!!

START THINKING

IS IT JUST FOR ONE EXTRA BEDROOM???

Friday, 1 June 2012


dont be a HERO.... Be human....


HELPING ROAD ACCIDENT VICTIMS
Supreme Court Judgment: In the case of Pt. Parmanand Katara vs Union of India in Criminal Writ Petition No.270 of 1988, D/-28.8.1989 (AIR 1989 Supreme Court 2039) the Hon’ble Supreme Court of India has observed:“Every injured citizen brought for medical treatment should instantaneously be given medical aid to preserve life and thereafter the procedural criminal law should be allowed to operate in order to avoid negligent death. There is no legal impediment for a medical professional when he is called upon or requested to attend to an injured person needing his medical assistance immediately. The effort to save the person should be the top priority not only of the medical professional but even of the police or any other citizen who happens to be connected with that matter or who happens to notice such an incident or a situation”.
“There are no provisions in the Indian Penal Code, Criminal Procedure Code, Motor Vehicles Act, which prevents doctors from promptly attending to serious injured persons and accident cases before arrival of the police and their taking into cognizance of such cases, preparation of FIR and other formalities by Police.”
(Para-6)
“There can be no second opinion that preservation of human life is of paramount importance. This is so on account of the fact that once life is lost, the status quo ante cannot be restored, as resurrection is beyond the capacity of man.”
(Para-7)
Can a doctor/hospital refuse medical care to emergency cases?
“Every doctor whether at a Government hospital or otherwise has the professional obligation to extend his services with due expertise for protecting life. No law or State action can intervene to avoid/delay the discharge of the paramount obligation cast upon members of the medical profession. The obligation being total, absolute and paramount, laws of procedure whether in status or otherwise which would interfere with the discharge of this obligation cannot be sustained and must, therefore, give way”
(Para-8)
Should the doctors/hospitals wait for the police to arrive or any legal formalities before attending to a road accident victim?
No. “The treatment of the patient should not wait for the arrival of the police or completion of legal formalities. All hospitals and doctors are required to provide immediate medical aid to all the cases, whether medico–legal or not”
(Para-3)
Is the duty of the driver of the vehicle involved in an accident & the doctor attending the victim mandated by any law? Yes.Following the Supreme Court order in 1989, the Motor Vehicles Act was amended in 1994, to make it mandatory on both the driver/owner of the vehicle to take the accident victim to the nearest doctor, and the doctor to treat the victim without waiting for any formalities. The provisions of Section 134, Motor Vehicles Act 1988 read as follows-
Duty of driver in case of accident and injury to a person - When any person is injured or any property of a third party is damaged, as a result of an accident in which a motor vehicle is involved the driver of the vehicle or other person in charge of the vehicles –

  1. Unless it is not practicable to do so on account of mob fury or any other reason beyond his control, take all reasonable steps to secure medical attention for the injured person ( by conveying him to the nearest medical practitioner or hospital, and it is shall be the duty of every registered medical practitioner or the doctor on the duty in the hospital immediately to attend the injured person and render medical aid or treatment without waiting for any procedural formalities), unless the injured person or his guardian, in case he is a minor, desires otherwise;
  2. Give on demand by a police officer any information required by him, or , if no police officer is present, report the circumstance of the occurrence, including the circumstances, if any, for not taking reasonable steps to secure medical attention as required under clause (a) at the nearest police station as soon as possible, and in any case within twenty-four hours of the occurrence;
  3. Give the following information in writing to the insurer, who has issued the certificates of insurance, about the occurrence of the accident, namely :-
    1. Insurance policy number and period of its validity;
    2. Date, time and place of accident;
    3. Particulars of the persons injured or killed in the accident;
    4. Name of the driver and the particulars of his driving licence.

Is failure to comply with this action punishable? 
Yes under Section 187 of MV Act, 1988 whoever fails to comply with the provisions of the clauses of Section 134, shall be punishable with imprisonment for a term which may extent to 3 months, or with fine which may extend to Rs.500, or with both. If it is the second time for the person concerned, then the penalty is harsher. The imprisonment may extend to 6 months, or with fine, which may extend to Rs.1000 or with both.

Monday, 28 May 2012

പെണ്ണുകാണല്‍ ....



കുട്ടി ചായയുമായി വന്നു, . മനു സൂക്ഷിച്ചുനോക്കി. ഇല്ല, ഇതുവരെ കണ്ട 3GP ക്ളിപ്പുകളിലൊന്നും ഇങ്ങനെയൊരു മുഖം കണ്ടിട്ടില്ല. മഹാഭാഗ്യം....!

"ഇതാണ്, ഇത് തന്നെയാണ് നിന്‍റെ പേര് അറ്റത്ത്‌ ചേര്‍ക്കാന്‍ പോണ ആ പെണ്‍കുട്ടി" മനസ്സ് അന്നൌന്‍സ് ചെയ്തു.
അപ്പുറത്തിരുന്നിരുന്ന ഏട്ടന്‍ തോണ്ടിയിട്ട് ചെവിയില്‍പറഞ്ഞു

"ഈ വായ പൊളിക്കലിലാണ് ഒരുപാട് പുരുഷജീവിതങ്ങള്‍ കല്ലത്തായത്. എന്‍റെതടക്കം! കണ്ട്രോള്‍ "
അപ്പോഴാണ് താനറിയാതെ തന്‍റെ വായ തുറന്നിരുന്നത് മനു ശ്രദ്ധിച്ചത്, അടച്ചു. ആ സൌന്ദര്യം മനുവിനെ അടാടെ ആകര്‍ഷിച്ചിരുന്നു.

പിന്നെയാണ് അറേഞ്ച്ട് മാര്യേജ് പെണ്ണുകാണലിലെ ആ പോപ്പുലര്‍ ഡയലോഗ്,

"പേരെന്താ"?

"സുജിത."

പക്ഷെ ഇവിടെ ചോദിച്ചത് ഏട്ടനും മറുപടി പറഞ്ഞത് അച്ഛനുമായി പോയി. മനു രണ്ടുപേരുടെയും മുഖത്തേക്ക് മാറി മാറി നോക്കി.

കാലമെത്ര പുരോഗമിച്ചിട്ടും പെണ്ണുകാണലിന്റെ സ്ക്രിപ്റ്റിനും, സൊ കാള്‍ഡ് ഡയലോഗുകള്‍ക്കും ഒരു മാറ്റവും സംഭവിച്ചിട്ടില്ല.

"ഇനി അവര്‍ക്കെന്തെങ്കിലും സംസാരിക്കാനുണ്ടാവും, നമുക്കൊന്ന് മാറികൊടുക്കാം"

പെണ്ണ്കാണലിലെ പവര്‍പ്ലേയാണ്, ജയവും തോല്‍വിയും തീരുമാനിക്കുന്ന മിനുട്ടുകള്‍ !

മനുവിനെ സുജിതയുടെ അടുത്ത് ഒറ്റയ്ക്കാക്കി എല്ലാരും പോയി.
"ഓപ്പണായി ചോദിക്കുന്നതുകൊണ്ട് ഒന്നും തോന്നരുത് , ഇപ്പഴത്ത കാലമാണ് ........ആരോടെങ്കിലും വല്ല പ്രേമമോ മറ്റോ ഉണ്ടോ, ഉണ്ടെങ്കില്‍ പറഞ്ഞോളൂ നോ പ്രോബ്ലം......" മനു ചോദിച്ചു (Precaution No.1)

"ഒരു പാട് പേര് ഇങ്ങോട്ട് ഇഷ്ടാണ് എന്ന് പറഞ്ഞിട്ടുണ്ട് .......പക്ഷെ എനിക്ക് ..........ഇതുവരെയാരോടും ...........അങ്ങനെയൊന്നും............തോന്നിയിട്ടില്ല"

WOW! ഏതൊരു ബാച്ചിലറും കേള്‍ക്കാന്‍ ആഗ്രഹിക്കുന്നു ഹോട്ട് ഫേവറിറ്റ് റിപ്ലെ!! മനു ധൃതംഗപുളകിതനായി.
"ഞാന്‍ ഒരു ഫോട്ടോ എടുത്തോട്ടെ ?"
"മം ....എന്തിനാ ?"
"അനിയത്തി സേലത്ത് ചെറിയമ്മയുട വീട്ടില്‍ നിന്നാ പഠിക്കുന്നത്, അവള്‍ക്ക് അയച്ചുകൊടുത്ത്‌ അഭിപ്രായം ചോദിക്കാനാ
ആഹാ അഭിപ്രായം ചോദിയ്ക്കാന്‍ പറ്റിയ മൊതല്, കാണേണ്ട താമസം കുറ്റം പറഞ്ഞു തുടങ്ങിക്കോളും. ആ ഉടല് മുഴുവന്‍ അസൂയമാത്രേ ഉള്ളൂ. ക്ലാസ്സില്‍ തന്നെക്കാള്‍ ഗ്ലാമറുള്ള പെണ്‍പിള്ളേര്‍ ഉണ്ടാവാതിരിക്കാന്‍ തമിഴ്നാട്ടില്‍ പോയി പഠിക്കണ ടീമാ (ആത്മഗതം)

"ഉം ...എടുത്തോളൂ."

ആ മുഖം Galaxy s2 ഒപ്പിയെടുക്കുമ്പോള്‍ മനു എന്താണ് ഉദ്ദേശിച്ചുറപ്പിച്ചിരുന്നത് എന്ന് ആരും അറിഞ്ഞില്ല.

എല്ലാം കഴിഞ്ഞ്‌, പെണ്ണുകാണല്‍ ടീം ഇറങ്ങാറായി.
"ഞങ്ങള്‍ വിവരമറിയിപ്പിക്കാം."

ഒരുമാതിരിപെട്ട പെണ്ണുകാണല്‍ ഷോര്‍ട്ട് ഫിലിമൊക്കെ ആവസാനിക്കുന്നത് ഈ ഡയലോഗിലാണ് .

സുജിത ശശിധരനിലെ, ശശിധരന്‍ എന്ന ശശി പറഞ്ഞു,
"കത്തൊന്നും അയച്ച് അറിയിപ്പിക്കരുതേ, കല്യാണം വൈകിപോകും" പൊട്ടിച്ചിരി ......ഏകാംഗ പൊട്ടിച്ചിരി
വീണ്ടും ഒലക്കേമിലെ തമാശ! മനു ഏട്ടനെ നോക്കി, ഏട്ടന്‍ അടിക്കാത്ത ഫോണെടുത്ത് ചെവിയില്‍ വെച്ച് ഫ്രേമില്‍ നിന്നും സ്കൂട്ടാവുന്നു .

കുട്ട്യേടച്ഛന്‍ കഷണ്ടി, മാരക വിറ്റായിരിക്കുമെന്ന്‍ ബ്രോക്കര്‍ ഒരു സൂചന തന്നിരുന്നു, പക്ഷെ ഇമ്മാതിരി അമാനുഷിക വിറ്റടിക്കുന്ന ഉരുപ്പടിയായിരിക്കുമെന്ന്‍ കരുതിയില്ല. "വൈഫ് ഹൌസിലെ മാരീഡ് ലൈഫ് ഇരമ്പും !!"
ഡ്രൈവര്‍, അച്ഛന്‍, അമ്മ, മനു, ഏട്ടന്‍ . വണ്ടി നിറഞ്ഞു. വണ്ടി സ്റ്റാര്‍ട്ടായി.

"മനൂ, ഞങ്ങള്‍ക്കൊക്കെ ഇഷ്ടായി. നിന്റെ അഭിപ്രായം പറഞ്ഞില്ല ...."
"അമ്മാ, വീട്ടിലെത്തിയിട്ടു പറയാ അമ്മാ"
അമ്മയുടെ യോര്‍ക്കര്‍, ! "വീട്ടിലാരോടാടാ നിനക്ക് ചോദിക്കാനുള്ളത് ? "
അച്ഛന്റെ ബൌണ്‍സര്‍ , !! "ശരിയാ, വീട്ടിലുള്ള എല്ലാരും ഇവിടെയില്ലേ ? "
പക്ഷെ വിക്കറ്റെടുത്തത് ഏട്ടനായിരുന്നു, !!! "വീട്ടിലുള്ള ഒരാളുമാത്രം ഇവിടെയില്ല........വേലക്കാരി രമണി !"
നിശബ്ദത ..........
.
.
.
.

"നീ നോ പറഞ്ഞാല്‍ ഇവിടെ ഒന്നും സംഭവിക്കില്ല, പക്ഷെ നിന്റെയൊരു യെസ്, ഒരു ചരിത്രമാവും. വരാനിരിക്കുന്ന പേര്‍ക്ക് യെസ് എന്ന്‍ പറയാന്‍ ധൈര്യം നല്‍ക്കുന്ന ചരിത്രം"

അച്ഛന് 'ട്രാഫിക്കി'ലെ ഡയലോഗടിക്കാന്‍ കണ്ട സമയം. മനു കൌണ്ടര്‍ അറ്റാക്ക്‌ തുടങ്ങി.

"നിങ്ങള്‍ക്കെന്താ ഇത്ര ധൃതി? നിങ്ങള് മൂന്നാളും ഇന്റര്‍നെറ്റും, മൊബൈലും കേരളത്തില്‍ വരുന്നതിനും മുന്നേ കല്യാണം കഴിച്ചോരാണ്. കാലം മാറി, പെണ്‍കുട്ട്യോള് അതിനേക്കാട്ടും മാറി. ഇക്കാലത്ത് പെണ്ണ്കെട്ടാന്‍ പോകുമ്പോ പലതും നോക്കണം, ഈ തലമുറയ്ക്കേ അതിന്റെ വിഷമം അറിയൂ"
അതേറ്റു, വീണ്ടും നിശബ്ദത.

ഡ്രൈവര്‍ സുഗുണേട്ടന്‍ ആക്സിലേറ്ററില്‍ ദേഷ്യം തീര്‍ക്കുന്നത് മനു ശ്രദ്ധിച്ചു. ഹോ ഹോ, അപ്പൊ ഏട്ടന്റെ ആ രമണി വിറ്റ് അവിടെയാണ് കൊണ്ടത് ! ഇങ്ങനെയൊരു കുടുംബാ സൂത്രണം എന്റെ വീട്ടില്‍ നടക്കുന്നത് ഇപ്പോഴാണ്‌ അറിയുന്നത് . അങ്ങനെ വരട്ടെ , സുഗുണേട്ടനെ അച്ഛന്‍ ചീത്ത പറയുന്ന ദിവസം തന്നെ, സാമ്പാറില്‍ ഉപ്പുകൂടുന്ന ആ പ്രതിഭാസത്തിന്റെ പൊരുള്‍ ഇതായിരുന്നല്ലേ ? ഇതൊന്ന്‍ കഴിയട്ടെ ശരിയാക്കിതരാം (ആത്മഗതം).

വീടെത്തി, മനു മുറിയില്‍കേറി വാതിലടച്ചു. ട്വിട്ടെരില്‍ സ്റ്റാറ്റസ് ഇട്ടു, 'പെണ്ണ് കണ്ടു '. എന്നിട്ട ഗൂഗിള്‍ ഇമേജ് സെര്‍ച്ച്‌ എടുത്തു, നേരത്തെ എടുത്ത സുജിത ശശിധരന്റെ ഫോട്ടോ അവിടേക്ക് അപ്ലോഡ് ചെയ്തു.

ഹോ ! മനുവിന് പാതി ആശ്വാസമായി. സിമിലര്‍ ഇമേജസ് ഒന്നും ഗൂഗിളിനു തപ്പിയിട്ടു കിട്ടിയില്ലത്രേ !! അപ്പൊ അവളുടെ ഫോട്ടോകള്‍ ഒന്നും വെബ്‌ സൈറ്റുകളില്‍ ഇല്ലെന്നുറപ്പിക്കാം.

"ഇനി വല്ല വീഡിയോസ്??" ഇതുപോലെ, നെറ്റിലുള്ള സിമിലര്‍ വീഡിയോസ് സെര്‍ച്ച്‌ ചെയ്യാന്‍ വകുപ്പില്ല.

"ടെക്നോളജി ഇനിയും ഒരുപാട് പുരോഗമിക്കേണ്ടിയിരിക്കുന്നു." ഉണ്ടാവില്ല എന്ന വിശ്വാസത്തില്‍ മനു മുന്നോട്ടുനീങ്ങി .

ഇനിയാണ് അടുത്ത കടമ്പ, ഫേസ്ബുക്ക്‌ .......സക്കര്‍ ബര്‍ഗിനെ ധ്യാനിച്ച് തുറന്നു.

പേരടിച്ചു, സുജിത ശശിധരന്‍ ........ സെര്‍ച്ച്‌ റിസള്‍ട്ട് വന്നു.
"ങേ! അതിലും ഗ്ലാമറുള്ള കുറെ സജിത ശശിധരന്മാര്‍!!!!", മനസ്സില്‍ കോഴി കൂവി.

"പിന്നെ നോക്കാം ഇപ്പൊ ഇതാണ് വലുത് "
അവളുടെ പ്രൊഫൈല്‍ ! 328 ഫ്രണ്ട്സ്. ഫോട്ടോകള്‍ ലോക്ക് ചെയ്ത് വെച്ചിട്ടുണ്ട്! ആശ്വാസം. വകതിരിവുള്ള കുട്ടിയാണ്.

ഒരു മ്യൂച്ചല്‍ ഫ്രണ്ട്! വിശാഖ് !! പടച്ചോനേ പെട്ട്, എന്റെ 679 ഫ്രണ്ട്സില്‍ ഈ കുരുപ്പിനെ മാത്രേ കണ്ടുള്ളൂ ഇവള്‍ക്ക് മ്യൂച്ചല്‍ ഫ്രെണ്ടാക്കാന്‍ ? വേറെ ആരായിരുന്നെങ്കിലും പ്രശ്നമുണ്ടായിരുന്നില്ല. മനുവിന്റെ നെഞ്ചു പെടച്ചു തുടങ്ങി.
അവന്‍ ഫോണെടുത്ത് വിശാഖിനു ഡയല്‍ ചെയ്തു.

"അളിയാ വിശാഖേ ......ഞാനിന്നോരുത്തിയെ പെണ്ണ് കണ്ടു, ഇഷ്ടപെടുകയോക്കെ ചെയ്തു ...പക്ഷെ ഫേസ്ബുക്കില് നോക്കിയപ്പോ നീ മ്യൂച്ചല്‍ ഫ്രണ്ട്. അതുകണ്ടപ്പോ....."

"ഏതാടാ ആള്?"

"ഒരു സുജിത ശശിധരന്‍ "

"പേടിക്കണ്ടാടാ, ഞാന്‍ ഫോട്ടോ കണ്ടു റിക്വസ്റ്റ് അയച്ചതാ,അവള് ആള് മാറി ആക്സെപ്റ് ചെയ്തു. ഞാന്‍ കുറെ വളയ്ക്കാന്‍ നോക്കി. മെസേജിനു ഒരു റിപ്ല്യ്‌ പോലും തരുന്നില്ല. നീ ധൈര്യായിട്ട് കെട്ടിക്കോ, നല്ല കുട്ട്യാവും."
അവനു ഒരു ഗംബീരന്‍ ട്രീറ്റ്‌ ഓഫര്‍ ചെയ്ത് മനു ഫോണ്‍ വെച്ചു.

"ഈ പ്രൊഫൈല്‍ എനിക്കുള്ളതാണ്", മനു ഫ്രണ്ട് റിക്വസ്റ്റ് അയച്ചു. പുറത്ത് വന്ന എല്ലാവരോടും ഇച്ചിരി നാണത്തോടെ പറഞ്ഞു,
"ഉറപ്പിച്ചോളൂ, എനിക്ക് സമ്മതമാണ് "

കുഭത്തിലെ രണ്ടാമത്തെ ഞാറാഴ്ച. കല്യാണമൊക്കെ രാവിലെയേ കഴിഞ്ഞ്‌ .

ഇപ്പൊ രാത്രി, അല്ല ആദ്യരാത്രി.
സുജിത മനു, സിനിമാ സ്റ്റൈലില്‍ കസവുമുണ്ടും, മുല്ലപ്പൂവുമണിഞ്ഞ്, കയ്യില്‍ പാല്‍ഗ്ലാസുമായി മുറിയിലേക്ക് കടന്ന്‍ വാതിലടച്ചു.

അവിടെ ജനലും തുറന്നിട്ട് നക്ഷത്രമെണ്ണുന്ന വരന്‍, കയ്യില്‍ കിങ്ങ്സ് പുകഞ്ഞു തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ.....

മനു വധുവിനെ നോക്കി ഒന്ന് ചിരിച്ചു.

അവള്‍ മനസ്സിലായില്ലെന്ന ഭാവത്തില്‍ മുഖത്തേക്ക് നോക്കി.

"അല്ല, പണ്ടൊക്കെ ഈ ആദ്യരാത്രികളിലെ സ്ഥിരം കാഴ്ചയാണ്, സിഗരെറ്റ് വലിച്ചു കൊണ്ടിരിക്കുന്ന ഭര്‍ത്താവിനെ കണ്ടിട്ട് മുറിയിലേക്ക് വരുന്ന ഭാര്യയുടെ കയ്യിലിരിക്കുന്ന പാല്‍ഗ്ലാസ്‌ നിലത്ത് വീണുപൊട്ടുന്ന രംഗം,അതോര്‍ത്തു ചിരിച്ചതാ. സില്ലി ഗേള്‍സ്‌ !"

മനു പാല്‍ ഗ്ലാസ് വാങ്ങി .

സുജിത മനു കൈനീട്ടി, ആദ്യരാത്രിയിലെ അവളുടെ ആദ്യത്തെ വാക്കുകള്‍,

"മനൂ , ഒരു പഫ്ഫ്‌ താ, ഞാന്‍ കിങ്ങ്സ് ഇത് വരെ വലിച്ചു നോക്കിയിട്ടില്ല"

ചിലിം .........

പാല്ഗ്ലാസ് നിലത്തു വീണു. കുപ്പിച്ചില്ലുകള്‍ സ്ലോ മോഷനില്‍ ചിതറി.

ആ ശബ്ദം കേട്ട്, വാതിലിനു പുറത്തു നിന്ന്‍ ചിരിയൊച്ചകള്‍ ഉണ്ടായി, ഒപ്പം അടക്കിപിടിച്ച പറച്ചിലുകളും .
"അവനു പണ്ടേ ഭയങ്കര ആക്രാന്താ " 

Wednesday, 16 May 2012

Seasons Change....Do We.....

 
Perhaps the seasons change……summers…springs…autumns…winters….. But they comes back, in queue, with the rotten memories, faded and ugly, sometimes with more colors. But they will come with the same liveliness.

But we….we are unlike seasons, changes will happen in our life. The seasons in life will go away as like ‘death’. No one wants it but ultimately it should have to happen. I love to be ahead of these changes, but could not. My mind never let me to roll back. 

I want to smile like I used to be when I was a kid. But do not know why I cannot do this in this rat race. Even if I try, it will become a monkey play. When I was a child, I could smile with a unique face because at that time my brain was not that much developed. At that time, I could add all good to my heart and neglect all bad along my ways. I cannot argue against my parents as I thought they were the best. Everyone I came across were the finest.
But now, I am ashamed of myself to wear the mask of life. Even if I am willing, I cannot. I am trying to hide myself from me. I am becoming some other man inside me to conceal my soul.

As the myths say, there is hell and heaven. We can find them within us. When I was a child, I felt the pleasure of heaven. I couldn’t control my thoughts and the same were reflected in my face. I could cry from the deepest part of my heart. But now, I cannot shed tears in front of my society. I am ashamed to be empathetic to my fellow beings. Even I cannot pray to god without wearing the mask which covers my ugly mind.

I want to escape from my false life. Want to laugh how I used to be. Want to find the good from each and everything. Want to shed my tensions. Want to enjoy the rain without the consciousness of being ill. But I cannot, even if I am writing this, my mind is already started to think on its own about making funds for a new iphone. It is running faster as it can, more faster than light. But it will never come back to the stage as when I came out from my mother’s womb. I am helpless to change me to my old life.

Seasons change……Comes again……Never I…..My mind…Till my last breath…..!!!!!

Thursday, 26 April 2012





facebook                      (or) 








ഫേക്ക് അക്കൗണ്ട്‌ തുടങ്ങുമ്പോള്‍ ഓര്‍ക്കേണ്ട കാര്യങ്ങള്‍ (വെറുതെ എന്തിനാ.....)
ആദ്യം ഗൂഗലില്‍ നല്ല വശ്യതയാര്‍ന്ന ഒരു യൂസര്‍ നെയിം ഉണ്ടാക്കുക .....
നല്ല പേരും കണ്ടു പിടിച്ച് അക്കൗണ്ട്‌ തുടങ്ങിയ ശേഷം ,നാല് പേര് കണ്ടാല്‍ വായില്‍ വെള്ളമൂറുന്നു ഫോട്ടോ പ്രൊഫൈല്‍ പിച്ചര്‍ആയി അപ്ലോഡ് ചെയ്യുക ......
പടം കണ്ട് റിക്വസ്റ്റ് വരും വരും ..അതാണ്‌ ചരിത്രം ....
ഇനി , നിങ്ങള്‍ പണി കൊടുക്കാന്‍ ഉദ്ദേശിക്കുന്നവന്റെ കൂട്ടുകാരന് ആദ്യം റിക്വസ്റ്റ് കൊടുക്കുക
പിന്നീട് നമ്മുടെ ഇരയെ ആഡ് ചെയ്യുക ..
ഇര നമ്മളോട് എന്നെ എങ്ങനെ ഫ്രണ്ട്‌ ആയി കിട്ടി എന്ന് ചോദിക്കുകയാണെങ്കില്‍
"" സജഷന്‍ വന്നതാനെടോ അപ്പോള്‍ ആട് ചെയ്തു . തനിക്ക്‌ ബുദ്ധിമുട്ട് ആണെങ്കില്‍ ഞാന്‍ അണ്‍ഫ്രണ്ട്‌ ആയേക്കാം ". എന്ന് പറയുക ..
അപ്പോള്‍ അവന്‍ പറയും ...ഛീ ഞാന്‍ വെറുതെ ചോതിച്ചതാ ,,,ആണ്‍ഫ്രണ്ട്‌ ആകണ്ടാ കിടന്നോട്ടെ കുഴപ്പമില്ല ...ഹും ..താന്‍ പറയു ....എന്ന്
ചെക്കന്‍ ആദ്യമേ ഒലിപ്പീരാനെങ്കില്‍ പണിയുടെ ആയാസം നമുക്ക്‌ കുറഞ്ഞു ...
പിന്നീട്
ഉം ...ആ... ഇല്ല ...ഉം ...... ഇവയില്‍ ഏതെങ്കിലുമൊക്കെ ഉപയോഗിച്ച് സമയം കളയുക
ഇര ഓണ്‍ലൈന്‍ ഉള്ളപ്പോള്‍ മാത്രം നിങ്ങള്‍ ഓണ്‍ലൈന്‍ വരിക
അല്‍പ നേരം മിണ്ടാതെ മൈന്‍ഡ് ചെയ്യാതെ ചാറ്റില്‍ പച്ച കത്തി കിടക്കുക ...
ഇര മൈന്‍ഡ് ചെയ്യുന്നില്ലങ്കില്‍ ഒരു ഹായ് കൊടുക്കുക ..അപ്പോള്‍ റിപ്ലെ ഓട്ടോമാറ്റിക് ആയി വന്നുകൊള്ളും
പഠിത്തത്തെ കുറിച്ച് ചോദിക്കുംപ്പോള്‍ , തമിഴ്നാട്ടിലുള്ള ഏതെങ്കിലും ഓണം കേറാ മൂലയിലെ എന്ജിനീയറിംഗ് കോളെജിന്റെയോ ,അല്ലെങ്കില്‍ ഗ്വാളിയാരിലെ ള്ഇതുവരെ ആരും കേള്‍ക്കാത്ത നഴ്സിംഗ് കോളെജിന്റെയോ പേര് പറയുക....!!
പേരും നാളും ഊരും പറഞ്ഞു വരുമ്പോള്‍ , ചെക്കന് അവിടെ പരിചയക്കാര്‍ ഉണ്ടന്ന് പറയുകയാണെങ്കില്‍ അപ്പോള്‍ തന്നെ വിഷയം മാറ്റിയിട്ട് ഇങ്ങനെ റിപ്ലേ കൊടുക്കുകാ
"" അയ്യോ ഞാന്‍ പോവാടാ ....ഉമ്മ/ അമ്മ വിളിക്കുന്നു ടാറ്റ നാളെക്കാണം..ടേക്ക് കെയര്‍ .. ""
ഇര ഇതെല്ലാം വിശ്വസിച്ചു അടുത്ത് കഴിഞ്ഞാല്‍ കൃത്യം മൂന്നാം ദിവസം മുതല്‍
ആവശ്യം പോലെ ..പോടോ,വാടോ ,പറയടോ ,എന്താട ,പോ ചെക്കാ , പിണക്കമാ ഞാന്‍,മിണ്ടില്ല ഞാന്‍,അയ്യൂ കൊല്ലും നിന്നെ ഞാന്‍ പോ !!,,ഹും അടി ,,....
ഈ വാക്കുകള്‍ വാരിക്കോരി ഉപയോഗിക്കുക ...
നാട്ടില്‍ വീടുള്ളവര്‍ ഇങ്ങനെയും പറയുക ...
ഉപ്പ /അച്ഛന്‍ ഗള്‍ഫിലാണ് ..ഉമ്മ/ അമ്മ അടുക്കളയില്‍ ഉണ്ട് ...അനിയത്തി പഠിക്കുന്നു ....ഞാന്‍ എന്റെ റൂമില്‍ ഒറ്റയ്ക്കാണ് ....
ഒന്ന് രണ്ടു ആഴ്ച കഴിഞ്ഞാല്‍ പിന്നെ നന്നായി അങ്ങേയറ്റം ഒലിപ്പിക്കുക...
ഇര ഓണ്‍ലൈന്‍ ഇല്ലാത്തപ്പോള്‍ നമ്മള്‍ ഫേസ്ബുക്കില്‍ കയറി ആദ്യം ഫ്രണ്ട്‌ റിക്വസ്റ്റ് നോക്കിയിട്ട് ,അന്തം വിട്ടു കുന്തം വിഴുങ്ങിക്കൊണ്ട് അവയെ ഓരോന്നും അക്സപ്റ്റ്‌ ചെയ്യുക ...
കൂട്ടത്തില്‍ ഓരോരോ മണ്ടന്മാരുടെ പഞ്ചാര മേസജും വായിച്ചു
ആവോളം ചിരിക്കുക ....
ഇര ഓണ്‍ലൈന്‍ വരുമ്പോള്‍
എനിക്കെന്തോ തന്നോട ഒരു സ്പെഷ്യല്‍ അപ്പ്രോച് തോനുന്നു
എനിക്കറിയില്ല അതെന്തുകൊണ്ടാനെന്നു..
ഇഷ്ടമാണ് തന്നെ എനിക്ക് ....LOVE YOU daaaaa..
മുത്തെ എനിക്ക് നിന്നെ ഇപ്പോ കാണണം ....
വായില്‍ വരുന്ന ഒലിപ്പീരു വര്‍ത്താനം മുഴുവന്‍ ഒരു ഉളിപ്പും ഇല്ലാതെ പറയുക .....
തൃശൂര്‍ ,കോട്ടയം ഭാഗങ്ങളിലുള്ള പെണ്‍കൊച്ചുങ്ങളുടെ സംസാര ശൈലി അറിഞ്ഞിരുന്നാല്‍ ഇരയെ വേഗം വീഴ്ത്താം ...
ചാറ്റിംഗ് മൂക്കുമ്പോള്‍ പയ്യന്‍ മൊബൈല്‍ നമ്പര്‍ ചോദിക്കും ..
അപ്പോള്‍ പറയണം എനിക്ക് നമ്പര്‍ ഇല്ലാടാ ....അമ്മയുടെ ഫോണാണ് അതാണ്‌ ന്ഞാനും ഉപയോഗിക്കുന്നത് ..
ഇനി വേറെയും ഉണ്ട് ഐഡിയ..
കൊടുക്കാന്‍ നമ്പര്‍ ഇല്ലെങ്കില്‍ കസ്റ്റമര്‍ കെയറില്‍ നിന്ന് പാട്ട് വേണോ കുട്ടാ എന്ന് ചോദിച്ചു വിളിക്കുന്ന കമ്പ്യൂട്ടര്‍ ചേച്ചിയുടെ നമ്പര്‍ കൊടുക്കുക ....
ഈ നമ്പര്‍ തല്‍ക്കാലതെക്കാന് .വീട്ടുകാര്‍ അറിയാത്ത നമ്പരാണ് ,,,,അനിയത്തിക്ക് എന്തോ സംശയമുണ്ട് ,അച്ഛന്‍ അറിഞ്ഞാല്‍ കൊല്ലും തുടങ്ങിയ,വിശ്വസനീയമായ ലോ ഗ്രേഡ്‌ ഡയലോഗു പ്രയോഗിക്കുക ....
ഇരയെ ചാറ്റി ചാറ്റി നന്നായി വീഴ്ത്തി എന്ന് ഉറപ്പായാല്‍ തക്കം നോക്കി നമ്മുടെ ഒരു സ്പെയര്‍ സിമ്മിന്റെ നമ്പര്‍ കൊടുക്കുക ...
എന്നിട്ട്
ഡാ കുട്ടാ , ചക്കരെ ,മുത്തെ ,തേനേ ,പാലെ ,പൊന്നെ ,മോനെ ,കണ്ണാ ,
ഞാന്‍ നിനക്ക് വിളിക്കാം ...എനിക്ക് ഒന്ന് റീചാര്‍ജ് ചെയ്തു താരുവോടാ പ്ലീസ്‌ പ്ലീസ്‌ ...
പയ്യനെ വിശ്വസിപ്പിക്കാന്‍ നാല് ചക്കര ഉമ്മ കൂടി ആവശ്യാനുസരണം വിതറുക ...
അവന്‍ റീ ചാര്‍ജ് ചെയ്തു തരും ..
.ഇനി മൊത്തം നിങ്ങളുടെ കയ്യിലാണ് .
പെര്‍ഫോമന്‍സ് നല്ലതാണെങ്കില്‍ റിസല്‍ട്ടും നല്ലതാകും .
തുണി ചുറ്റിയ കോലങ്ങള്‍ക്ക് പിറകെ ഓടുന്ന ആക്രാന്തം മൂത്ത പയ്യന്മാരെ ആവോളം പറ്റിക്കുക ..
മാക്സിമം ഊറ്റി പിഴിയുക ..
ഇങ്ങനെ ചെയ്‌താല്‍, പോക്കാറ്റ്‌ മണിക്ക് വേണ്ടി വീട്ടില്‍ ഉപ്പയുടെ /അച്ഛന്റെ മുന്‍പില്‍ തലയും ചൊറിഞ്ഞു നില്‍ക്കേണ്ടി വരില്ല ....
അഞ്ചാറു പേരോട് അഭിമാനത്തോട് പറയുകയും ചെയ്യാം ...""ഞാന്‍ സ്വന്തമായി അദ്ധ്വാനിച്ചു കാശുണ്ടാക്കുന്നവനാണെന്നു .....
നമ്മള്‍ ഫേക്ക് ആണെന്ന് ഇര മനസിലാക്കിക്കഴിഞ്ഞാല്‍, കാശു പോയതില്‍ ദേഷ്യം മൂത്ത് നമ്മുടെ വാളില്‍ തെറി പോസ്റ്റ്‌ ചെയ്‌തേക്കാം ...അങ്ങനെ സംഭവിച്ചാല്‍ അവനെ തിരിച്ചു തെറികൊണ്ട് അഭിഷേകം ചെയ്തിട്ട് അക്കൗണ്ട്‌ ഡീആക്റ്റിവേറ്റ് ചെയ്യുക ..
പിറ്റേ ദിവസം പുതിയ ഫേക്കിന് ജന്മം നല്‍കുക ....
വെറുതെ സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്തിരിക്കുക .
ഇരകള്‍ നമ്മളെ തേടിയെത്തും ........
ഇത് ഫേസ്ബുക്ക്‌ അല്ല ഫേക്ക്ബുക്കാണ് എന്നാ നഗ്ന സത്യം നമ്മളും മറക്കാതിരിക്കുക കാരണം പണി കിട്ടാന്‍ നമുക്കും ചാന്‍സ്‌ ഉണ്ട്..

Saturday, 14 April 2012



ആകെ ക്ഷീണിച്ചിരിക്കുന്നു, രണ്ട് ദിവസമായിട്ടുള്ള ഓട്ടമാണ്. ഇപ്പഴാണ് ഒരു സ്ഥലത്ത് ഇരിക്കുന്നത്. ഉറക്കമാണെങ്കില്‍ ഇങ്ങെത്തിക്കഴിഞ്ഞു. ഈ പെണ്ണിനെയാണെങ്കില്‍ കാണുന്നുമില്ല. സമയം 12 കഴിഞ്ഞു. ആദ്യരാത്രിയാണെന്ന ബോധം ആ പോത്തിനില്ലല്ലോ. രണ്ട് സുലൈമാനി കുടിച്ചു ഉറക്കത്തെ തടഞ്ഞ് നിര്‍ത്തിയിരിക്കുകയാണ്. രണ്ടാമത്തെ സുലൈമാനി ചോദിച്ചപ്പഴേ ഉമ്മ ഫ്ലാസ്ക് എടുത്ത് കഴുകുന്നത് കണ്ടു. ഇനിയും ചോദിച്ചാല്‍ ഫ്ലാസ്കെടുത്ത് തരും, കൂടെ കൂടെ ഉമ്മയെ ബുദ്ദിമുട്ടിക്കാതിരിക്കാന്‍.

ഒരു ഗ്ലാസ്സ് പാലുമായി വരുന്ന കൊലുസിന്റെ ശബ്ദം കേള്‍ക്കാന്‍ മനം തുടിച്ചു.

അല്ലാ... ഇക്ക ഉറങ്ങീലെ? എന്ന ചോദ്യവുമായി അവള്‍ മുറിയിലേക്ക് കടന്നുവന്നു.

നീയേത് അടുപ്പില്‍ പോയി കിടക്കായിരുന്നെടീ എന്ന് ചോദിക്കാന്‍ വന്നെങ്കിലും കടിച്ചമര്‍ത്തി, 'എന്തേ വൈകിയേ?' എന്ന് മയത്തില്‍ ചോദിച്ചു.

എല്ലാരേം പരിചയപ്പേടുകയായിരുന്നു...

സ്വന്തം കെട്ട്യോനെ ഒറ്റക്കിരുത്തിയിട്ടാണോടി കുടുംബക്കാരെ പരിചയപ്പെടാന്‍ പോണത്? ' ഇല്ല, പറഞ്ഞില്ല, വീണ്ടും കടിച്ചമര്‍ത്തി. 'പാലെന്തേ?' എന്റെ ആ ചോദ്യത്തില്‍ പാലും തേനും ഒഴുകുന്നുണ്ടായിരുന്നു. ഇത്രേം സോഫ്റ്റായിട്ട് ഞാന്‍ തന്നെയാണോ സംസാരിക്കുന്നതെന്ന് ഞാന്‍ സംശയിച്ചു.

പാലോ...? ഉറങ്ങുന്നതിന്ന് മുന്നെ പാല്‍ കുടിക്കുന്ന ശീലമുണ്ടോ?

അങ്ങനെയൊന്നുമില്ല, പാലാണല്ലോ ആദ്യരത്രിയിലെ താരം, അതുകൊണ്ട് ചോദിച്ചതാ...

എന്നാല്‍ ഞാന്‍ പാലുണ്ടോന്ന് ചോദിച്ചിട്ട് വരാം...

മരിയാദക്ക് പാലെടുത്തുകൊണ്ടുവാടീ പുല്ലേ എന്നാണ് മനസ്സിലെങ്കിലും 'അല്ലെങ്കില്‍ വേണ്ട' എന്ന് പറഞ്ഞു.

അതുകേട്ടപ്പോള്‍ അവള്‍ക്ക് എന്നെ പാല് കുടിപ്പിക്കാന്‍ വാശിയുള്ളപോലെ അടുക്കളയിലേക്ക് പോയി.

ദുബായില്‍ ഒണക്ക കുബ്ബൂസും ഉള്ളിക്കറിയുമായി കഴിയുന്ന ഞാന്‍ ഇന്നെങ്കിലും ലേശം പാല്‍ കുടിക്കാന്ന് വച്ചതാ... അല്ലെങ്കിലേ ഞാന്‍ കൊണ്ടുവന്ന പിസ്തയും ബദാമുമൊന്നും അവരെനിക്ക് തരുന്നില്ല. ഞാന്‍ ദുബായില്‍ മൂന്ന് നേരവും പിസ്തയും ബദാമുമാണത്രേ കഴിക്കാറ്. അവരുണ്ടോ അറിയുന്നു ദുബായില്‍ പട്ടിണികിടന്നാലും മനുഷ്യന്‍ തടിക്കുമെന്ന്.

അവള്‍ പാലുമായി കടന്നു വന്നു. അവളുടെ ഗ്ലാസ്സ് പിടിക്കുന്ന ശൈലി കണ്ടാലറിയാം ഒരു ചായപോലും ഉണ്ടാക്കാനറിയാത്തവളാണെന്ന്.

'ഇതായിക്കാ പാല്...'

ആ പാല് വാങ്ങിച്ച് അവളുടെ കണ്ണിലേക്കൊരു കള്ളനോട്ടം നോക്കി ഞാന്‍ ഒരു സിപ്പ് എടുത്തിട്ട് ചോദിച്ചു

ഇത് അല്‍ മറായി ആണോ... അല്‍ ഐനാണോ?

ഇത് തിരിച്ചിലങ്ങാടിയല്ലേ ഇക്കാ?

അതല്ലെടീ... ഈ പാല്‍...?

അത് ഉമ്മ നിഡോ ഇട്ട് കലക്കിയതാ...

നിഡോയൊക്കെ ഇത്ര ടേസ്റ്റുണ്ടല്ലേ... ഞാന്‍ മനസ്സില്‍ പറഞ്ഞു.

അല്ലിക്കാ... മറായി ആരാ?

മറായിയോ... ആ... അതോ... അത് ദുബായിലെ പാലിന്റെ പേരാണ്.

ഇക്ക കണ്ടിട്ടുണ്ടോ?

പിന്നേ... സൂപ്പര്‍ മര്‍ക്കറ്റില്‍ അടുക്കി വച്ചിട്ടുണ്ടാവും, ബ്രോക്കറുടെ കയ്യിലെ പെണ്‍കുട്ടികളെപ്പോലെ... പുതിയത് പുറകിലും, പഴയത് മുന്നിലും...

അവളുടെ പെട്ടി അലക്ഷ്യമായി റൂമിന്റെ ഒരു മൂലയില്‍ കിടക്കുന്നത് കണ്ടപ്പോള്‍ ഞാന്‍ ചോദിച്ചു.. 'ആ പെട്ടി എടുത്തു വെക്കുന്നില്ലേ?'

അല്ലാഹ്... ഞാന്‍ മറന്നുപോയതാണെന്ന് പറഞ്ഞ് അവള്‍ പെട്ടിക്കടുത്തേക്ക് നടന്നു.

'ഇനിയിപ്പോ മതി പെണ്‍കുട്ടീ... നാളെയാക്കാം...' ആകെയുള്ള സമയം അവള്‍ പെട്ടിയുടെ മേല്‍ ചിലവഴിച്ചാലോ... അതാ പേടി.

'ഇക്ക സുബഹിക്ക് എണീയ്ക്കോ?'

സുബഹിക്കെണിക്കേ... ഞാനോ... പണ്ട് ദുബായില്‍ വിസിറ്റ് വിസയില്‍ പണിയില്ലാതിരുന്നപ്പോള്‍ എണീറ്റിരുന്നു. പണി കിട്ടിയപ്പോള്‍ പിന്നെ സുബഹി ബാങ്കുപോലും കേട്ടിട്ടില്ല. പക്ഷേ അതിവളോട് പറയാന്‍ പറ്റില്ലല്ലോ.... രണ്ട് ദിവസം കഴിയുംബോള്‍ മനസ്സിലായിക്കൊള്ളും.

'ഉം... പക്ഷേ നാളെ വിളിക്കണ്ട... നല്ല ക്ഷീണമുണ്ട്, ഒന്നുറങ്ങണം.'

'ഉപ്പയും ഉമ്മയും എണിക്കോ?'

'പിന്നേ... അവരെന്നും എണീയ്ക്കും...'

'അല്ല, ആരും എണീയ്ക്കുന്നില്ലേല്‍ ഞാനായിട്ട് വെറുതേ എണീക്കണ്ടല്ലോന്ന് കരുതി ചോദിച്ചതാ...'

ഇവളാള് കൊള്ളാല്ലോ... ഇത് നല്ല ഒരു ദാമ്പത്യത്തില്‍ കലാശിക്കുമെന്നുറപ്പായി. ഞാനും അവളും കട്ടക്ക് കട്ടക്ക് നില്‍ക്കുന്നുണ്ട്. ഇതുവരേയുള്ള പോക്ക് കണ്ടിട്ട് എന്നെ നിര്‍ത്താനുള്ള വര വരക്ക്യാനുള്ള ചോക്ക് അവള്‍ എടുത്തുകഴിഞ്ഞു. അങ്ങനെ ആദ്യരാത്രി തന്നെ വിട്ടുകൊടുത്താല്‍ പറ്റില്ലല്ലോ... കുറച്ച് സ്റ്റ്രോങ് ആവാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു.

'നിനക്കറിയോ ഞാന്‍ ഭയങ്കര സ്റ്റ്രിക്റ്റാണ്' അല്‍പ്പം ഗൗരവത്തോടുകൂടെതന്നെ ഞാന്‍ പറഞ്ഞു.

അത് കേട്ടപ്പോള്‍ അവള്‍ ഉറക്കെ ചിരിച്ചു. 'ഒന്നു പോ ഇക്കാ തമാശ പറയാതെ, ഇക്കായെ കണ്ടാലറിയാം ഒരു പാവാണെന്ന്.'

കേട്ടോ...? ഒരു ശൂ.... സൗണ്ട് കേട്ടോ നിങ്ങള്‍? എന്റെ കാറ്റൊഴിഞ്ഞുപോയതാ... അങ്ങനെ ആ ശ്രമവും പരാജയപെട്ടു.

ചമ്മല്‍ മുഖത്ത് കാണിക്കാതെ ഞാന്‍ പറഞ്ഞു...' ഞാന്‍ അത്ര പാവമൊന്നുമല്ല, നിനക്കറിയോ ഞാന്‍ ഒരു മൂര്‍ഖന്‍ പാമ്പിന്റെ കുട്ടിയെ അടിച്ചുകൊന്നിട്ടുണ്ട്'

'അതായിപ്പോ വല്ല്യ കാര്യം? എന്റെ വല്ല്യുമ്മ കുത്തിപിടിച്ച് നടക്കുന്ന വടികൊണ്ട് വല്ല്യ മൂര്‍ഖനെ കൊന്നിട്ടുണ്ട്'

ഇവളെന്നെ ഫോമാവാന്‍ വിടുന്ന ലക്ഷണമില്ല, ഈ വല്ല്യുമ്മമാരൊക്കെ വടിയും കുത്തിപിടിച്ച് നടക്കുന്നത് പാമ്പിനെ കൊല്ലാനാണോ?

ഏതായാലും ഇനി ചമ്മാന്‍ ഞാനില്ല എന്ന് തീരുമാനിച്ച് ഞാന്‍ ഗൗരവത്തില്‍ വീണ്ടും ചോദിച്ചു... 'എന്നാല്‍ നമുക്ക് കിടക്കാം?'

'ഞാനിത് ഇക്കായോട് പറയാനിരിക്കായിരുന്നു, വല്ലാത്ത ക്ഷീണം... നന്നായിട്ടൊന്നുറങ്ങണം'

ഉറങ്ങാനോ... പടച്ചോനേ... ഉമ്മ ഉണ്ടക്കിതന്ന സുലൈമാനി വെറുതേ ആയല്ലോ... വേണ്ട, ചോദിക്കേണ്ടിയിരുന്നില്ല.

അപ്പോഴേക്കും അവള്‍ കിടന്ന് പുതപ്പ് കൊണ്ട് മേലാകെ മൂടിയിരുന്നു.

'ഇക്കാ... ഉറങ്ങുംബോള്‍ എന്നെ തൊടരുതേ... തൊട്ടാല്‍ ഞാന്‍ ചവിട്ടും... അറിഞ്ഞുകൊണ്ട് ചെയ്യുന്നതല്ല, ഒരു പ്രാവശ്യം വല്ല്യുമ്മ എന്നെ കെട്ടിപിടിച്ചപ്പോ ഞാന്‍ വല്ലുമ്മയെ ചവിട്ടി താഴെയിട്ടു... വല്ല്യുമ്മയുടെ കാലൊടിഞ്ഞു എന്നിട്ട്'

ഒരു നിമിഷം എന്റെ ഹൃദയം നിശ്ചലമായോ...? ഇല്ല... സ്പീഡ് കൂടിയിരിക്കുകയാണ്. അപ്പോ ആ പ്രതീക്ഷയും അവസാനിച്ചു. എനിക്കാണെങ്കില്‍ തിരിഞ്ഞും മറിഞ്ഞും കിടക്കാഞ്ഞാല്‍ ഉറക്കം വരില്ല. കയ്യെങ്ങാനും അവളുടെ മേല്‍ തട്ടിയാല്‍... ക്രിക്കറ്റ് കളിക്കാരന്റെ പാഡ് ഉപയോഗിക്കേണ്ടി വരുമോ പടച്ചോനേ....

റിസ്കെടുക്കണോ... പിന്നെ എന്റെ പട്ടിയെടുക്കും... ഞാനാ സോഫയില്‍ പോയി സുഖമായി കിടന്നുറങ്ങി...

നേരം വെളുത്തു... ക്ഷീണമെല്ലാം മാറി... അവള്‍ പുതച്ചിരുന്ന പുതപ്പ് എന്നെ പുതപ്പിച്ചിരിക്കുന്നു. ഇതെപ്പൊ സംഭവിച്ചു..? ഞാന്‍ അറിഞ്ഞില്ലല്ലോ... ബെഡ്ഷീറ്റെല്ലാം നന്നായി വിരിച്ചിരിക്കുന്നു. അപ്പൊ ഞാന്‍ വിചാരിച്ചപോലെയല്ല... അല്‍പ്പം വൃത്തിയും വെടിപ്പും ഒക്കെയുള്ള കൂട്ടത്തിലാണ്. പെട്ടിയും കാണാനില്ല. ഈ സമയത്തിനുള്ളില്‍ അതും അടുക്കി വച്ചോ... കൊള്ളാം...

കുഞ്ഞു ടേബിളിന്റെ മുകളില്‍ ചായയും റെഡി... പോയിനോക്കിയപ്പോള്‍ കപ്പ് മാത്രമേയുള്ളൂ... ചായയില്ല. അപ്പോഴാണ് കപ്പിനടിയില്‍ വച്ചിട്ടുള്ള കടലാസ് ഞാന്‍ ശ്രദ്ദിക്കുന്നത്. അതൊരു എഴുത്തായിരുന്നു... ഞാന്‍ തുറന്ന് വായിച്ചു...

******

ഇക്കയെന്നോട് ക്ഷമിക്കണം...

ഞാന്‍ പോകുകയാണ്... എന്റെ കാമുകന്റെ കൂടെ... അവന്‍ എന്നെ രാത്രി വിളിച്ചു... ഞങ്ങള്‍ 5 വര്‍ഷമായി പ്രണയത്തിലാണ്. ഇക്കാക്ക് തോന്നും എന്നാല്‍ പിന്നെ കല്ല്യാണത്തിന്റെ മുന്നെ പോകാമായിരുന്നില്ലേ എന്ന്... അവന് പണിയൊന്നുമില്ലയിക്കാ... ജീവിക്കാന്‍ കാശ് വേണ്ടേ... അതുകൊണ്ട് എന്റെ ഉപ്പ തന്ന സ്വര്‍ണ്ണവും ഇക്കാ തന്ന 10 പവന്‍ മഹറുമായി ഞാന്‍ പോവുകയാണ്. ഇക്ക വിഷമിക്കരുത്, ഇക്കയെ എനിക്ക് ഒരുപാടിഷടമായി. ഒരു പക്ഷേ ഞാന്‍ അവനെ കണ്ടുമുട്ടിയില്ലായിരുന്നെങ്കില്‍ ഇക്കായെ പൂര്‍ണ്ണമനസ്സോടെ സ്വീകരിക്കുമായിരുന്നു. ഏതായാലും ഇക്ക ഒരു ആറ് മാസത്തേക്ക് വേറെ കല്ല്യാണമൊന്നും കഴിക്കണ്ട. അഥവാ അവന്‍ എന്നെ ഉപേക്ഷിക്കുകയാണെങ്കില്‍ ഞാന്‍ ഇക്കായുടെ അടുത്തേക്ക് തിരിച്ചുവരും, ഇക്കയെന്നെ സ്വീകരിക്കില്ലേ?

എന്ന് സ്വന്തം ....

കത്ത് വായിച്ചുകഴിഞ്ഞപ്പോള്‍ 'ഉമ്മാ'യെന്ന് ഞാന്‍ ഉറക്കെ വിളിച്ചു. ഉമ്മ ഓടിവന്നു... കത്ത് ഉമ്മക്ക് വായിക്കാന്‍ കൊടുത്തിട്ട് ഞാന്‍ പുലമ്പാന്‍ തുടങ്ങി

' എന്തായിരുന്നു നിങ്ങള്‍ക്കെല്ലാം... 10 പവന്‍ മഹറ് കൊടുത്തില്ലേല്‍ മോശാണത്രേ... ഇപ്പോ സമാധാനായില്ലേ... ദുബായില്‍ പട്ടിണികിടന്നുണ്ടാക്കിയ കാശാ ഉമ്മാ... പറഞ്ഞത് കേട്ടില്ലേ... ആറ് മാസത്തേക്ക് കല്ല്യാണം കഴിക്കേണ്ടെന്ന്... ആറ് മാസം പോയിട്ട് ആറ് കൊല്ലത്തേക്ക് കല്ല്യാണത്തെപറ്റി ചിന്തിക്കണ്ട, ഈ കടമൊക്കെ വീട്ടിവരുംബോഴേക്കും എന്റെ ജീവിതം തീരും. (എന്റെ ശബ്ദം കേട്ട് കുടുംബക്കാരെല്ലാവരും കൂടി... ഞാന്‍ തുടര്‍ന്നു) എന്തായിരുന്നു എല്ലാര്‍ക്കും... ബിരിയാണി മാത്രം കൊടുത്താല്‍ മോശാണത്രേ... കൊഴി പൊരിച്ചത്, ബീഫൊലത്തിയത്, ഐസ്ക്രീം, പുഡ്ഡിംഗ്..... സമാധാനായില്ലെ എല്ലാര്‍ക്കും...'


എന്റെ ശബ്ദം അടങ്ങിയപ്പോള്‍ അവിടെ നിശബ്ദമായി... പെട്ടെന്ന് എല്ലാവരും കൂടെ പൊട്ടിച്ചിരിക്കാന്‍ തുടങ്ങി... ഒന്നും മനസ്സിലാവാതെ ഞാന്‍ അന്തം വിട്ട് നില്‍ക്കുംബോള്‍ കുടുംബക്കാരുടെ ഇടയിലൂടെ ഒരു സുന്ദരി ഒരു കപ്പില്‍ ചായയുമായി വന്നു.. അതേ... ഇതവള്‍ തന്നെ... കാമുകന്റെ കൂടെ ഓടിപ്പോയവള്‍...

ഉടനെ പെങ്ങളുടെ കമന്റ് വന്നു...

'അല്ല മോനേ... നീ എന്താ വിചാരിച്ചത്? നിനക്ക് മാത്രേ പറ്റിക്കാന്‍ അറിയുള്ളൂന്നോ...? ഇപ്പൊ എങ്ങനുണ്ട്... ഫുള്ള് ക്രെഡിക്റ്റ് പുതിയ പെണ്ണിനാ... തകര്‍ത്തഭിനയിച്ചില്ലേ...' എന്നും പറഞ്ഞ് പെങ്ങള്‍ അവളെ തോളോട് ചേര്‍ത്ത് പിടിച്ചു.

ഞാനാകെ ഇളിഭ്യനായി... സങ്കടവും, ദേഷ്യവും, സന്തോഷവും എല്ലാം ഒരുമിച്ച് വന്നു.

'നിങ്ങളുടെ ആദ്യരാത്രി കുളമാക്കിയതിന് ഞങ്ങളെല്ലാവരും ക്ഷമചോദിക്കുന്നു... സോറി..' കുടുംബക്കാരെല്ലാരുംകൂടെ ഒരുമിച്ച് പറഞ്ഞപ്പോള്‍ ഇതൊരു വെല്‍ പ്ലാന്‍ഡും വെല്‍ റിഹേര്‍സ്ഡുമായ പറ്റിക്കല്‍ പരിപാടിയായിരുന്നെന്ന് എനിക്ക് മനസ്സിലായി.

'ഇനി എല്ലാരും പിരിഞ്ഞുപോട്ടേ... പുതിയപെണ്ണിനും ചെക്കനും എന്തെങ്കിലും പറയാനുണ്ടാവും' ഇക്കയുടെ വകയായിരുന്നു ഓര്‍ഡര്‍.

എല്ലാവരും വരിവരിയായി പുറത്തേക്ക് പോയി... കതക് അവര്‍ തന്നെയടച്ചു.

ഇപ്പോള്‍ മുറിയില്‍ ഞാനും അവളും മാത്രം... ഇന്നലെ ഞാന്‍ കാണാന്‍ കൊതിച്ച നാണം ഇന്ന് അവളുടെ മുഖത്തെനിക്ക് കാണാം... അവള്‍ എന്നിലേക്കടുത്തുവന്നു... മെല്ലെ മുഖമുയര്‍ത്തി അവള്‍ പറഞ്ഞൂ...

'ചായ'........

ഞാന്‍ മെല്ലെ അവളുടെ കാതില്‍ പറഞ്ഞു...'പല്ലുതേച്ചിട്ടില്ല'

രണ്ടുപേരും ഒരുമിച്ച് ഉറക്കെ ചിരിച്ചു...

Friday, 6 April 2012



മനുഷ്യരായാല്‍ ഇങ്ങനെ വേണം...

നോക്കിനില്‍ക്കാന്‍ നേരമില്ലായിരുന്നു. പ്രസവവേദനയില്‍ പുളയുന്ന യുവതിയെ ഡ്രൈവര്‍ മനോജ്കുമാര്‍ ഇരുകൈകളിലും കോരിയെടുത്തു. കണ്ടക്ടര്‍ ഷംസുദ്ദീന്‍ കാഷ്വല്‍റ്റിയിലേക്ക് ഓടി. അവിടെ ചെന്നപ്പോള്‍ ആരുമില്ല. നേരംകളയാതെ പുറത്തിറങ്ങി ഒാട്ടോ തേടിപ്പിടിച്ച് മറ്റൊരു ആശുപത്രിയിലേക്ക്.
അവിടെയെത്തി ലേബര്‍ റൂമിലേക്കു കയറ്റി സെക്കന്റുകള്‍ക്കകം യുവതി ആണ്‍കുഞ്ഞിനു ജന്‍മം നല്‍കി. മലപ്പുറത്തുനിന്ന് വ്യാഴം വൈകിട്ട് പുറപ്പെട്ട കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസില്‍ പ്രസവവേദന തുടങ്ങിയ യാത്രക്കാരിക്കാണ് ഡ്രൈവറുടെയും കണ്ടക്ടറുടെയും സമയോചിത ഇടപെടല്‍ തുണയായത്. രാത്രി ഒന്നേകാലോടെ ബസ് ചെങ്ങന്നൂര്‍ വിട്ടപ്പോഴാണ് യുവതിക്ക് സുഖമില്ലെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടത്.
പെരുമ്പാവൂരില്‍ കശുവണ്ടി സംസ്കരണ കേന്ദ്രത്തില്‍ ജോലിചെയ്യുന്ന കൊട്ടാരക്കര ആയൂര്‍ സ്വദേശിനിയായ യുവതി വീട്ടിലേക്കു മടങ്ങുകയായിരുന്നു. പ്രായമായ ബന്ധുമാത്രമാണ് കൂടെയുണ്ടായിരുന്നത്. പ്രസവവേദനയാണെന്നു മനസ്സിലായതോടെ വഴിയിലെവിടെയും നിര്‍ത്താതെ ഡ്രൈവര്‍ ബസ് വിട്ടു. പന്തളത്തിനടുത്ത് ആദ്യം കണ്ട ആശുപത്രിക്കു മുന്നില്‍ നിര്‍ത്തി ഡ്രൈവര്‍ യുവതിയെ താങ്ങിയെടുത്ത് കണ്ടക്ടറുടെയും യാത്രക്കാരുടെയും സഹായത്തോടെ അകത്തേക്ക് എത്തിച്ചെങ്കിലും അവിടെ ആളില്ലായിരുന്നു.
ഉടന്‍ ഒാട്ടോ പിടിച്ച് മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് അയച്ചു. ബസില്‍ തൊട്ടുപിറകെ എത്തിയ ഡ്രൈവറും കണ്ടക്ടറും ഡോക്ടറോട് കാര്യങ്ങള്‍ വിശദീകരിച്ചു. പ്രസവം കഴിഞ്ഞ് അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു എന്ന് ഉറപ്പുവരുത്തി, സഹോദരിയെ ഫോണില്‍ വിവരമറിയിച്ച ശേഷമാണ് സൂപ്പര്‍ ഫാസ്റ്റ് വീണ്ടും തിരുവനന്തപുരത്തേക്കു കുതിച്ചത്. ഡ്രൈവര്‍ കെ.എം. മനോജ്കുമാര്‍ കോഴിക്കോട് സ്വദേശിയും കണ്ടക്ടര്‍ എം. ഷറഫുദ്ദീന്‍ വള്ളുവമ്പ്രം സ്വദേശിയുമാണ്.

Friday, 30 March 2012

ദാരിദ്ര രേഖ എന്ന തലവര...


ഇന്ത്യയില്‍ ദാരിദ്ര രേഖ എന്ന തലവര 29 രൂപ യായി. അത് തിരുമാനിച്ചത് എന്നും സുഖ ശീതളിമയില്‍ ഇരുന്നു ഭരണ ചക്രം തിരിക്കുന്ന ബുദ്ധിക്കു ദാരിദ്രം ഉള്ള ശുംഭ്ന്മാര്‍ (പ്രകാശിക്കുന്നവര്‍) ))))))എന്നു അര്‍ഥം - ഈ ശ്രീകന്ടെസ്വരം ഇല്ലാരുന്നെങ്കില്‍ നമ്മളെല്ലാം എങ്ങനെ മലയാളം പഠിച്ചേനെ} ആണ്. എങ്കിലും കൂലങ്കഷമായ് ചിന്തിച്ചാല്‍ 29 ഒരു അനുഗ്രഹമാണ്.  ഒരു ദിവസം ഈ സംഖ്യ ചിലവാക്കുന്നവന്‍ സ്വയം ദാരിദ്രത്തില്‍ നിന്നും മുക്തനാവുന്നു.

ജനങ്ങളുടെ വയറ്റതതടിക്കുന്ന എന്തിനും കൈയടിക്കുന്ന മനോമോഹനന്‍ ഇതിനും കൊടുത്തു ആഞ്ഞൊരു അടി. അദ്ദേഹത്തിന്റെ അത്രയും ബുദ്ധി ഇല്ലാത്ത മണ്ടന്‍  മാരായ പൊതുജനങ്ങള്‍ക്കു അറിയുമോ ഇതിലെ സാമ്പത്തിക  വളര്ച്ചയുടയൂം ആളോഹരി വിഹിതതിന്ടയൂം ഗുട്ടന്‍സ്. ഇത് ഒരു രേഖ ആണോ എന്ന് ചോദിച്ചാല്‍ ആണെന്നും പറയാം അല്ലെന്നും പറയാം. 
ഒരാളെ ദരിദ്ര വാസി ആക്കുന്നത് മൂന്നു കാര്യങ്ങളുടെ അപര്യാപ്തതയാണ്, 'ഭക്ഷണം', വസ്ത്രം , 'പാര്‍പിടം'. അതിനു മൂന്നിനും കൂടി 29 രൂപ അന്നത് അധികമാണ്. ഒരു ശരാശരി ഇന്ത്യക്കാരന് ആകെ 5 രൂപയെ ഒരു ദിവസം ചിലവുള്ളു എന്നതാണ് കണക്ക് -  ഭക്ഷണം എന്നത്  മാവിലെ മാങ്ങയായും തോട്ടിലെ മീനായും ഒക്കെ വരും; പാര്‍പ്പിടത്തിന് കടത്തിണ്ണ തന്നെ ധാരാളം. പിന്നെ ആകെ ചിലവക്കാനുള്ളത് വസ്ത്രത്തിന്. ആകെ ഒരു വള്ളിനിക്കര്‍ വാങ്ങിയാല്‍ മതി (അതും 10 രൂപയ്ക്കു രണ്ടെണ്ണം കിട്ടുന്നതാണെങ്കില്‍ നന്ന്- രണ്ടു ദിവസം ഉപയോഗിക്കാം  ). അപ്പോള്‍ ബാക്കി 24 രൂപ ചിലവാക്കാന്‍ ഉണ്ട് . അത് വേണമെങ്കില്‍ സംബാദ്യമാക്കം അല്ലെങ്കില്‍  വിനോദങ്ങളായ വെള്ളമടി, മുച്ചീട്ടുകളി തുടങ്ങിയവയ്ക്ക് ഉപയോഗിക്കാം. 

മന്‍മോഹന്‍ ജിയോട് ചോദിച്ചാല്‍ ഈ ദരിദ്ര വാസിയും ദാരിദ്രരേഖക്കു മുകളിലാണ്. അതിന്റെ കണക്കു ഇങ്ങനെ 
" ഒരാള്‍ ഒരു ദിവസം സമ്പാദിക്കുന്ന 24 രൂപ അയാള്‍ പത്തു വര്ഷം ബാങ്കില്‍ നിക്ഷേപിക്കുകയാണെങ്കില്‍ അതിന്റെ 10 വര്ഷം കഴിഞ്ഞുള്ള വിലയെ ഇന്നത്തെ വിലയിലേക്ക് കോമ്പൌണ്ട് ചെയ്യുംമ്പോള്‍ കിട്ടുന്ന വിലയും അതിന്റെ പലിശയുടെ ഇന്നത്തെ വിലയും കൂട്ടുമ്പോള്‍ അയാള്‍ ഇന്ന് ചിലവക്കാംആയിരുന്ന   പണത്തിനെക്കാള്‍ (29 രൂപ) കൂടുതലായതിനാല്‍ അയാള്‍ ദാരിദ്രരേഖക്കു മുകളിലാണ്."

ഭലത്തില്‍  സാധാരണക്കാരന് ഒന്ന് മാത്രം മനസ്സിലാകും - "ഒരിക്കലും തനിക്കു ഈ ജന്മം 2 രൂപയ്ക്കു അരി കിട്ടില്ല.....


Sunday, 25 March 2012



മലയാള സിനിമയിലെ ആവര്‍ത്തന വിരസതകള്‍ 

നായകന്റെ കഴിവുകൾ
  • മിക്കപ്പോഴും നായകന്‍ സകല കലാ വല്ലഭനാണ് കുച്ചിപ്പുടി,കരാട്ടെ,നാടൻ അടി തുടങ്ങിയ ആയോധന കലകളിൽ അഗ്രഗണ്യൻ.ക്ലേ മോഡലിംഗ്,കമ്പ്യൂട്ടർ പ്രോഗ്രാമിംഗ്,അക്യൂ പംങ്ങ്ചർ ചികിത്സ മുതൽ ശാസ്ത്രീയ സംഗീതത്തിലെയും വെസ്റ്റേൺ മ്യൂസിക്കിലെയും അപാരജ്ഞാനവും.സംസാരിക്കുമ്പോൾ തവള കരയുന്ന ശബ്ദമെങ്കിലും പാടുമ്പോൾ യേശുദാസിന്റെ ശബ്ദമാണ്.ഇതൊക്കെയാണേലും ആന്റി നായകനാണേൽ വെർജിനിറ്റി നിലനിർത്തിക്കൊണ്ടുള്ള പരസ്ത്രീ ബന്ധം,മദ്യപാനം ഒക്കെ ഉണ്ടാവും.
  • തമിഴ്നാട്ടിലോ ഉത്തരേന്ത്യയിലോ,വിദേശത്തോ ജനിച്ച് വളർന്നതാണെങ്കിലും നാട്ടിലെത്തുന്നതോടെ മലയാള പണ്ഡിതരേപ്പോലും അതിശയിപ്പിക്കുമാറ് മാറ്റുള്ള മലയാളം, ശ്ലോകം എന്നിവ അഡാപ്റ്റ് ചെയ്യാനുള്ള കഴിവ്. നായകനും സഹോദരങ്ങളും വള്ളുവനാടന്‍ ഭാഷ തന്നെ കഴിയുന്നതും ഉപയോഗിക്കുന്നതും ഉത്തമം.
  • നായകന്‍ എത്ര മെലിഞ്ഞു ശുഷ്കിച്ചവനാണെങ്കിലും ഘടാഘടിയന്മാരായ വില്ലന്മാരെ വളരെ ഈസിയായി ഇടിച്ചു നിരത്തുവാൻ കഴിയുന്നവനാണ്.
  • നാട്ടിൽ തെണ്ടിത്തിരിഞ്ഞ് നിൽക്കുന്ന നായകൻ മുംബൈ,പൊള്ളാച്ചി,ദുബായ് എന്നീ സ്ഥലങ്ങളിൽപ്പോയാൽ പിന്നെ പിടിച്ചാൽ കിട്ടുകയില്ല. തിരികെ വരുന്നത് കേരളം മുഴുവൻ പർച്ചേസ് ചെയ്യാനുള്ള മൊതലുമായിട്ടാണ്. ജന്മം കൊണ്ട് സവർണ്ണർ, തറവാട് ക്ഷയിച്ചു പോയ നായകന്മാർ എന്നിവർക്കാണിത്തരം പർച്ചേസിംഗ് നടത്താനുള്ള പൈസ ഉണ്ടാക്കാൻ പിന്നീട് കഴിയുന്നത്.
  • പഠിക്കാൻ മിടുക്കർ,റാങ്ക് ഹോൾഡറന്മാർ ഒക്കെ ആണെങ്കിലും സാഹചര്യങ്ങളുടെ സമ്മർദ്ദം മൂലം ഗുണ്ടയോ കാര്യസ്ഥനോ ഡ്രൈവറോ ആകുവാനാണ് പലപ്പോഴും വിധി.
  • എന്തും സഹിക്കാനുള്ള കഴിവാണ് മറ്റൊന്ന്. പലപ്പോഴും വല്യേട്ടന്മാർ, സഹോദരങ്ങൾ അധികമുള്ള നായകന്മാരാണിത്തരക്കാർ.
  • നായകൻ സത്യം പറയാൻ ശ്രമിക്കില്ല പലപ്പോഴും, കുഞ്ഞമ്മാവനോ കൂട്ടുകാരോ സത്യം പറയാൻ ശ്രമിക്കുമെങ്കിലും ക്ലൈമാക്സിനോടനുബന്ധിച്ച് മാത്രമേ അവർക്കത് പറയാനുള്ള അധികാരമുള്ളു.
  • കൃഷിക്കാരനാണ് നായകനെങ്കിൽ മിനിമം കർഷകശ്രീ കിട്ടാനുള്ള തോട്ടം, രാവിലെയും ഉച്ചക്കും മുപ്പത് ലിറ്ററോളം ഒറ്റക്കറവിൽ കറക്കാൻ പറ്റുന്ന ഘടാഘടിയന്മാരായ പശുക്കൾ, പൊന്ന് വിളയിക്കുന്ന പാടം,കൂടെ ഒരു മന്ദബുദ്ധി തോട്ടം സൂക്ഷിപ്പുകാരൻ എന്നിവ ആവാം. ഐ എ സ്/ഐ പി എസ് പോലെയുള്ള ജോലികളിൽ ബോറഡിച്ചതോ ജേഷ്ഠന്മാരിൽ നിന്ന് വ്യത്യസ്തനാവുകയോ ആണ് ഇത്തരം നായകന്മാരുടെ പ്രത്യേകത.
  • നായകന്‍ മിക്കവാറും വില്ലന്റെയും അവന്റെ പിതാമഹന്മാരുടെയും പൂർവ്വ ചരിത്രം സ്റ്റോർ ചെയ്തിരിക്കുന്ന കമ്പ്യൂട്ടർ ആണ്.അപ്പനല്ല അപ്പന്റപ്പനും കൂട്ടിക്കൊടുത്ത കഥകൾ വില്ലനെ കണ്ട നിമിഷത്തിൽത്തന്നെ ഒരു ഗിരിപ്രഭാഷണമായി അവതരിപ്പിക്കാനുള്ള കഴിവുണ്ട്.
  • നായകന്റെ പേര് പഴമയുള്ളതോ സ്റ്റൈലിഷായയോ ആയിരിക്കണം. "അജു" "കുജു" "വിജു" "സജു" തുടങ്ങിയ പേരുകള്‍ നിഷിദ്ധം.സാധാരണയായി ദൈവനാമങ്ങളോ കളർഫുള്ളായ പേരുകളോ ആവാം. രാഘവന്‍, നീലകണ്ഠൻ, പരമേശ്വരൻ, ഗോപാലകൃഷ്ണൻ, ബോബി, അലക്സ് തുടങ്ങിയ പേരുകളാണെങ്കിൽ ഉത്തമം. പേരിനറ്റത്ത് ജാതിപ്പേരുകൂടി വെക്കാമെങ്കിൽ തറവാട്ട് മഹിമ ഒറ്റയടിക്ക് സൂചിപ്പിക്കാം.നായകന്‍ പൊതുവേ ഉന്നതകുലജാതനായിരിക്കുന്നതാണ് ഉത്തമം. ഐഡിയലി പേരിന്റെ അറ്റത്ത് വാലുള്ള ജാതിയും വലിയൊരു തറവാട്ടിലുമാണ് ജനനമെങ്കിൽ സൂപ്പർ.
  • നായകൻ സവർണ്ണനല്ല / ഉന്നത കുലജാതനല്ല എങ്കിൽ നായകൻ പ്രേമിച്ച് വിവാഹം കഴിക്കുന്നത് തമ്പുരാട്ടിക്കുട്ടിയെയോ, ഉന്നതകുലജാതിയായ നായികയേയോ ആയിരിക്കും. അല്ലെങ്കിൽ നായകന്റെ അമ്മ സവർണ്ണ തറവാട്ടിൽ നിന്ന് നായകന്റെ ദരിദ്രനായ അച്ഛന്റെയൊപ്പം ഇറങ്ങിവന്നവളായിരിക്കും. എങ്ങിനെയായാലും നായകന്റെ സവർണ്ണത ബാലൻസ് ചെയ്യപ്പെടും.
  • ദ്വന്ദ്വ വ്യക്തിത്വങ്ങൾ,വേഷങ്ങൾ - പൊള്ളാച്ചിയിലെ ഗൗണ്ടർ,മിലിട്ടറിയിലെ കമാൻഡോ,അണ്ടർവേൾഡ് കിംഗ്സ് ഒക്കെ നാട്ടിൽ അതി സാധാരണക്കാരനായ നിഷ്ക്കളങ്കൻ ആണ്. എന്നിരിക്കിലും ഇതൊക്കെ ക്ലൈമാക്സിൽ വെളിപ്പെടുന്നു.
  • നായകന് അഞ്ച് പൈസ വരുമാനമില്ലെങ്കിലും സിനിമയിൽ ഫുൾടൈം ഷൂവും ഇട്ട് ഇൻസെർട്ട് ചെയ്ത് കറങ്ങിനടക്കുന്നു.
  • ഫിയറ്റ് പദ്മിനിയും മാരുതിയും മാറി ഓപ്പൺ ജീപ്പോ,റോയൽ എൻഫീൽഡ് ബൈക്കോ,ബെൻസ് കാറോ ആണ് നായകനു നാട്ടിൽ യാത്ര ചെയ്യുവാൻ പൊതുവേ വേണ്ട വാഹനങ്ങൾ.വിദേശത്താണെങ്കിൽ ഹെലിക്കോപ്റ്ററോ,ഹമ്മർ,റോൾസ് റോയിസ്,ലിമോസിൻ ഇവയിലേതെങ്കിലുമൊന്നോ ഇടകലർന്നോ ആവാം.
  • ഇൻവെസ്റ്റിഗേഷൻ ചിത്രങ്ങളാണെങ്കിൽ പ്രധാന കണ്ടുപിടിത്തം,തെളിവ് എന്നിവ നായകനും മറ്റ് തുക്കടാ തെളിവുകൾ കൂട്ടാളികൾക്കും വീതിച്ച് കൊടുക്കേണ്ടതാകുന്നു. അതീവ സങ്കീർണ്ണമായ പാസ്വേർഡുകൾ നിമിഷങ്ങൾക്കുള്ളിൽ ഊഹിച്ച് കണ്ടെത്തുക എന്നത് നായകന്റെ ഹോബി മാത്രമാണ്.
  • എത്ര നീളമുള്ളതും സങ്കീർണ്ണമായ ഡോക്കുമെന്റുകളും രേഖകളും രണ്ട് സെക്കന്റ് കൊണ്ട് വായിച്ച് മനസിലാക്കുന്നവനാണ് പലപ്പോഴും നായകൻ.
  • സായിപ്പന്മാരോടും ഉത്തരേന്ത്യൻ ദുഷ്ടകഥാപാത്രങ്ങളോടും ഇംഗ്ലീഷിൽ പറഞ്ഞ് തുടങ്ങുന്ന തെറി നായകൻ ക്രമേണ ഒരു പ്രഭാഷണ പരമ്പരപോലെ മലയാളത്തിലേക്ക് മാറ്റുന്നു. സായിപ്പിനേക്കൊണ്ട് ഒന്നുകിൽ ഭാരതത്തെ പുകഴ്ത്തിപ്പറയുന്നത് വരെ ഈ പീഡനം തുടരണം.
നായകന്റെ ബന്ധുക്കൾ-കൂട്ടുകാർ
  • നായകന്റെ പിന്നിൽ ഒരു അഞ്ചു പേരെങ്കിലും എസ്കോർട്ടോയോ പാർശ്വവശങ്ങളിലോ ഉണ്ടാവുന്നത് അഭികാമ്യം.കഴിയുന്നതും ഡയലോഗുകൾ കഴിഞ്ഞുള്ള സ്ലോമോഷന്‍ നടത്തത്തിനാണ് ഇത് ഏറ്റവും ആവശ്യമായി വരിക.
  • നായകന്റെ നാട്ടിലെ കൂട്ടുകാരൻ എപ്പോഴും ഒരു മണ്ടൻ ആയിരിക്കും. കോമൺസെൻസുള്ള കൂട്ടുകാർ സന്തത സഹചാരിയായി കാണുകയില്ല.കഴിവതും നായകന് കിട്ടാനുള്ള അടി മുഴുവന്‍ ഈ സുഹൃത്ത് വാങ്ങി കൂട്ടും.
  • ഇതൊക്കെയാണെങ്കിലും നിയമപരമായോ രാഷ്ട്രീയപരമായോ ഏതെങ്കിലും ആവശ്യമെത്തുമ്പോൾ ഹൈക്കോർട്ടിലെ ജഡ്ജി മുതൽ പ്രധാനമന്ത്രി വരെയുള്ളവർ നായകന്റെ ബാച്ച്മേറ്റ്സോ അദ്ദേഹത്തെ വിലകൽപ്പിക്കുന്നവരോ ആകുന്നു.നായകന്റെ പഴയ തറവാട്ടിൽ അമ്മ ഒരേ ഇലയിൽ വിളമ്പിയ ചോറ് , സ്കൂളിലെ ചോറ്റുപാത്രം ഷെയർ ചെയ്യൽ, അല്ലെങ്കിൽ പഠനത്തിന് ആവശ്യമായ സഹായം ചെയ്യൽ ഒക്കെ ഫ്ലാഷ്ബാക്കായി ഒന്ന് ഓടിച്ച് കാണിക്കാവുന്നതാണ്.
  • നായകന്റെ ശിങ്കടിയോ മറ്റ് ബന്ധുക്കളോ മിക്കപ്പോഴും വില്ലന്റെ കുത്തോ,സ്ത്രീകളാണെങ്കിൽ ബലാൽസംഗമോ ഏറ്റെടുത്ത് മരിക്കാൻ തയ്യാറുള്ളവർ ആണ്.നായകന് മരിച്ചയാളുടെ തല മടിയിൽ നിന്ന് താഴെ ഇറക്കി വച്ച് പ്രതികാരം തുടങ്ങുന്നതിനു വേണ്ടിയാണിത്.
  • നായകൻ പോലീസോ സിവിൽ സർവ്വീസുകാരനോ ആണെങ്കിൽ മുഖ്യമന്ത്രിയാവും അദ്ദേഹത്തിന്റെ ആകെയുള്ള ഒരു കൂട്ടുകാരൻ. ഡിജിപ്പിക്കും മറ്റ് പോലീസുദ്യോഗസ്ഥരോടും ഇയാൾ കയർത്ത് സംസാരിക്കുമെന്ന് മാത്രമല്ല ഇവർക്കയാളെ പേടിയുമാണ്.
  • ഇന്റർനാഷണൽ അധോലോകനായകനോ ഗുണ്ടയോ ആണ് നായകനെങ്കിൽ കൂടെ നടക്കാൻ പി ഏ ആയിട്ട് പെണ്ണ് വേണം. കേരളത്തിലാണെങ്കിൽ ഓട്ടോക്കാരുടെ സപ്പോർട്ട് മാത്രം മതിയാകും. പി എ നിർബന്ധമല്ല.
  • നായകന്‍ എത്ര നന്മയുള്ളവനായാലും ആരെങ്കിലും നുണ പറഞ്ഞാലുടനെ നായകന്റെ അമ്മയും വേണ്ടപ്പെട്ടവരുമെല്ലാം നായകനെ തെറ്റിദ്ധരിച്ച് തള്ളിപറഞ്ഞ് കളയും. എല്ലാമറിയാവുന്ന കുഞ്ഞമ്മാവനെ ക്ലൈമാക്സ് അടുക്കുന്നത് വരെ ഒന്നും മിണ്ടിപ്പോവരുതെന്ന അർത്ഥത്തിൽ നായകൻ കണ്ണുരുട്ടിക്കാണിക്കും.
  • മിക്കപ്പോഴും സുന്ദരിയെ പ്രേമിക്കാന്‍ അധികാരം നായകന് മാത്രേ ഉള്ളൂ.നായകന്റെ കൂട്ടുകാരന് വേണമെങ്കിൽ അവളെക്കാൾ ഭംഗി കുറഞ്ഞ അവളുടെ കൂട്ടുകാരിയെ പ്രേമിക്കാം.
  • പലപ്പോഴും വിവാഹം കഴിക്കാതെ നിൽക്കുന്ന അനിയത്തിമാരാണ് നായകന് സപ്പോർട്ട്. കെട്ടിച്ചയച്ച പെങ്ങന്മാരും അളിയന്മാരും എപ്പോഴും നായകന്റെയും കുടുംബത്തിന്റെയും പൈസ പിടുങ്ങുന്ന പരാദങ്ങളോ സ്വസ്ഥത നശിപ്പിക്കുന്നവരോ ആയിരിക്കണം.
  • നായകനോ-നായികയോ ഇവരോട് ബന്ധമുള്ളവരോ എഴുതിയാൽ ഒന്നാം റാങ്ക് കിട്ടുന്ന പരീക്ഷകളേ ഇതുവരെ മലയാളസിനിമയിൽ പറഞ്ഞിട്ടുള്ളു.
  • അനിയത്തിയോ അനിയനോ പലപ്പോഴും വീട്ടിൽ കർക്കശക്കാരനായ ജേഷ്ഠ നായകന്റെ അദൃശ്യസ്നേഹം തിരിച്ചറിയാതെ ചതിക്കാൻ ശ്രമിക്കുമെങ്കിലും ക്ലൈമാക്സിൽ എല്ലാം കോംബ്ലിമെന്റ്സാകും.
നായകന്റെ ആക്ഷൻ-സംഘട്ടനങ്ങൾ
  • ക്ലൈമാക്സ് അടിയിൽ നായകൻ പ്രധാന വില്ലനോടും നായകന്റെ കൂട്ടുകാരൻ വില്ലന്റെ അനിയനോടും നായകന്റെ ശിങ്കിടിയായവർ യഥാവിധി ശക്തി കുറഞ്ഞ മണ്ടൻ ഗുണ്ടകളോടും ഏറ്റുമുട്ടുന്നു.
  • നായകനെ പത്ത് പേര്‍ ചേർന്നാണ് ആക്രമിക്കാൻ വരുന്നതെങ്കിലും നായകന് കിട്ടുന്ന ഒരു വടിയിൽ കൊരുത്ത് എല്ലാറ്റിനെയും കറക്കിയെറിയുകയാണ് പതിവ്,അതിനു ശേഷം വൺ ബൈ വൺ ആയി മാത്രമേ ഇടിയുള്ളു.
  • നായകൻ ക്ലൈമാക്സിലാണ് വില്ലനെ കൊലപ്പെടുത്തുന്നുവെങ്കിൽ പൊതുവേ ഐപ്പിസി പ്രയോഗിച്ച് നായകനെ അറസ്റ്റ് ചെയ്യാറില്ല.
  • നായകന്റെ കയ്യില്‍ മെഷീൻ ഗണ്ണുണ്ടെങ്കിലും വില്ലനെ സാധാരണയായി ഇടിച്ച് മാത്രമേ കൊല്ലുകയുള്ളു.നല്ല ഇടി ഇടിക്കണം.
  • പിന്നിൽ നിന്നും ഇരുമ്പ് വടി കൊണ്ട് തലക്കടിച്ചോ കുത്തിയോ മാത്രമേ നായകനെ പരിക്കേൽപ്പിക്കുവാൻ ഗുണ്ടകൾക്ക് അധികാരമുള്ളു. മുന്നിൽ നിന്നെങ്ങാനും കുത്തിയാൽ അവൻ വിവരമറിയും.
  • നായകൻ പിസ്റ്റൾ ആണ് ഉപയോഗിക്കുന്നതെങ്കിലും റീലോഡ് ചെയ്യാതെ യഥേഷ്ടം വെടി വയ്ക്കാം.ഉണ്ട തീരാത്ത പ്രത്യേക തരം തോക്കാണത്.
  • ഉന്നമുള്ള നായകൻ വെക്കുന്ന ഒറ്റവെടിക്ക് വില്ലൻ മരിക്കുന്നതാണ് നന്ന്.വില്ലന്മാർ പറപറാ വെടിവെച്ചാലും നായകന് കൊള്ളില്ല. കൊള്ളുകയാണെങ്കിൽത്തന്നെ കൈമുട്ടിനോ,ചെറുവിരലിനോ,തോളിനോ വരെയൊക്കെ ആകാം.
  • പലപ്പോഴും വില്ലൻ വെടിവെക്കാൻ തുടങ്ങുമ്പോൾ ഉണ്ടകാണില്ല, ഉണ്ടയുള്ളപ്പോൾ സംസാരിക്കാനും ഭീഷണിപ്പെടുത്താനും മാത്രമേ അധികാരമുള്ളു. സംഘട്ടനത്തിലെ മൊത്തം ഇടിയുടെ 75 ശതമാനത്തോളം ഇടി വില്ലൻ ഡോമിനേറ്റഡ് ചെയ്തെങ്കിലും നായികയെ ബലാൽസംഗമോ ചെയ്ത ഓർമ്മകളോ മറ്റെന്തെങ്കിലും പ്രതികാര ദാഹമോ ആണ് ദുർബലനായതോ മൃതപ്രായനോ ആയ നായകനു വിജയം കൊണ്ടുവരുന്നത്.
നായികയുമായി ബന്ധമുള്ളത്
  • നല്ല സ്വഭാവം ഉള്ള പെൺകുട്ടികൾ ഒരു കാലത്ത് സാരി,ഫുൾ പാവാടാ,ധാവണി തുടങ്ങിയവ ധരിക്കുന്നു,അഹങ്കാരിപ്പെൺകുട്ടികൾ മോഡേൺ ഡ്രസ്സ് ധരിക്കുന്നു.
  • വില്ലന്മാർ ഓടിക്കുന്ന നായികക്ക് ഓടിക്കേറാനുള്ളതാണ് പണി തീരാത്ത കെട്ടിടങ്ങൾ.
  • കട്ടിലിൽ കമിഴ്ന്നടിച്ച് വിതുമ്പുന്ന നായിക.കട്ടിലും തലങ്ങണയും അഭിവാജ്യഘടകങ്ങൾ. നായകന്റെ അളിയനോ മറ്റോ ആ വഴി ലക്കു കെട്ട് വന്നാൽ നായിക ബലാൽസംഗത്തിന് ഇരയാവുക സ്വാഭാവികം.
  • അഹങ്കാരം, കുശുമ്പ്, ഏഷണി, പരദൂഷണം തുടങ്ങിയ എല്ലാ സ്വഭാവ ദൂഷ്യങ്ങളുമുള്ള ആന്റി നായികയെ, നായകൻ കരണക്കുറ്റി നോക്കി ഒന്ന് പൊട്ടിക്കുമ്പോൾ ആ ഒറ്റ അടിയോടെ എല്ലാം തികഞ്ഞ ‘സൽസ്വഭാവിനി‘ യായി മാറുന്നു.
  • നായിക ഡിജിപിയുടെ മകൾ മന്ത്രി/എൻ.ആർ.ഐ പുത്രനുമായി കല്യാണം പറഞ്ഞിരിക്കുന്നു.
  • നായിക സവർണ്ണ കുലജാതയാണെങ്കിൽ (മിക്കപ്പോഴും അങ്ങിനെയേ ആകാവൂ) ഗോപികാ നായർ/വർമ്മ, അശ്വതി മേനോൻ/നായർ, ശ്രീ ലക്ഷ്മി,എന്നീ പേരുകളായിരിക്കും.
  • ബോംബെ/ ബാംഗ്ലൂർ/അമേരിക്ക എന്നിവിടങ്ങളിൽ നിന്നു വരുന്ന സവർണ്ണ നായികയാണെങ്കിൽ അഭിരാമി/നിരഞ്ജന/നീലാംബരി/അരുന്ധതി/ഭാമ എന്നീ പേരുകളായിരിക്കും പൊതുവിൽ ഉണ്ടാവുക.
  • നായിക സമ്പന്ന കൃസ്ത്യാനിയാണെങ്കിൽ “മരിയ, അന്ന, ആൻ, ക്രിസ്റ്റൽ, ഏയ്ഞ്ചൽ, ക്രിസ്റ്റീന, ഡയാന” തുടങ്ങിയ പേരുകളായിരിക്കും.
  • തന്റേടിയും, കുഴപ്പങ്ങൾ ഉണ്ടാക്കുന്നവളും, ഭയങ്കര കുസൃതിക്കാരിയും പിടിവാശിക്കാരിയുമായ ഏതു നായികക്കും പറയാൻ ഒരു അഭിശപ്തമായ ഒരു ഫ്ലാഷ് ബാക്ക് ഉണ്ടാകും. അത് കേൾക്കുമ്പോൾ/കാണുമ്പോൾ നായകനും പ്രേക്ഷകനും അവളോടുള്ള വെറുപ്പു മാറി ഇഷ്ടത്തിലാകുകയാണ്.
  • വിവാഹിതനായ നായകൻ നായികയോട് പ്രണയമോ സെക്സോ പ്രകടിപ്പിക്കുന്നില്ലെങ്കിൽ നായിക അവനെ വശീകരിക്കാൻ അർദ്ധനഗ്നയായി ആടിപ്പാടും.(നായികയുടെ അമ്മായിക്കഥാപാത്രങ്ങളുടെ നിർദ്ദേശപ്രകാരം ബെഡ് റൂമിലായിരിക്കും ഇത് സംഭവിക്കുക) ജനൽ കർട്ടനുകൾ, നായികയുടെ വസ്ത്രം എന്നിവ പറക്കുന്ന തരത്തിൽ മുറിയിൽ കാറ്റു വീശും. നായകൻ കാൺകേ നായിക മുന്തിരിയോ ആപ്പിളോ നിർബന്ധമായും കടിച്ചിരിക്കണം.
  • നായിക അനാഥയാണെങ്കിൽ സിനിമയുടെ ക്ലൈമാക്സിൽ കറങ്ങിത്തിരിഞ്ഞ് സവർണ്ണനായ വില്ലന്റെ അവിഹിത സന്തതിയോ അല്ലെങ്കിൽ സവർണ്ണനായ നായകന്റെ മുറപ്പെണ്ണോ ആയിരിക്കും.
  • മുമ്പ് കല്യാണം നടന്നിട്ടുണ്ടെങ്കിലും നായിക ഇപ്പോഴും കന്യക ആയിരിക്കും. കൂടെയുള്ള ചെറിയ കുട്ടി മരിച്ച് പോയ ഏതെങ്കിലും ബന്ധുക്കളുടേത് ആവണം. കൊച്ച് കുട്ടികളോടുള്ള അഗാധമായ സ്നേഹമാണ് നായികയുടെ മറ്റൊരു പ്രധാന സവിശേഷത. മരിച്ച് പോകുന്ന ചേച്ചിയുടെ കുട്ടിയെ വളർത്താൻ മാത്രമായി കല്യാണം കഴിച്ച് പോവുന്ന നായികമാർ എത്ര ദുരന്ത കാമുക-നായകന്മാരെയാണ് നമുക്ക് സമ്മാനിച്ചിട്ടുള്ളത്.
  • നായിക വളരെ തന്റേടിയും വാക് ചാതുരിയുമുള്ളവളാണെങ്കിൽ പച്ചക്കറിക്കടയിൽ/പല ചരക്കു കടയിൽ/ബസ്സിൽ/ഓട്ടോറിക്ഷകാരനോട് ബാക്കി കിട്ടാനുള്ള 50 പൈസക്ക് വേണ്ടി തല്ലു കൂടുന്ന സീനുണ്ടാവുന്ന തരത്തിൽ ചിത്രീകരിക്കാവുന്നതാണ്. നായികയുടെ വാക് സാമര്ത്ഥ്യ ത്തിൽ പെങ്ങളേന്ന് വിളിച്ച് എതിരാളി തോറ്റ് തുന്നം പാടണം.
  • ദാവണിക്കാരിയും പട്ട് പാവാടയിട്ട് വയൽ വരമ്പത്തൂടെ ഓടുന്ന ടൈപ്പാണ് നാട്ടുമ്പുറത്തെ നായിക.
  • നായിക എത്ര ലജ്ജാവതിയാണെങ്കിലും ഇടിമിന്നലോ മറ്റോ വന്നാൽ നായകനെ ഒരു ലജ്ജയും കൂടാതെ കെട്ടിപ്പിടിച്ചിരിക്കും.പലപ്പോഴും ആദ്യമായി നടക്കുന്ന ഈ കെട്ടിപ്പിടി,ദേഹത്ത് മറിഞ്ഞ് വീഴൽ രംഗങ്ങളാണ് നായകനും നായികയുമായി അടുക്കാൻ കാരണമാകുന്നത്.
  • അന്ധർ,കുട്ടികൾ,വൈകല്യമേറിയവരെ റോഡ് ക്രോസ് ചെയ്യിക്കാൻ സഹായിക്കുന്നവളാകണം നായിക.ചാരിറ്റി പ്രവർത്തനങ്ങൾ കൂടി ആണെങ്കിൽ ഉത്തമ നായികമാരായിക്കഴിഞ്ഞു.
  • ജയിലിൽ പോകുന്ന നായകന്മാർക്ക് ചാരിത്ര്യം സൂക്ഷിച്ച് വർഷക്കണക്കിന് കാത്തിരിക്കുന്നവരാണ് പൊതുവേയുള്ളത്.
  • നായികക്ക് കടിക്കുവാൻ പലപ്പോഴും ഗുണ്ടയുടെ കൈയ്യാണുണ്ടാവുക. കടിച്ചിട്ടോടി രക്ഷപെടുന്ന നായികയുടെ പിറകേ എത്ര ആരോഗ്യവാനായ ഗുണ്ടയും കിലോമീറ്ററുകളോളം ഓടിയാലും നായികയുടെ ഏഴയലത്ത് എത്തിച്ചേരാൻ പറ്റുകയില്ല. നായിക അവസാനം നായകന്റെ നെഞ്ചത്ത് ഇടിച്ചാണ് നിൽക്കുക.ഗുണ്ടയുടെ കാര്യം പിന്നെ പറയേണ്ടതില്ലല്ലോ.
  • സിനിമയിലുടനീളം കാട്ടുപോത്തിന്റെ ശൗര്യവും വീര്യവുമാണെങ്കിലും നായകന്റെ ഒറ്റ ആലിംഗനത്തിലോ ചുംബനത്തിലോ തരളിതയായി മസാൽദസ ആകുന്നത് ഒരു വിധം നായികമാർക്ക് നല്ലതാണ്.
  • നായിക ആരെയൊക്കെ പ്രേമിച്ചെന്നാകിലും ഫൈനല്ലി നായകന്റെ മാത്രം സ്വന്തമാണ്.ഇന്നലെ വരെപ്രേമിച്ച് കത്തയച്ച് കൊണ്ടിരുന്ന അമേരിക്കൻ ഡോക്ടറും മുറച്ചെറുക്കന്മാരുമായ രാജേട്ടൻ,പ്രേമേട്ടൻ തുടങ്ങിയവർക്കാണ് ഗുഡ് ലക്ക് ശോഭേ എന്ന് പറഞ്ഞ് പിൻവാങ്ങാനുള്ള ദുര്യോഗം പലപ്പോഴുമുണ്ടാവുക.
  • വില്ലൻ ബ്ലാക്ക്മെയിൽ ചെയ്താലും അത് രാജേട്ടനോട് പറയാതെ നീറി നീറിക്കഴിയുന്ന നായിക.ക്ലൈമാക്സി രാജേട്ടൻ തന്നെയാണീ ഇഷ്യൂ ഫിക്സ് ചെയ്യുന്നതെന്നും ഓർക്കണം.
  • നായികമാരുടെ കൂട്ടുകാരൊക്കെ കൊച്ചു പിള്ളേർ ആയിരിക്കും. നായികയുടെ നിഷ്ക്കളങ്ക സ്വഭാവത്തെ കാണിക്കുകയാണിത്.ഇത്രയും നിഷ്കളങ്കയായ ഈ നായിക ചിലപ്പോ അടുത്ത പാട്ടുസീനില്‍ ടൂപീസില്‍ വരാനും മടിക്കില്ല.
  • ഗ്രാമീണ നായിക പൊതുവേ പ്രേമത്തിനോ പ്രേമ പ്രകടനത്തിനോ മുൻകയ്യെടുക്കാറില്ല. അത് നായകന്റെ ഉത്തരവാദിത്വമാണ്. എന്നാൽ നഗരത്തിലെ നായികക്ക് അതാ‍വാം. നായകന്റെ അനുവാദത്തിനു കാത്തു നിൽക്കാതെ കെട്ടിപ്പിടിക്കാനും ചുംബിക്കാനുമുള്ള അവകാശം നഗരത്തിലെ നായികക്കാണ്. ഇതിഷ്ടപ്പെടാതെ നാട്ടുമ്പുറത്ത്കാരിയും തുളസിക്കതിരും ചൂടിയ നായികമാരിലേക്ക് തിരിയുന്ന നായകനെയും കാണാവുന്നതാണ്.
വില്ലന്മാരുമായി ബന്ധമുള്ളത്
  • വില്ലന്മാരുടെ സങ്കേതത്തിൽ പൊതുവേ ഉപയോഗശൂന്യമായ ടാർ വീപ്പകൾ അടുക്കി വച്ചിരിക്കുന്നു,ടയറുകൾ കൂട്ടിയിട്ടിരിക്കുന്നു.ധാരാളം പെട്ടികൾ വെറുതേ അടുക്കിവച്ചിരിക്കുന്നു.ചങ്ങല,കയർ ഇവ ചുമ്മാതെ ഒരു റൂഫിൽ നിന്നും കെട്ടിത്തൂക്കിയിട്ടിരിക്കുന്നു.അനാവശ്യമായ ബൾബുകൾ അങ്ങിങ്ങായി കത്തിച്ചിട്ടിരിക്കുന്നു. ട്യൂബ് ലൈറ്റ് ഫ്യൂസായതു അൻപതെണ്ണം, ചാരി വച്ചിരിക്കുന്ന കുഴലുകൾ, ഗ്ലാസ്സ് മാത്രം ഫിറ്റ് ചെയ്തിരിക്കുന്ന വാതിലുകൾ ഒക്കെ ഇത്തരം സ്ഥലങ്ങളുടെ പ്രത്യേകത ആണ്.
  • രഹസ്യങ്ങളടങ്ങിയ പെട്ടി കൈക്കലാക്കൽ ,സ്വത്തുക്കളടങ്ങുന്ന രേഖയിൽ ഒപ്പിടീക്കൽ എന്നതൊക്കെയാണ് പണ്ട് കാലത്തുണ്ടായിരുന്ന വില്ലന്മാരുടെ സ്ഥിരം റിക്വയർമെന്റ്സ്.
  • അൽപ്പം വഷളന്മാരായ വില്ലൻമാരാണെങ്കിൽ നായിക ഡ്രസ്സ് മാറുന്നതോ കുളിക്കുന്നതോ ആയ രംഗങ്ങൾ ഒളിക്യാമറ വച്ച് പിടിച്ച് പിന്നീട് നായികമാരെ ക്ലൈമാക്സിനു തൊട്ടു മുമ്പു വരെ ബ്ലാക്ക് മെയിൽ ചെയ്യാവുന്നതാണ്.
  • നായകനെ തോല്പ്പി്ക്കാനുള്ള മറ്റൊരു വഴി നായകന്റെ അനിയനെയോ ഉത്തമസുഹൃത്തിനെയോ വശത്താക്കുന്നതാണെങ്കിലും മിക്കപ്പോഴും ക്ലൈമാക്സിനോടനുബന്ധിച്ച് ഇത്തരം നന്ദിയില്ലാത്തവർ തന്നെ കാലുമാറുകയോ അല്ലെങ്കിൽ വില്ലനെ വകവരുത്തുകയോ ചെയ്യുന്നു.പൂവർ ഗയ്സ്..!
  • കഴിവതും ഒരു പ്രഭാഷണത്തിനു ശേഷമേ ബലാൽസംഗമോ വെടിവയ്ക്കാനോ മറ്റേതെങ്കിലും തരത്തിൽ കൊല്ലാനോ വില്ലന്മാർ തുനിയുകയുള്ളു. ഈ ഇന്റർവെല്ലാണ് നായികക്കോ നായകനോ രക്ഷപെടാനുള്ള സമയം.ക്ലൈമാക്സ് വരെ വില്ലത്തരത്തിൽ അപാരമായ കോൺഫിഡൻസുള്ളവർ അവസാനം പലപ്പോഴും നായകന്റെ കാലിൽപ്പിടിച്ച് കൊല്ലല്ലേയെന്ന് കരയുന്നവരാണ്.സകല സ്വത്തുക്കളും ഓഫർ ചെയ്യുകയും ആവാം.
  • പിറകിൽ നിന്നു കുത്തുവാനാണ് വില്ലനു പദ്ധതിയെങ്കിൽ അത് നായകനെ സൂചിപ്പിക്കുന്ന തരത്തിൽ അലറിയോ മറ്റേതെങ്കിലും തരത്തിലുള്ള ഇൻഡിക്കേഷൻസോ കൊടുക്കേണ്ടതാണ്.പലപ്പോഴും അലറിക്കൊണ്ട് ഓടി വരുന്ന വില്ലൻ നായകൻ ഒഴിഞ്ഞ് മാറുമ്പോൾ കാളവണ്ടിയുടെ ചക്രത്തിലോ ഗേറ്റിന്റെ കമ്പിയിലോ മറ്റെന്തെങ്കിലും കൂർത്ത വസ്തുക്കളിലോ കൊണ്ട് വില്ലന് ചരമം പ്രാപിക്കാവുന്നതാണ്.
  • പിന്നിൽ നിന്ന് കുത്തുക എന്നത് പലപ്പോഴും നായകന്റെ കൂടെയുള്ളതോ ബന്ധപ്പെട്ടവരോ മാത്രമായ വില്ലന്മാർക്ക് കൈവരുന്ന അവസരമാണ്.കഴിവതും കുത്തേറ്റയാൾ കുത്തിയാളെ ഓടി രക്ഷപെടുവാൻ പ്രേരിപ്പിക്കുന്നതാണ് കണ്ട് വരുന്നത്.
  • വാടകക്കൊലയാളികൾ മലയാളികൾ കുറവാണ്.പൂച്ചക്കണ്ണുള്ള ഉത്തരേന്ത്യക്കാരാണെങ്കിൽ ഉത്തമം.മലയാളി വില്ലന്മാർക്കെന്താ പ്രശ്നം ?
  • അന്യഭാഷാ മല്ലന്മാരായ ഇടിക്കാരാണെങ്കിൽ ഇടിക്കളത്തിലേക്ക് ചാടിയിറങ്ങി തല അങ്ങോട്ടും ഇങ്ങോട്ടും ഞൊട്ട ഇടുന്ന തരത്തിൽ വെട്ടിക്കാവുന്നതാണ്.പല്ല് കടിച്ചു പിടിച്ച് ചെവിയിൽ വിരലിട്ട് തിരിക്കുക എന്നതാണ് വില്ലന്മാർ പ്രയോഗിക്കുന്ന മറ്റൊരു മാനറിസം.
  • നായകനാണ് ഇടിക്കാൻ തുടങ്ങുന്നതെങ്കിൽ മസ്റ്റായും വാച്ച് ഊരി സഹായിയുടെ കയ്യിൽ കൊടുത്താൽ നന്നാവും. ബൈദവേ ഇത്തരം ഇടികളിൽ നായകനേ ജയിക്കുകയുള്ളു.
  • മുണ്ടുടുത്ത നായകനാണെങ്കിൽ അണ്ഡ്രാവി കാണിച്ചുള്ള തല്ല് സ്വാഭാവികം.
  • വില്ലന്റെ ബോഡി ലാംഗ്വേജ് പതിയെ ആകും തോറും ക്രൂരതയുടെ അളവും കൂടും. ശാന്തനായ വില്ലനെ വളരെയധികം സൂക്ഷിക്കേണ്ടതാണ്.പലപ്പോഴും സുന്ദരന്മാരായ വില്ലന്മാർക്കുള്ള റിക്വയർമെന്റ് നായികയോടൊത്ത് ഒരേയൊരു തവണ ശയിക്കുക എന്നത് മാത്രമാണ്.
  • അൾസേഷ്യൻ,ഡോബർമാൻ തുടങ്ങിയ നായ്കൾ,മുതലക്കുഞ്ഞുങ്ങൾ,വലിയ പ്രായമായ ചീങ്കണ്ണികളെയൊക്കെയാണ് പഴയ സിനിമകളിൽ വില്ലന്റെ സങ്കേതകങ്ങളിൽ ഉപയോഗിച്ചു കൊണ്ടിരുന്നത്.
  • മാദകനൃത്തമോ ഡിസ്ക്കോയോ ഇവിടങ്ങളിൽ മസ്റ്റാണെന്ന് പറയേണ്ടതില്ലല്ലോ.
പ്രകൃതി-കിളികൾ,മറ്റ് ജന്തുക്കൾ സിമ്പോളിസിസം
  • പ്രഭാതം പൊട്ടി വിരിയുന്നത് പുഴക്കടവിലോ മലയുടെ മുകളിലോ ആവുന്നതാണ് അഭികാമ്യം.
  • പക്ഷികൾ കൊക്കുരുമ്മുന്നത് – അതി ഭയങ്കരമായ ചുംബന സീനുകളെ സൂചിപ്പിക്കുന്നു.
  • പാമ്പുകൾ കെട്ടിപ്പുണരുന്നു – കട്ടിലിലേക്ക് നായകനും നായികയും ആലിംഗന ബദ്ധരായി വീണു കഴിഞ്ഞു.
  • മഴത്തുള്ളികൾ ഇറ്റ് വീഴുന്നു – സംഗതി കഴിഞ്ഞിരിക്കുന്നു ഉണ്യോളേ…
  • പൂ വിടരുന്നു – നായികക്ക് മെൻസസ് ആവുകയാണ്,അല്ലെങ്കിൽ പുഷ്പവതിയെന്നോ ചൈത്രവതിയെന്നോ പ്രയോഗിച്ച് ഒരു ഗാനസന്ദർഭം ഉണ്ടാക്കിയെടുക്കാവുന്നതാണ്.
  • മദ്യക്കുപ്പി പൊട്ടി നുരചിതറുന്ന ക്ലോസപ്പ് സീൻ – നായിക ബലാൽസംഗം ചെയ്യപ്പെടുന്നു.
  • നായികയുടെ മുടി അലങ്കോലമായിരിക്കുന്നു,ബെഡ്ഷീറ്റ് പുതച്ച് കൂനിക്കൂടി മുറിയുടെ മൂലയിലിരിക്കുന്നു. ചുണ്ട് പൊട്ടിയിരിക്കുന്നു,പൊട്ട് മാഞ്ഞിരിക്കുന്നു – നായിക ബലാൽസംഗം ചെയ്യപ്പെട്ടിരിക്കുന്നു…!!
  • ചെറിയ രീതിയിൽ ഉലഞ്ഞ മുടിയോ,പൊസിഷൻ മാറിയ പൊട്ടോ ആണെങ്കിൽ - കാമുകന്റെയോ ഭർത്താവിന്റെയോ ആക്രാന്തത്തെ സൂചിപ്പിക്കാം.
  • കടലില്‍ തിരയടിക്കുന്നു,കാറ്റ് വീശുന്നു,കിളികളും മൃഗങ്ങളുമൊക്കെ ഓടി നടക്കുന്നു – കാലം കടന്നു പോവുന്നത് സൂചിപ്പിക്കാം.
  • കിന്നാരത്തുമ്പികൾ മോഡലിലുള്ള ചിത്രങ്ങളിലെ ഹും ഹും ഹും ശബ്ദം – കേട്ട് പണ്ട് സായിപ്പ് ചോദിച്ചു , നിങ്ങളുടെ സിനിമകളിൽ ഈ പുറത്ത് കിടന്നുരുണ്ട് ഹും ഹും ഹും എന്ന് പറയുന്നതിനേയാണോ സെക്സ് എന്ന് വിളിക്കുന്നതെന്ന്.
ജനറൽ സീനുകൾ /രംഗങ്ങൾ
  • ക്ലൈമാക്സ് സീനുകൾ കല്യാണത്തിനോ മറ്റേതെങ്കിലും ഓഡിറ്റോറിയത്തിലോ ഒക്കെ വച്ചുള്ള കൂട്ടത്തല്ലിലാണ് അവസാനിക്കുക.
  • കഥയിലെ അപ്രധാനിക്ക് വെടി കൊണ്ടാലോ മറ്റെന്തെങ്കിലും ഗുരുതരമായി മുറിവ് പറ്റിയാലോ ആശുപത്രിയിൽ കൊണ്ടുപോവാതെ കെട്ടിപ്പിടിച്ച് കരഞ്ഞ് മരിക്കാൻ കാത്തുനിൽക്കും. അപ്രധാനികൾക്ക് ആശുപത്രിയില്ല. കൊണ്ടു പോയാലും രക്ഷപെടില്ല.
  • തിരക്കുള്ള ടൗണിൽക്കൊണ്ടു പോയി കാറ് പാർക്ക് ചെയ്താലും വിൻഡൊ അടയ്ക്കാനോ,എന്തിന് കീ പോലും എടുക്കാനോ ആളുകൾ ശ്രമിക്കില്ല. മിക്കപ്പോഴും തിരക്കുള്ള വീഥികളിലും നടു റോഡുകളിലും വാഹനം പൊടുന്നനേ നിർത്തുക എന്നത് നായകന്റെയും നായികയുടെയും ജന്മാവകാശമാണ്.
  • നായകന്‍ അച്ഛനാണെങ്കില്‍ (നായകന്‍ വേണമെന്നില്ല നായകനോടൊപ്പം നില്ക്കുന്ന മറ്റേത് കഥാപാത്രവും) വീട്ടിലേക്ക് വരുമ്പോള്‍ നായകന്‍/ മറ്റൊരു കഥാപാത്രത്തിന്റെ വീടാണെന്നും വീട്ടുകാരാണെന്നും എസ്റ്റാബ്ലിഷ് ചെയ്യിക്കാൻ..ഗേറ്റ് കടന്നു വരുമ്പോള്‍ ഉമ്മറത്തിരിക്കുന്ന കുട്ടികള്‍ “ അച്ഛാ..” അകത്തേക്ക് തിരിഞ്ഞ് “ അമ്മേ ദാ അച്ഛന്‍ വന്നൂ....” (ഇത് നായകന്റെ വീടാണെന്നും നായകന്റെ കുട്ടികള്‍ - ഭാര്യ ആണെന്നും രജിസ്റ്റര്‍ ആയിക്കഴിഞ്ഞു)
  • ഇത് അവിവാഹിതനായ നായകന്‍ ആണെങ്കില്‍ നായകന്‍ കടന്നു വരുമ്പോള്‍ തുളസിത്തറയില്‍ /ഉമ്മറത്ത് നിലവിളക്ക് കൊളുത്തുന്ന നായകന്റെ അനുജത്തി കഥാപാത്രം അകത്തേക്ക് നോക്കി : “ അമ്മേ ദേ ചേട്ടന്‍ വന്നൂ...” (സ്ഥിരം രജിസ്റ്റര്‍ പരിപാടി തന്നെ)
  • ഒരു കെട്ട് പുകയിലക്കോ മദ്യക്കുപ്പിക്കോ പ്രധാന സഹായിയാവുന്ന നായകന്റെ തമിഴൻ/ആദിവാസി എർത്ത്. കാക്കി നിക്കറും കമ്പിളിപ്പുതപ്പും നിർബന്ധമായും വേണം. പുകയിലക്കെട്ടും മദ്യക്കുപ്പിയുമല്ലാതെ ഇവർക്ക് പണം ഒരു വിഷയമല്ല.
  • മിക്ക സിനിമകളിലും സാധാരണ വേഗതയിൽ ഓടിക്കൊണ്ടിരിക്കുന്ന വണ്ടിയുടെ ബ്രേക്ക് കേട് വന്നാൽ അതി വേഗത ആവുന്നത് കാണാം. സ്റ്റിയറിംഗ് ഇടത്തോട്ടും വലത്തോട്ടും തൊണ്ണൂറ് ഡിഗ്രിയോളം തിരിക്കുകയും വേണം. ബ്രേക്ക് പോയ വണ്ടി ഏത് കയറ്റവും പുല്ലു പോലെ കയറി കൊക്കയിലേക്ക് മറിഞ്ഞ് തീപിടിച്ച് അന്തരിക്കുകയാണ് നടന്നു പോരുന്ന ആചാരം.
  • പട്ടണത്തിലെ റെസിഡെൻഷ്യൽ കോളനിയാണെങ്കിലും ഉന്നം തെറ്റിവരുന്ന കല്ല് പാൽക്കാരന്റെ കുടത്തിൽ കൊള്ളും.
  • ആശാനേയ്..തമ്പുരാനേയ്...അണ്ണാാാ...എന്നൊക്കെ വിളിച്ച് പാടവും പറമ്പും താണ്ടി ഓടി കിലോമീറ്ററുകളോളം ഓടിയോ സൈക്കിൾ ചവിട്ടിയോ വരുന്ന ഒരു ഗ്രാമീണനുണ്ടാവും.കളപ്പുരക്ക് തീ പിടിച്ചേയ്,മാരിമുത്തുവും കൂട്ടരും തല്ലാന്‍ വരുന്നേയ്...അല്ലെങ്കിൽ അമ്പലക്കുളത്തിലെ ശവം പൊങ്ങിയേ എന്നൊക്കെ പറഞ്ഞുള്ള വരവാണ്. നായകൻ ആ സമയം പുറം തിരിഞ്ഞ് നിൽക്കുകയാണെങ്കിൽ സ്ലോമോഷനിൽ തിരിയാനുള്ള അവസരവുമാണിത്. ഇത്തരം കഥാപാത്രങ്ങക്ക് വേണ്ടി കിലോമീറ്ററുകളോളം ഓടിയവരാണ് ഇന്ദ്രൻസ്, ഹരിശ്രീ അശോകന്‍ തുടങ്ങിയവർ.പൊതുവേ മെലിഞ്ഞ കൊമേഡിയന്മാരാണിത്തരം രംഗത്തിനുതകുക.
  • കറന്റടിക്കുമ്പോൾ ദേഹമാസകലം ഒരു നീലവെളിച്ചം പാഞ്ഞുനടക്കുന്നത് കാണിക്കാം.
  • നായകന് മികപ്പോഴും അവാർഡ് തുക,മത്സരത്തിന്റെ ഒക്കെ ഒന്നാം സമ്മാനം കിട്ടിയ പണം പത്ത് കോടി ലോട്ടറി അടിച്ചതിനേക്കാൾ ഉണ്ടാവും .ഈ സമ്മാനവും തുകയും വച്ചാണ് പല പദ്ധതികളും ഇയാൾ പ്ലാൻ ചെയ്യുന്നത്.അവസാനം ആ മത്സരത്തിൽ ഇദ്ദേഹമല്ലാതെ മറ്റാർക്കും ജയിക്കാനും കഴിയുന്നില്ല.
  • മണിക്കൂറുകളോളം ദിവസങ്ങളോളം ഉറങ്ങിയാലും വായ്നാറ്റമില്ലാത്ത കഥാപാത്രങ്ങളാണ് നമുക്കുള്ളത്. കിടക്കപ്പായയിൽ രാവിലെ വാ പോലും കഴുകാതെ ചുംബന രംഗങ്ങളിലും കൊഴുത്ത സെക്സിലുമേർപ്പെടുക എന്നത് ഇന്റർനാഷണൽ ലെവൽ വരെ അംഗീകരിച്ചിട്ടുള്ള ക്ലീഷേകളിലൊന്നാണ്. (ഇന്ത്യൻ റുപ്പിയിൽ ആങ്ങളയുടെ വായ് നാറുന്നു എന്ന് പറയുന്നതിതിന് അപവാദമാണെന്ന് കൂടി പറയാതെ വയ്യ..കയ്യടികൾ )
ബന്ധുക്കൾ
  • ക്ലൈമാക്സ് വരെ രഹസ്യം സൂക്ഷിക്കുന്നവരാണ് പലപ്പോഴും നായകന്റെ മാമൻ, കല്യാണം കഴിക്കാത്ത കുഞ്ഞമ്മാവൻ തുടങ്ങിയവർ. നായകനെ ആരൊക്കെ തള്ളിപ്പറഞ്ഞാലും ക്ലൈമാക്സിൽ രഹസ്യം പുറത്താക്കേണ്ടത് ഈ കഥാപാത്രത്തിന്റെ മാത്രം റിക്വയർമെന്റാണ്.ഈ രഹസ്യം പറയാൻ തുടങ്ങുന്നത് നായകന്റെ ഭാവാനിയത്തിനുള്ള സമയമോ രംഗത്ത് പുറംതിരിഞ്ഞ് നിൽക്കേണ്ടതോ ആകുന്നു.പലപ്പോഴും കുഞ്ഞമ്മാവന്റെ വായ്മൂടാൻ വിഫലശ്രമം നടത്തുമ്പോഴാണീ രഹസ്യം പൂറത്ത് വരിക.
  • നായകന്റെ അച്ഛന്റെ ഡിങ്കോൾഫിക്കേഷനിലുണ്ടായ കുഞ്ഞുപെങ്ങളുടെ അതിഭയങ്കരമായ ഉത്തരവാദിത്തം കൂടെ നായകനോടൊപ്പം തന്നെ പേറുകയാണ് മിക്കപ്പോഴും ഈ കുഞ്ഞമ്മാവൻ.
  • സ്ത്രീധനത്തുക കുറഞ്ഞ് പോയി എന്ന് പറഞ്ഞ് കെട്ടിച്ച പെങ്ങളെ തിരിച്ചാക്കുന്ന അളിയൻ. സൽസ്വഭാവിയായ മരുമകളും അമ്മായിമ്മയും ഉള്ള വീട്ടിൽ കുത്തിത്തിരിപ്പ് ഉണ്ടാക്കാനായി വരുന്ന അകന്ന ബന്ധമുള്ള വയസ്സിത്തള്ള.
ഡ്രസ് കോഡ്
  • പ്രേതങ്ങളും നഴ്സുമാരും എന്നും വെള്ള സാരി ഉടുക്കും, കാര്യസ്ഥന്മാർക്ക് പൊതുവേ ഷർട്ട് വേണമെന്നില്ല.വേലക്കാരി മുണ്ടും ബ്ലൗസും മാത്രമേ ധരിക്കുകയുള്ളു.മെഗാസ്റ്റാർ നായകന്‍ ആണെങ്കിൽ കൂളിങ്ങ് ഗ്ലാസ് പലവിധത്തിലുള്ളത് ആവശ്യമാണ്.
  • ഡ്രൈവറന്മാർ ആണെങ്കിൽ വെള്ളയോ കാക്കിയോ മസ്റ്റാണ്. ധനികന്റെ ഡ്രൈവറാണെങ്കിൽ ഒരു വെളുത്ത തൊപ്പിയുമാകാം.
  • യക്ഷികൾ എല്ലാം വെള്ള സാരിയുമുടുത്ത് മുടിയഴിച്ചിട്ട് പാട്ടും പാ‍ടി നടക്കും.ചുണ്ണാമ്പ് ഇവരുടെ ജന്മാവകാശമാണ്.
  • ഫ്രോഡ് യക്ഷികളാണെങ്കിൽ വെള്ളസാരി,ചിരട്ട,ടേപ്പ് റിക്കോർഡർ എന്നിവ മതിയാവും.
  • വനിതാ ക്ലബ്ബില്‍ പോകുന്ന മിക്ക സ്ത്രീകളും പട്ടുസാരി,സ്വർണ്ണ-വജ്രാഭരണ വിഭൂഷിതരായവർ,ലിപ്സ്റ്റിക്ക് കമ്പനിയുള്ളവർ, പൊമറേനിയൻ പട്ടി എന്നിവ സ്വന്തമായുള്ളവരായിരിക്കണം. മിസ്സിസ് കെ കെ നായർ, ഷീല ജോസഫ് പുന്നക്കാടൻ എന്നൊക്കെയുള്ള പേരുകളിലാവാം അങ്ങോട്ടുമിങ്ങോട്ടും അഭിസംബോധന ചെയ്യുക.
  • വനിതാ ക്ലബ്ബില്‍ പോകുന്ന സ്ത്രീകളുടെ ബ്ലൌസിന് കൈ ഉണ്ടാവില്ല.എന്നാൽ കളക്റ്റർ,വക്കീൽ,ഐ എ എസ്സുദ്യോഗസ്ഥരായ സ്ത്രീകൾ വീട്ടിലാണെങ്കിൽപ്പോലും ധരിക്കുന്ന ബ്ലൗസിനു ഫുൾക്കൈയ്യും പുറം മുഴുവൻ മൂടിയതുമാണ്.
  • നായിക ടീച്ചറാണെങ്കില്‍ കയ്യില്‍ 2 മടക്കുള്ള കുട,ഏതെങ്കിലും പുസ്തകം നെഞ്ചില്‍ ചേർത്ത് പിടിച്ചത്,പിന്നെ ഹാൻഡ് ബാഗ്,ഒരു കണ്ണട എന്നിവയാവാം.
  • നായിക പത്രപ്രവർത്തകയാണെങ്കിൽ കണ്ണടയും ഖദർ കുർത്തയും നിർബന്ധം. ജന്മനാ തന്നെ സാമൂഹ്യപ്രവർത്തകയായിരിക്കും. നായിക കൊണ്ടുവരുന്ന ‘നന്മയുള്ള ഒരു ന്യൂസും‘ പത്രമുതലാളിയോ ചാനൽ എം ഡിയോ പ്രസിദ്ധീകരിക്കില്ല. ( പത്രപ്രവർത്തകയായ നായികയുടെ ഈ ‘ഡ്രസ്സ് കോഡ്’ മലയാള സിനിമയിൽ പൊളിച്ചടുക്കിയത് ‘അർജ്ജുനൻ സാക്ഷി‘ എന്ന സിനിമയിൽ കോസ്റ്റ്യൂമർ സമീറാ സനീഷ് ആണെന്ന് കൂടി ഈയവസരത്തിൽ പറയട്ടെ)
  • നായിക ടി വി ജേർണലിസ്റ്റ് ആണെങ്കിൽ ജീൻസും കുർത്തയുമായിരിക്കണം. ഇനി ഡ്രസ് കോഡ് എങ്ങിനെയായാലും സാമൂഹ്യപ്രതിബദ്ധത,ചാരിറ്റി,നന്മ എന്നിവ നിർബന്ധമായിരിക്കും.എത്ര പുരോഗമന ചിന്താഗതി ഉണ്ടായാലും ഒടുവിൽ നായകനെ വിവാഹം കഴിക്കാനും നായകന്റെ നെഞ്ചത്ത് കിടക്കാനും സ്വപ്നം കാണുന്നവളായിരിക്കണം നായിക.
  • നായികയോ സഹസ്ത്രീ കഥാപാത്രങ്ങളോ എത്ര ദരിദ്രരായിരുന്നാലും വിലകൂടിയ ഡിസൈനർ ചുരിദാറുകളോ സാരികളോ ധരിക്കണം. വീടിനകത്തോ അടുക്കളയിലോ ആയാലും ചുരിദാറിന്റെ ഷാളടക്കം ഫുൾ മേക്കപ്പിലായിരിക്കും (അതിനൊരപവാദം സംവിധായകൻ രഞ്ജിത്തിന്റെ ‘ഇന്ത്യൻ റുപ്പീ‘ എന്ന സിനിമയിലെ മല്ലികയുടെ കഥാപാത്രമാണ്)
കോളേജ്/ക്യാമ്പസ്
  • കോളേജിന്റെ വരാന്തയിൽ എല്ലാ കളറിലുമുള്ള ഉടുപ്പുകളിട്ട് ഭയങ്കരമായി ഡാൻസ് ചെയ്യുന്നവരാണ് കോളേജ് വിദ്യാർത്ഥികൾ.
  • കോളേജിലെത്തുന്ന കൊമേഡിയന്മാരെയോ മറ്റ് സഹപാഠികളെയോ തോളിലേറ്റി ഒരു ജാഥയായി കൊണ്ടുവരിക എന്നത് കോളേജ് വിദ്യാർത്ഥികളുടെ മറ്റൊരു പ്രത്യേകതയാണ്.
  • മന്ത്രി/എംഎല്ലേമ്മാരായ വില്ലന്റെ ഏറ്റവും ഇളയ അനിയനാണ് പ്രധാനമായും കോളേജിലെ വില്ലനാവാൻ അവസമുണ്ടാവുക.നായകന്റെ അനിയനോ അനിയത്തിയും ഇതേ കോളേജിൽത്തന്നെ പഠിക്കുകയും വേണം.
  • ക്യാമ്പസ്‌ കഥയാണെങ്കിൽ പ്രധാനമായും ഒരു പള്ളീലച്ചൻ(ഫാദര്‍) ലക്ചററായോ ഹോസ്റ്റൽ വാർഡനായോ പ്രിൻസിപ്പളായോ ഉണ്ടാവണം,കോളേജിലെ പ്രധാന കോമഡികളൊക്കെ ഇദ്ദേഹത്തെ ചുറ്റിപ്പറ്റിയായിരിക്കണം.
  • ഫിസിക്കൽ എഡ്യൂക്കേഷൻ അധ്യാപകരാണ് കോളേജിൽ കോമഡി കാണിക്കാൻ വിധിക്കപ്പെട്ട മറ്റൊരു കൂട്ടർ.
  • ക്യാമ്പസിലെ നായകന് ഊരും പേരുമില്ലാത്ത ഒരു എർത്ത് കൂട്ടുകാരൻ ഉണ്ടാവും. നായകന്റെ പ്രേമം പൊളിഞ്ഞാലും തെറ്റിദ്ധരിക്കപ്പെട്ടാലും നായകനേക്കാൾ സങ്കടം കൂടുതലുള്ളതും ഈ ഇഷ്യു ഫിക്സ് ചെയ്യാനുള്ള തന്ത്രവും ഈ കൂട്ടുകാരന്റെ ചുമതലയാണ്.
  • ക്യാമ്പസ് പിള്ളേരുടെ കഥ ആണെങ്കില്‍ കൂട്ടത്തിൽ നല്ല തീറ്റി തിന്നുന്ന ഒരു തടിയൻ മസ്റ്റാണ്. ഇവൻ അന്യായ ഫലിതരാജനും ഭയങ്കരമായ അബദ്ധങ്ങൾ കാണിക്കുന്നവനും ആക്കാവുന്നതാണ്. ഈ തടിയൻ തന്നെ ചിലപ്പോൾ അതിബുദ്ധിമാനോ ബോംബുണ്ടാക്കുന്നവനോ വരും കാലങ്ങളിൽ കമ്പ്യൂട്ടർ ഹാക്കറോ ആവാൻ സാധ്യതയുണ്ട്.
  • ക്യാമ്പസ്/ടീനേജ് പിള്ളേരാണോ..തീർന്നു..ഇവർക്ക് മാതാപിതാക്കളിൽ നിന്ന് ഒരു തുള്ളി സ്നേഹം കിട്ടുകയില്ല. ഒക്കെ ഫ്രണ്ട്സ് ആയിരിക്കും.ഫ്രണ്ട്ഷിപ്പിന് വേണ്ടി ഇവർ മരിക്കാനും തയ്യാറാണ്.
  • നായകനോ നായികയോ അവരോട് ബന്ധപ്പെട്ടവരോ ആണെങ്കിൽ പഠനം,സ്പോർട്സ്, രാഷ്ട്രീയം, പ്രസംഗം,സംഗീതം,നൃത്തം തുടങ്ങി മിക്കയിനങ്ങളിലും ഒന്നാം സമ്മാനത്തിനർഹരാണ് എന്ന് മാത്രമല്ല എക്സാമിനു ഫസ്റ്റ് റാങ്ക് ഉറപ്പുമാണ്.
  • കലോൽസവത്തിന്റെ അന്നോ മറ്റോ ആണ് സ്ഥിരമായി നായികയോ നായകന്റെ ബന്ധുക്കളായ പെൺകുട്ടികളോ പീഡിപ്പിക്കപ്പെടുന്നത്.
  • കോളേജ് കുട്ടികൾ ഗാനം കേട്ടാൽ കൂട്ടമായി ഡാൻസ് ചെയ്യുന്നവരോ സംഘമായി നിന്ന് ഗാനത്തിന്റെ ഈണത്തിനൊത്ത് അങ്ങോട്ടുമിങ്ങോട്ടും മന്ദബുദ്ധികളെപ്പോലെ തല ആട്ടുന്നവരോ ആണ്.
  • കോളേജ് ക്യാമ്പസിലെ ഗ്യാങ്ങ് പയ്യന്മാരുടെ തോന്ന്യാസങ്ങൾക്കുള്ള മാർഗനിർദ്ദേശിയായി ഒരു അച്ചായൻ ഉണ്ടാവും.
ഡോക്കുമെന്റ്സ്- കമ്പ്യൂട്ടർ
  • ആർക്കെങ്കിലും അസുഖം വന്ന് ഗുരുതരമായി ആശുപത്രിയിലാണെന്ന് കാണിക്കണമെങ്കിൽ ഒരു കമ്പ്യൂട്ടർ മോനിട്ടറും ഒരു ഗ്രാഫും മതി. ഏക്കെന്ത് പൂക്കെന്തെന്നറിയാത്ത ഏത് സാധാരണക്കാരനായ നായകനോ ബന്ധുക്കൾക്കോ ഈ ഗ്രാഫ് കൃത്യമായി മനസിലാവുന്നതുമാണ്.
  • Wrong Password അല്ലെങ്കിൽ Password Accepted എന്ന് ഫ്ലിക്കറിംഗ് മോഡിൽ സ്ക്രീൻ മുഴുവൻ എഴുതിക്കാണിക്കുന്നത് നായകൻ ലോഗിൻ ചെയ്യുന്ന ഇ-മെയിൽ സിസ്റ്റത്തിന്റെയോ പ്രോഗ്രാമിന്റെയോ പ്രത്യേകതയാണ്.
  • വിൻഡോസിൽ ഫയൽ കോപ്പി ചെയ്യുന്നത് പോലെയാണ് പലപ്പോഴും ബാങ്ക് ട്രാൻസ്ഫറുകൾ നടക്കുക.
  • വൈറസ് ഡൗൺലോഡിംഗ് എന്ന് എഴുതിക്കാണിക്കുന്നത് സാധാരണമായിരുന്നു.
  • വില്ലന്റെ കംബ്ലീറ്റ് രഹസ്യങ്ങളും ഒരു ഫ്ലോപ്പിയിലോ സീഡിയിലോ ഒരു പവർ പോയിന്റ് പ്രസന്റേഷൻ പോലെ ഉണ്ടാക്കി സൂക്ഷിക്കുന്നതാണ്. എത്ര കോബ്ലിക്കേറ്റഡ് ആയ പാസ് വേർഡുകളാണെങ്കിൽ നായകനത് ഊഹിച്ച് കണ്ട് പിടിക്കാൻ സാധിക്കുന്നു.
  • കമ്പ്യൂട്ടറിൽ ജോലി ചെയ്യുമ്പോൾ ഒരോ കീസ്ട്രോക്കിനും പി പി പി എന്നുള്ള ബീപ് സൗണ്ട് നിർബന്ധം.
  • ഇടക്കാലത്ത് ഒരു ഫ്ലോപ്പി ഡിസ്ക്കിലായിരുന്നു സസ്പെൻസ് മുഴുവന്‍. അവസാനം അതു കമ്പ്യൂട്ടറിൽ ഇട്ട് നോക്കുമ്പോൾ വില്ലന്മാരുടെ പ്ലാനിംഗ് അടങ്ങിയ ഒരു ഫുള്ള് വീഡിയോ തന്നെ ഉണ്ടാവും.(ഒരു മിനിറ്റിൽ താഴെ ദൈർഘ്യമുള്ള -ഏറ്റവും കമ്പ്രസ് ചെയ്ത വീഡിയോ ആണെങ്കിലും മിനിമം പത്ത് എംബിയെങ്കിലുമുണ്ടാവും.)
  • കംമ്പ്യൂട്ടറിൽ തയ്യാറാക്കുന്ന രേഖാചിത്രം മിക്കപ്പോഴും വില്ലന്മാരുടെ ഫോട്ടോയെ വെല്ലുന്നതാണ്.
  • ഇന്റലിജൻസ് റെയ്ഡ് നടത്തുമ്പോൾ കെട്ട് കണക്കിനുള്ള രേഖകൾ പരിശോധിക്കുന്നതിനു മുമ്പേ അറസ്റ്റ് ചെയ്ത് കഴിഞ്ഞിരിക്കും. പുലർച്ചെ വരെ പരിശോധിച്ച് ഒന്നും കിട്ടാത്തവരായി മടങ്ങാനാണ് ഭൂരിഭാഗം റെയ്ഡ് ഉദ്യോഗസ്ഥരുടെയും വിധി.
  • മിക്കപ്പോഴും കമ്പ്യൂട്ടറിന്റെ കീബോർഡിൽ ഒറ്റ കീ അമർത്തുമ്പോൾത്തന്നെ വീഡിയോ ചാറ്റിംഗോ ആവശ്യമായ വീഡിയോയോ മറ്റോ പ്രവർത്തനക്ഷമമാകും.
  • ഒരു സ്ട്രീമിംഗ് പ്രശ്നങ്ങളുമില്ലാതെ എത്ര സ്ലോ ഇന്റർനെറ്റ് കണക്ഷനും പ്രവർത്തിക്കുന്നു. വീഡിയോ വരെ ട്രാൻസ്ഫർ ചെയ്യാൻ സാധിക്കുന്നു എന്നതൊക്കെ സിനിമയിൽ മാത്രമുള്ള സംഗതികളാണ്.
ഗാനരംഗം/ഡാൻസ്
  • പ്രേമിക്കുമ്പോഴും, വള്ളം തുഴയുമ്പോഴും, ഞാറു നടുമ്പോഴും, സങ്കടം വരുമ്പോഴും, സന്തോഷം വരുമ്പോഴും, പൂസാകുമ്പോഴും, ഏതു ഫങ്ങ്ഷൻ നടക്കുമ്പോഴും, ഏതു ബർത്ത് ഡേയ്ക്ക് പോകുമ്പോഴും, ഏത് ബാറിൽ പോകുമ്പോഴും ഒക്കെ മിക്കവാറും നായകൻ/നായിക തന്നെ ഒരോ പാട്ട്, ചിത്ര/യേശുദാസിനേപ്പോലെ, മധുരമായങ്ങ് കാച്ചുകയാണ്.ആരെങ്കിലും പാടുകയാണെങ്കിൽ പാട്ടിന്റെ ബാക്കി പാടും,ഡാൻസിന്റെ അതിസങ്കീർണ്ണമായ താളത്തിനൊത്ത് തുള്ളും.
  • കല്യാണം കഴിഞ്ഞെങ്കിൽ ഒറ്റയൊരു പാട്ട് സീൻ കൊണ്ട് ആദ്യരാത്രിയും ഗർഭവും പ്രസവും കഴിക്കാവുന്നതാണ്.
  • കല്യാണം കൂടാന്‍ വരുന്നവരൊക്കെ നായകന്റെ/നായികയുടെ കൂടെ സംഘ നൃത്തം ചെയ്യാൻ വിധിക്കപ്പെട്ടവരാണ്.
  • ഡാൻസിനു പൊതുവേയുള്ള പശ്ചാത്തലങ്ങൾ കാളവണ്ടി ചക്രങ്ങൾ, കുടിലുകൾ, റാന്തൽ വിളക്കുകൾ, മണ്ണ്കൊണ്ട് കെട്ടിയ ചുവരുകൾ, ഇതിലെല്ലാം റബർ മരത്തിനു തേക്കുമ്പോലെ നൂറ്/ചുണ്ണാമ്പ് തേച്ചിട്ടുണ്ടാവും. ( ഇത് മറ്റൊരു ഡോക്കുമെന്റിനു തന്നെ സ്കോപ്പുള്ളതാണ്)
  • മാനത്ത് നിന്ന് പൊട്ടി വീഴുന്ന ഒരു പീസ്‌ അല്ലെങ്കിൽ മാദക നടി.സന്തോഷം വരുമ്പോള്‍ അവളുടെ കൂടെ ഒരു ഡാൻസ്. ഡാൻസില്ലാത്ത പാട്ട് രംഗമാണെങ്കിൽ സെലിബ്രറ്റി ഗായകരെ അവരായിത്തന്നെ അവതരിപ്പിക്കാവുന്നതാണ്.
  • ക്ലാസ്സിക്കൽ നൃത്തം അറിയാവുന്ന നായികയാണെങ്കിൽ നായകൻ ശാസ്ത്രീയ സംഗീതമറിഞ്ഞവനാവണം. പത്തിരുപത് വർഷമായി നൃത്തം അഭ്യസിക്കുന്ന നായികക്ക് ക്ലാസ്സിക്കൽ നൃത്തത്തിലെ പുതിയൊരു മുദ്ര പഠിപ്പിച്ച് കൊടുക്കാൻ തക്കവണം അറിവുള്ളവനാണെങ്കിൽ ബഹുകേമം.
  • നായിക-നായക ഡ്യുയറ്റിലെ ബി ജി എമ്മിൽ നായകനെ കാണാതെ ഒളിക്കുന്ന നായിക തെല്ലുസമയം കഴിഞ്ഞ് നായകനെ തിരയും പക്ഷേ, നായകൻ നായികയറിയാതെ അവളുടെ പുറകിലൂടെ വരും,നായിക നായകനുമായി കൂട്ടിയിടിച്ച് അത്ഭുതപ്പെടും. മിക്ക നായികമാർക്കും ഇത്തരം അവസ്ഥ ഉണ്ടാവാറുണ്ട്.
  • കുട്ടിയുടെ/കുട്ടികളുടെ അച്ഛനമ്മമാരായ നായകനും നായികക്കും പാട്ട് സീനിൽ (അല്ലാതേയും) ഒരിക്കലും ചുംബിക്കാൻ കഴിയില്ല. ചുണ്ടുകൾ അടുത്തുവരുമ്പോഴേക്കും അവർക്കിടയിലേക്ക് കുട്ടികൾ കടന്നു വരും.
അച്ഛൻ,അമ്മ,കുടുംബം,തറവാട് (പ്രൗഡിയുള്ളതും ക്ഷയിച്ചതും )
  • ഒരു അച്ഛൻ കാരണവർ..കുറേ ആണ്മക്കൾ..വലിയ കുടുംബം.ഒരേയൊരു പെങ്ങൾ സവർണ്ണനായ ഒരുവന്റെ കൂടെ ബോംബെക്കോ മദ്രാസിനോ ഒളിച്ചോടും. അവരിലുണ്ടാവുന്ന പുത്രൻ നാട്ടിൽ തിരിച്ചെത്തുമ്പോൾ അമ്മാവന്മാരുമായി പ്രശ്നങ്ങൾ, അപ്പൂപ്പനോ അമ്മൂമ്മയോ ആണ് പിന്നീടവന് ആകെയുള്ള സപ്പോർട്ട്.
  • നായികയുടെ അച്ഛനും അമ്മയും മിക്കവാറും മരിക്കുന്നത് ഒരു പ്ലെയിൻ ക്രാഷിൽ ആയിരിക്കും. ഇതിനുമ്മാത്രം പ്ലെയിനുകൾ ഇന്ത്യയിലുണ്ടോ എന്ന് സംശയമുണ്ട്.
  • നായകന് അച്ഛനോ അമ്മയോ എന്ന് വച്ചാൽ പൊതുവേ ഭയങ്കരമായ സ്നേഹമാണ്.എങ്കിലും അതിഭയങ്കരമായ സ്നേഹം പ്രകടിപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾക്ക് പിന്നാലെ അച്ഛനോ അമ്മയോ മരിച്ചിരിക്കും,അല്ലെങ്കിൽ വില്ലന്മാർ കൊന്നിരിക്കും.
  • വിപ്ലവം കളിച്ചോ/ഒളിവിൽ കഴിയുമ്പഴോ ഉണ്ടാവുന്ന അവിഹിത ബന്ധം. എല്ലാമറിഞ്ഞിട്ടും ഉള്ളിലൊതുക്കി മാതൃകഭാര്യയായി ഒരമ്മ.
  • “നിന്നെ എനിക്ക് കാണണ്ട” എന്നതാണ് നായകനെ തെറ്റിദ്ധരിക്കുമ്പോൾ അമ്മ പറയേണ്ടുന്ന ഡയലോഗ്.ഇദ്ദോട് കൂടി നായകന്റെ അവസാന പിന്തുണയും നഷ്ടപ്പെട്ട് നായകൻ തകരുകയാണമ്മേ..തകരുകയാണ്..!
  • എഞ്ചിനീയർ,സിവിൽ സർവീസ്,ഐപീയെസ്സ്,മന്ത്രി/എം എൽ എ സഹോദരന്മാർ ഉള്ള,പ്രൗഡിയുള്ള തറവാട്ടിൽ പാടത്ത് വിത്ത് വിതക്കാനും കൊയ്യാനും ഉഴുതാനും ഈ കംബ്ലീറ്റ് ഫാമിലി നല്ല കസവുമുണ്ടൊക്കെ ഉടുത്ത് വരും.അവിടെയും ഉണ്ട് മേല്പ്പുറഞ്ഞ സിവിൽ സർവ്വീസ്,ഐപീയെസ്സ് കാരൻ വരെ. തറവാട്ടിലെ വിളവെടുപ്പും കൃഷിയുടെ തുടക്കവും ഇവർ ഒന്നിച്ചേ നടത്തുകയുള്ളു.
  • അച്ചന്റെ/അമ്മയുടെ സപ്തതിക്ക് ഒരു ഡാൻസും പാട്ടും. എല്ലാരും കൈകോർത്ത് തന്നെ വേണം. നല്ല വീട്,ഭയങ്കര സ്നേഹം എന്ന തരത്തിലുള്ള ഒരു ഗാനമാണ് ഇത്തരം രംഗത്തിന് അഭികാമ്യം.
  • നല്ല തറവാട്ടുകാരുടെ ജന്മാവകാശമാണ് ഗ്രാമത്തിലെ അമ്പലത്തിലെ ഉത്സവം പള്ളിപ്പെരുന്നാൾ എന്നിവ ഏറ്റെടുത്ത് നടത്തൽ. പലപ്പോഴും വില്ലൻ ഫാമിലി ഇതിന് പ്രശ്നങ്ങളുണ്ടാക്കുകയാണ്.
  • മാഷമ്മാരായ അച്ഛന്മാരെല്ലാം വളരെയധികം ഡീസന്റുകൾ, പക്ഷേ ഇവരുടെ വാക്ക് പാലിക്കാൻ വേണ്ടി മാത്രം നിരവധി നായികമാർ വേറെ കല്യാണം കഴിച്ച് പോയിട്ടുണ്ട്.അല്ലെങ്കിൽ ഈ മാഷന്മാരായ പിതാക്കന്മാർ വാക്കിനു വിലയ്യില്ലാത്തവനായി ആത്മഹത്യ ചെയ്ത് കളയുമെന്ന് ഭീഷണിപ്പെടുത്തും.
  • നായികയുടെയോ നായകന്റെയോ അച്ഛൻ അഭിമാനിയോ/ദുരഭിമാനിയോ കേസ് നടത്തി തോറ്റ് ആത്മഹത്യ ചെയ്യുന്നവനുമാണ്.
  • പഴയ സ്വാതന്ത്ര്യസമര സേനാനിയായിരുന്നു കേശുപിള്ളയുടെ കൊച്ചുമകനായിരിക്കും മിക്കവാറും നായകൻ,അച്ഛൻ ആയപ്പോഴേക്കും കമ്യൂണിസ്റ്റ്/വിപ്ലവ സഖാവായി മാറിക്കഴിഞ്ഞു. എന്നാൽ ഇപ്പോൾ കമ്യൂണിസ്റ്റ്കാരോട് അൽപ്പം വേദന കലർന്ന സഹതാപമാണ്.പാർട്ടി വഴി വിട്ട് പോയി എന്നതായിരിക്കും അതിനുള്ള കാരണം. ഇതൊക്കെയാണെങ്കിലും പാർട്ടി സെക്രട്ടറിയോട് ഏടാ പോടാ ബന്ധമാണിങ്ങോർക്ക്.
  • ക്ഷയിച്ച് പോയ തറവാടുകളോ ഇല്ലങ്ങളോ കാണിക്കുമ്പോൾ നിർബന്ധമായും ഒരു ശാപ്പാട് രാമനേയോ മാനസിക വൈകല്യം ബാധിച്ച ഒരു നമ്പൂതിരിയേയോ കാണിക്കാവുന്നതാണ്.ഏകദേശം ഒരേ പ്രായമുള്ള മൂന്നോളം മുത്തച്ഛന്മാരും മുത്തശ്ശിമാരുമുണ്ടെങ്കിൽ കലക്കി.
  • എത്ര വിശന്നു വലഞ്ഞു ചാവാറായിവരുന്നവനായാലും സ്നേഹമയിയായ അമ്മ പറയും,നീ കുളിച്ചു വാ,എന്നിട്ട് വന്നു വല്ലതും കഴിക്ക്...കുളിച്ചാൽ മാത്രമേ ഭക്ഷണം കൊടുക്കുകയുള്ളു.
  • നായകന്റെ അച്ഛൻ ഏതെങ്കിലും സർക്കാർ സർവ്വീസിൽ ആയിരുന്നെങ്കിൽ മാതൃകാ അധ്യാപകൻ,മാതൃകാ പോലീസുകാരൻ എന്നീത്തരത്തിൽ അവാർഡുകൾ നേടി മികച്ച രീതിയിൽ പെൻഷൻ പറ്റിയവരായിരിക്കും. അഴിമതിക്കാരായ അച്ഛന്മാർ വില്ലന്മാർക്കുള്ളതാണ്.
  • തിർവാതിര തറവാട്ടിൽ മസ്റ്റാണ്.കഥകളിയുമുണ്ടെങ്കിൽ ബഹുകേമം. ആനയൊന്നോ രണ്ടോ തറവാട്ടിന്റെ സൈഡിൽ വേണമെന്ന് പറയേണ്ടതില്ലല്ലോ.
  • പ്രമാണികളാണെങ്കിൽ പുതുതായി ചാർജ്ജെടുക്കാന്‍ വന്ന സർക്കിൾ ഇൻസ്പെക്ടർ ഇവരുടെ തറവാട്ടിൽ വന്ന് തലകാണിച്ച് വരവറിയിക്കേണ്ടതാകുന്നു.ഇല്ലെങ്കിൽ.ഒരു ഡയലോഗ് "ഇതിനു മുമ്പിവിടെ വന്ന എല്ലാ ആപ്പീസറന്മാരും പാലക്കുന്നേലോ മംഗലത്തോ എത്തുകയാണ് പതിവ്"
  • അച്ഛനും അമ്മയും ജീവിച്ചിരിക്കണമെന്നില്ല.ഫോട്ടോ ആയാലും മതി.പക്ഷെ സാന്നിധ്യം അത്യാവശ്യം തന്നെ.പ്രിഥ്വിരാജാണ് നായകനെങ്കിൽ സുകുമാരന്റെ ഫോട്ടോ തന്നെ വേണ്ടി വരും.
നായികാ-നായകൻ ബന്ധം ഉലച്ചിൽ/വിരഹം
  • നായികയെ നായകനിൽ നിന്നും അകറ്റാനായി വിമാനത്തിൽ എങ്ങോട്ടെങ്കിലും പറഞ്ഞു വിടലാണ് സാധാരണയായി കണ്ട് വരുന്നത്. ബംഗളൂർ,മദ്രാസ് തുടങ്ങി ഡെറാഡൂൺ വരെയായിരുന്നു പണ്ടെങ്കിലും അമേരിക്ക വരെ ചെന്ന് നിൽക്കുകയാണ്.പക്ഷേ നായകൻ വിചാരിച്ചാൽ ഇവിടെയെല്ലാം ഒറ്റയടിക്ക് ചെന്ന് നായികയെ ഇറക്കിക്കൊണ്ട് വരാവുന്നതാണ്.
  • നായികയുടെ അച്ഛന്റെ/ അമ്മയുടെ അപേക്ഷ പ്രകാരം നായകൻ മോശക്കാരനുക്ക് മോശക്കാരനായി അഭിനയിക്കുകയാണ്.മിക്കപ്പോഴും നായികയുടെ കൂട്ടുകാരിയെ കെട്ടിപ്പിടിക്കുക,അല്ലെങ്കിൽ കൂട്ടുകാരിയെ ആണ് പ്രണയിച്ചതെന്ന് പറയുക
  • സൗഹൃദം നഷ്ടമാകുമെന്ന് കരുതി ജീവൻ പോയാലും പ്രണയം തുറന്ന് പറയാതിരിക്കുക, ഒടുക്കം അവളെ കെട്ടാൻ പോകുന്നവൻ യഥാർത്ഥ്യം മനസിലാക്കി നായകനു തന്നെ കെട്ടിച്ച് കൊടുക്കാൻ തയ്യാറാവുക ഒക്കെ സ്വാഭാവികം.
  • നായകനും നായികയും ശത്രുക്കളായി തുടങ്ങുന്ന ഒട്ടു മിക്ക സിനിമകളിലും ബസ്സിലോ ബസ്സ്റ്റോപ്പിലോ വച്ച് ഒരു ഉടക്ക് ഉറപ്പാണ്.സിനിമയുടെ മുക്കാൽ ഭാഗത്തും ബദ്ധശത്രുക്കളായി പ്രത്യക്ഷപ്പെടുന്ന ഈ കഥാപാത്രങ്ങൾ ഒരു ദുർബല നിമിഷത്തിൽ പരസ്പര നന്മ മനസിലാക്കി ഒന്നു ചേരുകയാണ് പതിവ്.
സഹനടന്മാർ-നടികൾ-സഹായികൾ
  • നായകൻ നായികയേയും നായകന്റെ കൂട്ടുകാരൻ നായികയുടെ അല്പം സൌന്ദര്യം കുറഞ്ഞ കൂട്ടുകാരിയേയും ശിങ്കിടികൾ വേലക്കാരികളെയോ മാത്രം പ്രേമിക്കുന്നു.
  • വില്ലന്റെ സഹോദരനും നായകന്റെ മെയിന്‍ സഹോദരിയും തമ്മിൽ പ്രേമമാണെങ്കിൽ അതിനു സമ്മതം മൂളുന്ന നായകന് ഭാവിയിൽ സഹോദരിയുടെ മരണവാർത്ത അറിയേണ്ടി വരുന്ന സാഹചര്യമാണുള്ളത്.
  • വില്ലന്റെ ക്രൂരത ഏൽക്കേണ്ടിവരുന്ന സഹായികളാണ് മരിക്കുന്നതിന്റെ സെക്കന്റുകൾക്ക് മുൻപേ നായകനോ നായകനോട് ബന്ധപ്പെട്ടവരോടോ ചില സത്യങ്ങൾ പറയേണ്ടത്.
  • നായകനെ വഞ്ചിച്ച് ശത്രുപാളയത്തിലെത്തിയ അനിയന്‍, മനസ്സ് മാറി കുടുംബാംഗങ്ങളോടൊപ്പം തിരികെ വന്ന്‍ നായകനോട് മാപ്പിരക്കുന്നു, ഓരോരുത്തരായി ക്യൂ ആയി നിന്നാണ് ഈ കലാപരിപാടി. ഓരോരുത്തരെയും കാണുമ്പോഴും നായകന്റെ വക സമാധാനിപ്പിക്കലുണ്ടാവണ്ടേതാണ്.
  • എല്ലാമറിയുന്ന ശിങ്കിടി/കാര്യസ്ഥൻ/കുഞ്ഞമ്മാവൻ/അമ്മാവൻ രാമൻനായർ. ക്ലൈമാക്സിനു തൊട്ട് മുമ്പ് ഇനിയെന്നേക്കൊണ്ടിത് കാണാൻ വയ്യ എന്ന ഡയലോഗോടെ രഹസ്യം പുറത്ത് വിടുകയാണ്.
  • വീട്ടിൽ കൊണ്ട് വിടുന്ന മൂത്ത പെങ്ങളും കുട്ടികളും,ഒരു ജോലിയും ചെയ്യാത്ത ക്ണാപ്പനാ‍യ അളിയനും.
  • മിക്ക നന്മയുള്ള സ്ത്രീ കഥാപാത്രങ്ങളും എന്നും നായകന്റെ സാമ്പത്തിക ബുദ്ധിമുട്ടിൽ സ്വർണ്ണാഭരണങ്ങൾ നൽകി സഹായിക്കുന്നവരാണ്.
  • പാവം അനിയന്‍/അനിയത്തി വകുപ്പിലുള്ള കഥാപാത്രം വില്ലത്തരം ഒട്ടുമില്ലാത്ത പാവമാണ്. ഏട്ടന്‍ പറയുന്നതിന് അപ്പുറമൊന്നുമില്ല. ഒന്നിൽക്കൂടുതൽ അനിയന്മാരുണ്ടെങ്കിൽ അവരായിരിക്കും മൂത്ത ജേഷ്ഠന്റെ നന്മകൾ അനൗൺസ് ചെയ്ത് ഇളയ അനിയന്മാരെയും അളിയന്മാരെയും പെങ്ങന്മാരെയും ശാസിക്കുക. നായകൻ കമാന്നൊരക്ഷരം പറയുകയില്ല.ഇത്തരത്തിലുള്ള അനിയനോ കൂട്ടുകാരെനെയോ ആണ് നായകന് പകരമായി ഭാവിയിൽ വില്ലൻ കൊലപ്പെടുത്തുന്നത്.
കോമഡിസീനുകൾ
  • തൊട്ടു പിന്നില്‍ മറഞ്ഞ് നിൽക്കുന്ന ആളെ കാണാതെ കോമഡി കഥാപാത്രം വട്ടം കറങ്ങുകയാണ്.
  • ക്ലൈമാക്സിലെ അടിപിടിയിൽ കോമഡി കഥാപാത്രങ്ങളുടെ തമ്മിൽത്തല്ല്, ചാണകക്കുഴിയിൽ വീഴുക, തിളച്ച വെള്ളം,തേങ്ങ ഏറിയുന്നത് ഒക്കെ ഈ രംഗങ്ങളിൽ ചിത്രീകരിക്കാം.ചില ഗുണ്ടകളെ പാമ്പ് കൊത്തുന്ന രീതിയിൽ ഹിപ്നോട്ടൈസ് ചെയ്തു നിർത്തുന്ന കോമഡിക്കാർ, ചില തടിയന്മാരായ ഗുണ്ടകളെ കരാട്ടെ ആക്ഷൻ കാണിച്ച് പേടിപ്പിക്കാൻ സാധിക്കും.
  • പണ്ടത്തെ കോമഡി താരങ്ങൾ സംഘട്ടന രംഗങ്ങളിൽ നിന്ന നില്പിൽ അപ്രത്യക്ഷനാവുന്നത് കാണാം.
  • കൊട്ടാരം,പഴയ തറവാട് കഥകളാണെങ്കിൽ ഭരണിയിൽ ഒളിക്കുന്ന കോമഡി താരങ്ങൾ.
  • കോമഡി താരങ്ങൾക്ക് എത്ര ഗുരുതരമായ പരിക്കാണെങ്കിലും കണ്ണൊഴിച്ച് ബാക്കി കംബ്ലീറ്റ് ഭാഗങ്ങളിലും പ്ലാസ്റ്റർ ഒട്ടിച്ച് നടത്തിക്കുമെന്നല്ലാതെ ശരീരത്തന് മറ്റ് പ്രശ്നങ്ങളൊന്നുമുണ്ടാകില്ല.
  • ഷോക്കടിച്ച കൊമേഡിയന്മാരുടെ മുടി കുന്തം പോലെ നില്ക്കും. ബോബ് സ്ഫോടനമോ പടക്കമോ പൊട്ടുന്നവരെ അൽപ്പം പുക പശ്ചാത്തലത്തിൽ കാണിച്ച് കംബ്ലീറ്റ് കറുത്ത പെയിന്റടിച്ച് അനക്കമില്ലാതെ നിർത്തുമെങ്കിലും ഇവർക്ക് ഒരിഞ്ച് പൊള്ളലേൽക്കുന്നതോ മറ്റ് ഗുരുതരപ്രശ്നങ്ങളോ തുടർന്നുള്ള സീനുകളിൽ കാണാറില്ല.
  • നായകനും നായികയും ചൂണ്ട ഇടുമ്പോള്‍ എപ്പോഴും ചെരുപ്പ് കിട്ടും - ഇതിനും മാത്രം ചെരുപ്പ് ആരാണ് പുഴയിലും കുളത്തിലും ഇടുന്നത് ?
  • മെന്റൽ ഹോസ്പിറ്റലില്‍ എപ്പോഴും ഫുള്ള് കോമഡിയായിരിക്കും. പാക്കിസ്ഥാൻ/ഇന്ത്യൻ/അമേരിക്കൻ പ്രസിഡന്റ് ആണെന്ന് പറഞ്ഞ് നടക്കുന്ന ഒരു ഭ്രാന്തനുണ്ടാവും. വളരെ എഡ്യൂക്കേറ്റഡ് ആയി ഇംഗ്ലീഷ് മാത്രം സംസാരിക്കുന്ന മറ്റൊരു ഭ്രാന്തൻ,പാട്ട് പാടുന്ന മറ്റൊരു ഭ്രാന്തൻ.മറ്റൊരു ഭ്രാന്തന് ഉണ്ണിക്കുട്ടന്റെ പിടിവാശിയാണ്.ഈ കോമഡി മെന്റൽ ഹോസ്പിറ്റലുകളിൽ വയലന്റാവുന്ന ഭ്രാന്തന്മാർ കുറവാണ്.
മെഡിക്കൽ/ആശുപത്രി രംഗങ്ങൾ
  • പോളി സയ്തീമിയ ഒബ്രാവീര എന്ന പേരിലുള്ള അസുഖമാണ് പലപ്പോഴും നായികമാർക്ക്. അമേരിക്കയിൽ മാത്രം മരുന്നുള്ള അല്ലെങ്കിൽ ലക്ഷത്തിലൊരാൾക്ക് മാത്രം അപൂർവ്വമായി വരുന്ന തരത്തിലുള്ള അസുഖങ്ങൾ. സാധാരണ അസുഖങ്ങളൊന്നും മലയാള സിനിമയിലെ നായികാ നായകന്മാർക്ക് ഏശുകയില്ല.
  • ഐസിയുവിൽ കിടക്കുന്ന രോഗി മരിച്ചാൽ ഇസിജി മെഷീനിൽ ഗ്രാഫ് ഉയർത്തിയും താഴ്ത്തിയും രേഖപ്പെടുത്താം.
  • നായകൻ ക്രിമിനലാണെന്ന് അറിയാമെങ്കിലും ഡോക്ടറന്മാർ മിക്കപ്പോഴും സഹായികളാവുന്നു.
  • നായകൻ രോഗാവസ്ഥയിലാണെങ്കിൽ എത്ര കനത്ത സുരക്ഷയും ഭേദിച്ച് ആശുപത്രിയിൽ വില്ലനെത്തിയിരിക്കും.ഒരു നഴ്സിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയാണ് പതിവ്.
കേരൾപ്പോലീസ് / ജയിൽ- ഐപിസി വകുപ്പുകൾ
  • ഐപിസി 302, 420, 707, 912 തുടങ്ങിയ വകുപ്പുകളെക്കുറിച്ച് പരാമർശിച്ച് മാത്രമേ വക്കീലോ,പോലീസുകാരനോ,ഐയെയസ്സ് കാരനോ ആയ നായകൻ കേസിനേപ്പറ്റി പറയുകയുള്ളു.
  • മേലുദ്യോഗസ്ഥനു കൊടുക്കേണ്ട അടി മിക്കപ്പോഴും കൊള്ളേണ്ടത് അയാളുടെ ശിങ്കിടിയായ സാധാ പോലീസുകാരനാവണം.
  • നായകന്റെ ജയിൽ സെല്ലിനടുത്ത് അനുകമ്പയോടെ നിൽക്കുന്നയാളാണ് നല്ല പോലീസുകാരൻ. ചീത്ത പോലീസുകാരൻ ആണെങ്കിൽ യൂണി ഫോമിന്റെ മുകളിലെ ബട്ടന്‍ തുറന്നിട്ടിരിക്കും.
  • ജയിലിലെ പ്രധാന പണി പാറ പൊട്ടിക്കലാണ്.
  • ജയിലില്‍ ഫുഡ് ഭക്ഷണം കഴിക്കുന്നതോ കുളിക്കുന്നതോ ആയ സ്ഥലത്താണ് പ്രധാനമായും തല്ല് നടക്കേണ്ടത്. പൊരിഞ്ഞ ഇടി കഴിഞ്ഞ് നായകനോ വില്ലനോ വല്ല കടും കയ്യും ചെയ്ത് കഴിഞ്ഞേ വാർഡന്മാരോ ഗാർഡുകളോ എത്തുകയുള്ളു.
  • ജയിലിലെ ഒരു സ്ഥിരം കുറ്റി വില്ലനോ വില്ലത്തിയോ ഉണ്ടാവും.ഇവരാണ് ജയിലിലെ ഗഞ്ചാവ് ഏജന്റ്മാർ.സ്വവർഗ്ഗരതിയുള്ള ഒന്നോ രണ്ടോ ജയിൽപ്പുള്ളികൾ എന്നിവരൊക്കെയുണ്ടെങ്കിൽ നന്ന്.
  • പോലീസ് വാഹനം വരികയാണെങ്കിൽ സൈറൻ വേണം.അതിപ്പോ വളരെ രഹസ്യമായിട്ട് കള്ളനെ പിടിക്കാന്‍ പോവുന്ന സീനാണെങ്കിലും,വളരെ നിസ്സാരമായ ഒരു പട്രോളിംഗ് സീന്‍ ആയാലും സൈറൻ മിക്കപ്പോഴും ഉണ്ടാവും.
  • മന്ത്രീടെ മോനും മന്ത്രിക്കും നായകനും ഒക്കെ ഒരു പോലീസുകാരനെ തല്ലാനുള്ള ധൈര്യം ഉള്ളവരാണ്. പോലീസുകാരനോട് സംഘട്ടനം നടത്തണമെങ്കിൽ യൂണിഫോമിനെ മാനിക്കുന്ന നായകൻ യൂണിഫോമിന്റെ ഒന്നോ രണ്ടോ ബട്ടൺ മാത്രം ഊരിപ്പിച്ച് അടി നടത്തുന്നതാണ്.
  • ഇടിയും മറു ഇടിയും ഡയലോഗടിയും വേണെങ്കിൽ ഒരു ഷോഡകുടിയും ഒക്കെ കഴിഞ്ഞിട്ടേ മിക്കപ്പോഴും കേരളാ പോലീസ് രംഗപ്രവേശം ചെയ്യുകയുള്ളു.അതിപ്പോ അടി വീട്ടുമുറ്റത്തായാലും,അങ്ങാടീലായാലും അല്ല പോലീസ് സ്റ്റേഷനിലായാലും !
  • കൂട്ടയടിക്കവസാനം പോലീസ് വന്ന് വില്ലന്മാരെ മാത്രം തെരഞ്ഞുപിടിച്ച് ജീപ്പീക്കേറ്റിക്കേണ്ടു പോവും.ഈ ടെക്നോളജി കേരളത്തിലെ പോലീസുകാർ മാത്രം വികസിപ്പിച്ചെടുത്തതാണെന്ന് തോന്നുന്നു.
ഡബ്ബിംഗ്
  • സകല നായികമാർക്കും ഒരേ ശബ്ദമാണ്..!
  • ഒരു മാതിരിപ്പെട്ട അമ്മാവന്‍/വഴിപോക്കന്‍/ചെറിയ റോൾ ടീമുകൾക്കൊക്കെ ഒരേ ശബ്ദമാണ്.
  • അന്യഭാഷാ വില്ലന്മാർക്കെല്ലാം ഒരേ ശബ്ദം.തിലകൻ ഫാമിലിയില്ലാരുന്നെങ്കിൽ ഇവർ വലിയ കഷ്ടത്തിലായിപ്പോയേനേം.
പശ്ചാത്തല രംഗങ്ങൾ സെറ്റ്/ഓഫീസ് പരിസരങ്ങൾ
  • ഓഫീസ് റൂമാണെങ്കിൽ വിൻഡോയിൽ ന്യൂയോർക്കിന്റേയോ മറ്റേതെങ്കിലും വമ്പൻ സിറ്റികളുടേയോ ഒരു പനോരമിക്ക് സ്റ്റിക്കർ ഒട്ടിച്ചിരിക്കും (ഗൾഫിലാണെന്ന് കാണിക്കാൻ). ദുബായി ആണെങ്കിൽ ബുർജ് അൽ അറബിന്റെ സ്റ്റിക്കർ വേണ്ടിവരും.
  • മരപ്പണികൾ ചെയ്ത ക്യാമ്പിനാണ് എംഡിക്കുള്ളത്.പെട്ടിയുമായി കടന്നു വരുന്ന എംഡിയെ നോക്കി ഗുഡ്മോർണിംഗ് എന്ന് പറഞ്ഞ് എഴുന്നേറ്റ് നിൽക്കുന്നവരാണ് ഭൂരിഭാഗം ഓഫീസ് അംഗങ്ങളും. അല്ലാത്തയാളെ എംഡി പ്രത്യേകം നോട്ട് ചെയ്യുന്നു.
  • എല്ലാവരും ടൈയ് കെട്ടി മാത്രമേ അപ്പീസിൽ പോവുകയുള്ളു. ഓഫീസിൽ പോകുന്ന ഓഫീസറന്മാരുടെ കയ്യിൽ ഒരു പെട്ടി മസ്റ്റാണ്.അതിലെന്താണാവോ ഉള്ളത് ?
  • ഐടി കമ്പനികളിൽ ജോലി ചെയ്യുന്നവർ മിക്കവരും ജീവിതം അടിച്ച് പൊളിച്ച് ജീവിക്കുന്നവരാണ്. സ്ട്രെസ്സുള്ളതിനാൽ സ്ഥിരമായി പബ്ബിലും ഡാൻസ് ക്ലബ്ബിലും പോകുന്നവരും.
  • പോലീസ് സ്റ്റേഷന്റെ ഉൾവശം നല്ല ചുവന്ന ഇഷ്ടിക വാർണീവഷടിച്ച് വച്ചിരിക്കും.ഒരു ഗാന്ധിജിയുടെ ഫോട്ടോ ഉണ്ടാകും. കമ്മീഷണറുടെ ഓഫീസാണെങ്കില്‍ പോലീസ് എന്ന വാക്കിന്റെ ഫുള്‍ഫോം എഴുതി വച്ചിട്ടുണ്ടാകും.ചോദ്യം ചെയ്യുന്ന മുറിയില്‍ ഒരു ബൾബ് സദാ ആടും.
  • മന്ത്രവാദികളുടെ പൂജാമുറി, മന്ത്രവാദം/ഹോമം ചെയ്യുന്ന മുറി എന്നിവ ചുവന്ന തുണികൊണ്ട് നിർബന്ധമായും അലങ്കരിച്ചിരിക്കണം. ഒന്നിലധികം (എത്രവേണമെങ്കിലുമാകാം) നിലവിളക്കുകൾ കത്തിച്ചിരിക്കണം. നിലവിളക്കുകൾ തറയിലോ സ്റ്റൂളിലോ വെറുതെ വെക്കാതെ ചുവന്ന തുണികൊണ്ട് അലങ്കരിച്ചു തന്നെ വെക്കണം. ചുമരിനോട് ചേർന്ന് ചുവന്ന തുണി കെട്ടിയിരിക്കണം. മഞ്ഞ/ചുവപ്പ് കലർന്ന അരണ്ട വെളിച്ചമായിരിക്കണം ഈ മുറിയിൽ എപ്പോഴും. നമ്പൂതിരി സ്ത്രീകൾ മാറിനു മുകളിൽ ഉടുക്കുന്നത് പോലെ ഒരു പുരുഷ സഹായി മുണ്ട് നെഞ്ചത്തുടുത്ത് നിൽക്കേണ്ടതുണ്ട്..സ്വാഭാവികമായും ജഗതി ശ്രീകുമാറാണത്.
  • സഹ നടന്മാരോ കോമഡി നടന്മാരോ ആണ് മന്ത്രവാദി/പൂജാരിയെങ്കിൽ “ഓം...ശ്രീ..” എന്നു മാത്രം ഉറക്കെ പറഞ്ഞ് ബാക്കി മന്ത്രങ്ങൾക്ക് ചുണ്ടനക്കിയാൽ മാത്രം മതി. അൽപ്പം കാര്യഗൗരവമുള്ള മന്ത്രവാദിയാണെങ്കിൽ ശാസ്ത്രവുമായി യക്ഷിയേയോ മറുതായേയോ ബന്ധപ്പെടുത്താവുന്നതാണ്.
ഫോൺ/മൊബൈൽ ഫോൺ
  • മൊബൈൽ ഫോണായാലും പലപ്പോഴും ആരും നമ്പർ സേവ് ചെയ്യാറില്ല,പകരം നേരിട്ട് ഡയൽ ചെയ്യുകയാണ് പതിവ്. ഡയൽ ചെയ്ത് റിംഗ് പോവുന്നതിനു മുമ്പേ തന്നെ ചെവിയിൽ വച്ച് സംസാരവും ആരംഭിക്കും.
  • ടെലിഫോൺ എക്സ്ചേഞ്ചിലെ അലക്സാണ് പ്രധാനമായും വില്ലന്മാരുടെ സുപ്രധാന വിവരങ്ങൾ നായകന് എത്തിച്ച് കൊടുക്കുന്നത്.
യാത്ര/വാഹനം
  • രാജേട്ടൻ എപ്പോൾ ബിസിനസ് യാത്ര ചെയ്താലും പണ്ടത്തെ തിരുവനന്തപുരം എയർപോർട്ടിൽ ഒരു ഇന്ത്യൻ എയർലൈൻസ് വിമാനം പൊങ്ങുന്നതോ താഴുന്നതോ ആയി കാണിക്കാവുന്നതാണ്.
  • പണ്ടത്തെ മമ്മൂട്ടി സിനിമകളിൽ മഴയോ –കാറോ - ബേബി ശാലിനിയോ ഉണ്ടെങ്കിൽ ഉറപ്പാണ് ഫ്ലാഷ് ബാക്കിലെങ്ങോ പെയ്തൊരു മഴയത്ത് മമ്മൂട്ടിക്ക് ഒരു ദുർബലനിമിഷം ഉണ്ടായിട്ടുണ്ട്. സാധാരണയായി സുഹാസിനി,സുമലതക്കോ എന്നിവർക്കാണതിൽ ഡാമേജ് പറ്റിയിരിക്കുന്നതെന്ന് അനുമാനിക്കാം.
മറുക്/വെടി/വെട്ട് കൊണ്ട പാട്
  • പണ്ട് കാലത്തെ സിനിമകളിൽ സഹോദരങ്ങൾ ക്ലൈമാക്സുമായി ബന്ധിപ്പിക്കാനുള്ള സ്ഥിരം ആശയങ്ങളിലൊന്നാണ് മറുക്,ലോക്കറ്റ്, കുഞ്ഞുന്നാളിൽ ഒരുമിച്ച് വെട്ടു കൊണ്ടതോ കരപ്പൻ ബാധിച്ചതോ ആയ പാട്. ഇടിവെട്ടി മഴപെയ്ത രാത്രിയിൽ ചോരക്കുഞ്ഞുങ്ങൾ രണ്ടും,നാലും ആറ് വഴിക്ക്. ഭ്രാന്തിയാകുന്ന അമ്മ ക്ലൈമാക്സിൽ ഇതെല്ലാം ഓർത്തെടുക്കും.ഇത് ഹിന്ദിസിനിമയിലും ഏറെ പ്രയോഗിച്ചു കണ്ടിട്ടുണ്ട്.
പ്രാർത്ഥന- പള്ളി-പട്ടക്കാർ-ആരാധനാലയങ്ങൾ
  • ഇടവകയിലെ പ്രമാണി സ്ഥിരമായി ഇട്ടിച്ചൻ/മാമച്ചൻ/കറിയാച്ചൻ തുടങ്ങിയ ച്ചന്മാരാണ് :)
  • നായകന്റെ അപ്പനേയോ അമ്മയേയോ പള്ളി സെമിത്തേരിയിൽ അടക്കത്തില്ലെന്ന് ഇട്ടിച്ചൻ & പാർട്ടി.അവസാനം തെമ്മാടിക്കുഴി ലക്ഷ്യമാക്കുന്ന നായകന് പ്രതികാരം മിക്കവാറും ഇട്ടിച്ചന്റെ മകനോ മകൾക്കോ ഉള്ള അപകടമരണവും പോസ്റ്റ്മാർട്ടവുമാണ്.
  • പള്ളിയിലെ ഗായകസംഘത്തിന്റെ കൂടെ നായകൻ ഫുൾക്കൈ ഷർട്ടും മുണ്ടുമായി നിക്കുമെങ്കിലും ഫുൾ പാട്ട് നായകൻ മാത്രമേ പാടുകയുള്ളു. ബാക്കി കൂടെ നിൽക്കുന്നവർക്ക് ആ..ആ..ആ..എന്ന് മാത്രം പാടാനേ അവസരമുള്ളു.
  • ആരെയെങ്കിലും അപ്രത്യക്ഷമാക്കാനുള്ള സ്ഥലങ്ങളാണ് കാഞ്ചി,രാമേശ്വരം,കേദാർ. കാലങ്ങൾക്ക് ശേഷം പൊട്ടിപ്പുറപ്പെടുന്ന കഥാപാത്രവും ഈ സ്ഥലങ്ങളിലെ യാത്ര കഴിഞ്ഞ് വരുന്നവരാണ്.
  • മുസ്ലീപള്ളി,അമ്പലം,പാളയം പള്ളി എന്നിവ ഒരു കാലത്തെ സകല സിനിമയുടേയും ടൈറ്റിൽ സീനുകളിൽ പ്രത്യക്ഷപ്പെട്ടിരുന്നു.
ഗർഭം- ഗർഭാവസ്ഥകൾ
  • പെണ്ണ് ഓർക്കാനിച്ചാല്‍ ഭർത്താവിന് ഒന്നും മനസ്സിലാവില്ല.അമ്മായിയമ്മയോ മറ്റു സ്ത്രീകളോ നാണത്തോടെ കളിയാക്കുന്നത് വരെ. അറിഞ്ഞ് കഴിഞ്ഞാൽപ്പിന്നെ ഒരു രക്ഷയുമില്ലാത്ത ആഘോഷങ്ങളാണ് നായകൻ പദ്ധതിയിടുന്നത്. പണ്ടത്തെ സിനിമകളിൽ ഈ വാർത്തയറിഞ്ഞ് മാങ്ങയോ ഓറഞ്ചോ കുട്ടിയുടുപ്പുകളോ ഒക്കെ വാങ്ങി ബൈക്കിൽ അതിവേഗം നായകനെയാണ് കാണിക്കുന്നതെങ്കിൽ പിന്നീടുള്ള ദൃശ്യം ദുരന്തമായിരിക്കുമെന്ന് സൂചിപ്പിക്കേണ്ടതില്ലല്ലോ.
  • ചില നായകന്മാർ നായികയുടെ വയറിൽ തലവെച്ച് കൊച്ചിനോട് സ്ഥിരമായി കിന്നാരം പറയുന്നവരാണ്. താൻ ഗർഭിണി ആണെന്ന് പലപ്പോഴും നായികയും അറിയുന്നത് ശർദ്ദിക്കുമ്പോൾ മാത്രം.
  • ഗൈനക്കോളജിസ്റ്റ് പേഷ്യന്റിന്റെ നാടിമിടിപ്പ് നോക്കിയിട്ട് കൺഗ്രാജുലേഷൻസ് പറയുന്നു.
  • ലേഡിഡോക്ടർ ഗ്ലൗസ് ഊരിക്കൊണ്ട് വാഷ്ബേസിനിലെ ടൗവ്വലിൽ കൈതുടച്ച് കൊണ്ട് ഗർഭമുണ്ടെന്ന് പറയുന്നു.
  • പണക്കാരി പെണ്ണ് വിവാഹത്തിനുമുന്നേ ഗർഭം ധരിച്ചാൽ ഉടനെ ഊട്ടിയിലോ ബംഗളൂരോ ഉള്ള ആന്റിയുടെ വീട്ടിൽ പ്രസവിയ്ക്കുന്നു.കുഞ്ഞ് പ്രസവത്തോടെ മരിച്ചെന്ന് കള്ളം പറയുന്നു.വീണ്ടും എല്ലാമറിയുന്ന അങ്കിൾ/ആന്റി. ഷാൾ പുതച്ച മധ്യവയസ്ക്കരായ സ്ത്രീ കഥാപാത്രങ്ങൾക്കാണിത്തരം ബാലചാപങ്ങൾ നേരിടാൻ ഭാഗ്യമുണ്ടായവർ.
  • ഗർഭിണി സ്റ്റെപ്പിൽ വീണാൽ ഒന്നൊഴിയാതെ സകലപടികളും ഉരുണ്ട് വീഴണം.തെന്നിവീണ് ഗർഭം അലസൽ.കാല്പാദം കാണിയ്ക്കുമ്പോൾ ചോര ഒഴുകുന്നതാണ് ഗർഭമലസുന്നതിന്റെ അടയാളം.സ്റ്റെപ്പില്ലെങ്കിൽ വില്ലന്റെ ചവിട്ടായാലും മതി.
സംഘട്ടന രംഗങ്ങൾ
  • നട്ടുച്ച വെയിലിൽ മഴ പെയ്യിച്ച് ചിത്രീകരിക്കുന്ന സംഘട്ടന രംഗങ്ങളിൽ നിഴലു കാണുന്നത്.
  • പത്ത് മുന്നൂറ് ആളുകൾ നോക്കി നിന്നാലും ഈ സംഘട്ടനം നടത്തുന്നവരെ പിടീച്ച് മാറ്റാൻ ശ്രമിക്കുകയില്ല തന്നെയുമല്ല ചുറ്റും കൂടി നിൽക്കുന്ന കാണികൾ അടിനടത്താനുള്ള ഒരു ഏരിയ കൃത്യമായി ഉണ്ടാക്കിക്കൊടുക്കുന്നതുമാണ്.
  • സിനിമയുടെ തുടക്കത്തിലോ ഇന്റർവെല്ലിനു മുമ്പോ നായകന്‍ കൊക്കയില്‍ വീഴുകയാണെങ്കിൽ കൊക്കയുടെ താഴെ ആദിവാസികൾ ഇങ്ങോരെ എടുത്തോണ്ട് പോയി മരുന്നു കെട്ടി തിരിച്ച് വിടാൻ കാത്ത് നിൽപ്പുണ്ടാവും.
  • ക്ലൈമാക്സിനടുത്തെങ്ങാനുമാണ് കൊക്കയെങ്കിൽ കൊക്കയിൽ ആക്ച്വലി വീഴുന്നില്ല.പകരം പാറപ്പുറത്തിനു താഴെ ഒരു വള്ളിയിൽ തൂങ്ങി നിന്ന് കൃത്യമായി വില്ലനെ കൊല്ലാൻ വരികയാണ്.
  • സംഘട്ടനരംഗങ്ങളിൽ അടുത്തിരിക്കുന്ന ബൈക്കിനും കാറിനും ഒന്നും കീ/താക്കോൽ കാണുകയില്ല. ചുമ്മാതെ കയറി ഓടിച്ച് പോവാൻ പറ്റിയ അത്തരം വാഹനങ്ങളാണ് സ്ഥിരമായി സിനിമയിൽ ഉപയോഗിക്കാറുള്ളത്.
  • ക്ലൈമാക്സില്‍ വില്ലനെ അടിച്ചു നിലം പരിശാക്കിയിട്ടിട്ടും കലി തീരാഞ്ഞു കുത്തിക്കൊല്ലാന്‍ ഒരുങ്ങുന്ന നായകന്‍..സംഭവസ്ഥലത്തേക്ക് വിവരമറിഞ്ഞ്‌ ആ നിമിഷം ഓടിയെത്തുന്ന നായിക..രംഗം കണ്ട് നായകന്റെ പേരെടുത്ത് ഉറക്കെ വിളിക്കുന്നു. എക്സൻട്രിക്കായി മാറിക്കൊണ്ടിരുന്ന നായകനു സ്ഥലകാലബോധം വരികയും കത്തി താഴെയിടുകയോ വില്ലൻ കിടക്കുന്നതിന്റെ സൈഡിൽ കുത്തി നിർത്തുകയോ ചെയ്യുന്നു. സൈഡിൽ കുത്തി നിർത്തുന്ന കത്തിയാണ് വില്ലന്റെ അവസാന ആയുധം. പ്രേക്ഷകരും സകലമാന ജനങ്ങളും വില്ലന്റെ കയ്യിൽ കത്തിയുണ്ടെന്നോർത്ത് ശ്വാസമടക്കിപ്പിടിച്ചിരിക്കുമ്പോഴും നായകനത് ശ്രദ്ധിക്കുന്നില്ല. ഈ ഇടവേളയിൽ വില്ലൻ ആ കത്തിയെടുത്ത് കുത്താം,ഒന്നുകിൽ ഇടക്ക് കയറുന്ന നായികക്കോ,അല്ലെങ്കിൽ മറ്റാർക്കുമോ കുത്തേൽക്കുകയും നായകന് ഒരിക്കൽക്കൂടി വില്ലനെ കൊല്ലാനുള്ള അവസരവും കൈവരുന്നു.ഇത്തവണ യാതൊരു മാപ്പോ പീനൽകോഡോ ഒന്നും നായകൻ അനുവദിക്കുന്നില്ല.
  • സിനിമയില്‍ ഇടി തുടങ്ങുന്നത് സിറ്റിയില്‍ നടു റോഡിലായിരിക്കുമെങ്കിലും ഒറ്റയിടിക്ക് പിന്നെ രണ്ട് പേരും തെങ്ങിന്‍ തോപ്പിലെത്തും,ഇടി മുറുകുന്നതോടേ കരിങ്കൽ/ചെങ്കൽ ക്വാറികൾ,കടപ്പുറം അല്ലെങ്കിൽ പണി തീരാത്ത കെട്ടിടങ്ങൾ,ഗോഡൗൺ എന്നിവിടങ്ങളിലേക്ക് സൗകര്യാനുസരണം മാറാവുന്നതാണ്.
  • വില്ലൻ ചെയ്ത കൊലപാതകത്തിന്‌ ഒരേയൊരു സാക്ഷിയേ കാണുകയുള്ളു. പക്ഷേ ആ സാക്ഷിയെ കൊല്ലാൻ അങ്ങേരെ ടൗണിൽക്കൂടി അമ്പതിനായിരം പേരുടെ മുമ്പിൽക്കൂടെ ഓടിക്കുകയും ചില്ലപ്പോൾ എല്ലാവരും കാൺകെ കൊലപ്പെടുത്തുകയും ചെയ്യും. അപ്പോളുണ്ടാകുന്ന സാക്ഷികളെ വില്ലൻ സാക്ഷികളായി കണക്കിലെടുക്കാറില്ല.ചില ബലാൽസംഗസീനുകളും ഇത്തരമാണ്,പട്ടണത്തിന്റെയോ നാട്ടുകാരുടെയോ മുന്നിലിട്ട് ഓടിച്ചാണ് നായികയെ ബലാൽസംഗം ചെയ്യാൻ ശ്രമിക്കുക.
  • അടി നടക്കുന്ന സ്ഥലത്തോ/ഗ്രൗണ്ടിലോ കുഴീലോട്ട് കാലുനീട്ടിയ അമ്മച്ചി,പ്രായമായ അമ്മ എന്നിവരെ കട്ടിലോടെ കൊണ്ട് വരും.അവസാനം വില്ലന്റെ വെട്ട്/വെടിയുണ്ട തടുക്കാൻ,അമ്മ,അച്ഛൻ,അത്രയും നാൾ വിരോധിയായ അവസാനം സത്യമറിയാവുന്ന ചേട്ടൻ/അനിയൻ,മറ്റ് കസിൻസ്,നായികാ-നായക സംഗമത്തിന് വിഘാതമായി നിന്നിരുന്ന,അടിയന്തിരമായി ഒഴിവാക്കേണ്ട സഹനായകന്മാരോ അങ്ങനെ ആരെങ്കിലും മതിയാവും.
  • വില്ലന്മാർക്കും സബ് വില്ലന്മാരായ ഒരോ ഇടിക്കാരനും പ്രത്യേകം പ്രത്യേകം ഇടിക്കാനുള്ള അവസരമാണ് നായകൻ കൊടുക്കുക.
  • കുറച്ച് നേരം ഇടിച്ച് ബോറഡിച്ച് കഴിയുമ്പോൾ അവസാനത്തെ രണ്ട് ഇടിക്കാരെ ചുമ്മാ കണ്ണുരുട്ടിയോ കൈ കൊണ്ട് ഓങ്ങിയോ പ്യാടിപ്പിച്ചാൽ മതി. പൊയ്ക്കോളും.
  • വെടിയുണ്ട കയറിയാൽ കത്തിയും റമ്മും നൂലും വിളക്കും ഉണ്ടെങ്കിൽ കഥാപാത്രങ്ങൾ തന്നെ ഗോഡൗണിലോ ഗുഹയിലോ ഒക്കെ ഇരുന്നു കൊണ്ട് ഉണ്ട പുറത്തെടുത്ത് തുന്നിക്കെട്ടി അഡ്ജസ്റ്റ് ചെയ്ത് കൊള്ളും.
  • പച്ചക്കറി മാർക്കറ്റിലെ സകലമാന പച്ചക്കറികൾ, ഉന്തുവണ്ടികൾ,മീൻ മത്സ്യമാർക്കറ്റിലെ മാംസത്തുണ്ടുകൾ ഒക്കെയാണ് സംഘടനത്തിനു പറ്റിയ മറ്റ് പശ്ചാത്തലങ്ങൾ.കാര്യഗൗരവമേറിയ സംഘട്ടനങ്ങളാണെങ്കിൽ പൈപ്പ് പൊട്ടി വെള്ളത്തിലോ കടലിൽത്തിരയിൽ മുക്കിയും താത്തും വലിച്ചു കയറ്റിയുമൊക്കെ ഇടിക്കാവുന്നതാണ്.നായകന്റെ കയ്യിൽ ആയുധങ്ങളുണ്ടെങ്കിലും അത് പ്രയോഗിക്കാതെ നല്ല ഇടി ഇടിക്കണം. ഇടി ഇടിച്ച് മാത്രമേ നമ്മുടെ സിനിമകളിൽ വില്ലന്മാരെ തരിപ്പണമാക്കാൻ സാധിക്കുകയുള്ളു. മെഗാസ്റ്റാർ ആണെങ്കിൽ ഒരിടി കഷ്ടി മതിയാവും,ഒന്നുകിൽ അത് നൂറിടിയായി മാറ്റപ്പെടുകയോ,റിപ്പീറ്റ് ചെയ്ത് കാണിച്ച് എഫ്കറ്റാക്കുകയോ ചെയ്യാം. ഇടി മസ്റ്റാണ്.
ലിംഗമാറ്റങ്ങൾ/ ആസക്തികൾ
  • ഒരു പെണ്ണിനെപ്പോലെ ആണെന്ന് കരുതിയ അവനെ അവള്‍ അവസാനം ആണാക്കുന്നു.അവന്റെ ആണത്തം അവളിലൂടെ പുനർജ്ജനിക്കുന്നു.ഈ പെണ്ണിന്റെ സ്വഭാവമുള്ള നിർമ്മലനെ അല്ലാതെ ആ നായികക്ക് മറ്റാരെയും ഇഷ്ടപ്പെടുന്നില്ല.അവന്റെ കുഞ്ഞിനേത്തന്നെ വേണമെന്ന് അവൾ വാശിപിടിക്കുന്നു.
  • ആണുങ്ങളേപ്പോലെ ജോലികൾ ചെയ്യുകയും കാട്ടുപോത്തിന്റെ ശൗര്യവും പ്രകടിപ്പിക്കുന്ന നായിക നായകൻ ചുണ്ടത്ത് ഘനമായി പറ്റിക്കുന്ന ഒരു ചുംബനത്തിലോ ആലിംഗനത്തിലോ തന്റെ സ്ത്രീത്വത്തിന്റെ ഭാവങ്ങളിലേക്ക് തിരികെ വരാവുന്നതാണ്.
  • ആസക്തിയുള്ള കൊച്ചമ്മമാരുടെ ബെഡ് റൂമിൽ ഒരു കുതിരയുടെ പടം നിർബന്ധമാണ്.ഡ്രൈവർ ,വേലക്കാരൻ ,തോട്ടക്കാരൻ, ബ്ലൗസിന്റെ അളവെടുക്കുന്ന തയ്യൽക്കാരൻ എന്നിവരാണ് ഇവർക്കുള്ള ആശ്രയം. നായകനെയാണ് ആസക്തിയോടെ സമീപിക്കുന്നതെങ്കിൽ നായകൻ അവരെ പറഞ്ഞ് മനസിലാക്കുകയോ പുഛത്തോടെയോ കോപത്തോടെയോ തിരിച്ചയക്കുകയോ ചെയ്യുകയാണ്.
  • പട്ടാളക്കാരുടെ ഭാര്യമാർ,ഗൾഫ് ഭാര്യമാർ,നഴ്സ്സുമ്മാരൊക്കെ സ്വല്പം പിശകുള്ളവരാകുന്നതിൽ തെറ്റില്ല..
മരണം
  • ആരെങ്കിലും ഉറക്കത്തിൽ മരണപ്പെടുകയാണെങ്കിൽ കുലുക്കി വിളിച്ച്.അനക്കമില്ല എന്ന് കാണുമ്പോൾ (((((((നോ))))))) എന്ന് പറയേണ്ടതാണ്.
  • കഥയിൽ മരിക്കാനാണ് യോഗമെങ്കിൽ ചെറിയ ഒരു ആക്സിഡന്റോ ഒരു കമ്പി കൊണ്ട് തലക്ക് കൊട്ടിയാലോ മതിയാവും.മരിക്കാൻ പ്ലാനില്ല എന്നതാണ് കഥയിലെങ്കിൽ റോഡ് റോളർ തലയിൽക്കൂടി കയറ്റിയാലും മരിക്കുകയില്ലാത്ത നായകൻ.
  • നാട്ടിലെ എല്ലാവരും ഓടുകയാണ്..കുറേ കാലുകൾ മാത്രം കാണിക്കുന്നു..അവസാനം എല്ലാവരും ചെന്നെത്തുമ്പോൾ കാണുന്ന കാഴ്ച കുളക്കരയിലോ കടൽക്കരയിലോ ബലാൽസംഗം ചെയ്യപ്പെട്ട നായികയോ ക്രൂരമർദ്ദനമേറ്റ നായകന്റെ ബന്ധുക്കളോ,കൂട്ടുകാരോ പകുതി വെള്ളത്തിലും പകുതി കരയിലുമായി മരിച്ചു കിടക്കുന്നതാണ്.
  • പതിവില്ലാതെ ചിരിയും കളിയും കാണിച്ചാൽ അടുത്ത സീനിൽ മരണം ഉറപ്പാണ്.
  • ഓപ്പറേഷൻ തീയറ്ററിൽ നിന്ന് പുറത്തിറങ്ങുന്ന ഡോക്ടർക്ക് സാധാരണയായി രോഗി മരിച്ചെന്നറിയിക്കാൻ ഒരൊറ്റ വാചകമേയുള്ളു “ ഐയാം സോറി”..! . ഇത് പറ്റില്ലെങ്കിൽ ഒന്ന് നോക്കി സങ്കടത്തോടെ തോളിൽ തട്ടി നടന്ന് പോകാം.ഇനി കണ്ഗ്രാചുലേഷൻ എന്നാണ് ഡോക്ടർ പറയുന്നതെങ്കിൽ പ്രസവം നടന്നു.ബാക്ഗ്രൗണ്ടിൽ കുട്ടിയുടെ കരച്ചിലുണ്ടാവണം.
  • ഇനി ഡോക്ടർ നായകനോട് “താൻ വരൂ പറയട്ടെ” എന്നാണ് തുടങ്ങുന്നതെങ്കിൽ കൊച്ചോ തള്ളയോ ആരെങ്കിലും ഒരാൾ മരണപ്പെട്ടിരിക്കണം.
ഭ്രാന്ത്
  • ഭ്രാന്തുള്ളവരൊക്കെ സാധാരണയായി തലയിണയും മെത്തയും പഞ്ഞിക്കിടുകയാണ് (മുറി മുഴുവൻ മെത്തയും തലയിണയും കുത്തിപ്പൊളിച്ച് പഞ്ഞി പറത്തുക) ചെയ്യാറുള്ളത്.
  • നായകനോ നായകന്റെ ഇഷ്ടക്കാർക്കോ ആണ് ഭ്രാന്തെങ്കിൽ ശോകമയമായ അന്തരീക്ഷമാവുകയും അല്ലാതെ ഭ്രാന്ത് മറ്റാർക്കെലുമാണെങ്കിൽ കോമഡിയാവുകയാണ്.
  • വീട്ടിലൊരു ചങ്ങല മസ്റ്റാണ്..പിന്നീട് പാരമ്പര്യമായി അത് അനുഷ്ഠിക്കാനുള്ള അവസരവും ഉണ്ട്.
പുതുപ്പണക്കാരൻ
  • സ്ഥലത്തെ പുതുപ്പണക്കാരൻ മൊയ്തീനോ/വർഗ്ഗീസ് മാപ്ലയോ ആയിരിക്കണം..ഇവരുടെ കയ്യിലേ ഇപ്പോ കാശ് രൊക്കം എടുക്കാനുള്ളു. പയ്യന്മാർ ഗൾഫിലോ/അമേരിക്കയിലായോണ്ടാണീ അവസ്ഥാ വിശേഷം.ഇവർ മിക്കവാറും കുമ്പിളു കുത്തി കഞ്ഞി കുടിച്ച് ജോലി ചെയ്ത പഴയ തറവാട് വാങ്ങുകേം ചെയ്യും.നായകൻ ഈ ക്ഷയിച്ച തറവാട്ട് കാരനാണെങ്കിൽ പിന്നീട് വന്ന് കംബ്ലീറ്റ് പർച്ചേസാവുന്നതാണ്.
ഭക്ഷണം/ചായ/കടി
  • ഒരു സിപ്പ് ചായ മാത്രമേ നമ്മുടെ കഥാപാത്രങ്ങൾ സാധാരണയായി ചായകുടിക്കുന്ന രംഗങ്ങളിൽ കുടിക്കാറുള്ളു.
  • ആവശ്യപ്പെട്ടു തീരും മുൻപേ ചൂടുചായ വരുന്നതും, അത് സെക്കന്റിനുള്ളിൽ വലിച്ചു കുടിക്കുകയും ചെയ്യുന്ന സീൻ തട്ടുകടയിലും ഹോട്ടലിലും ഉണ്ടാവാറുണ്ട്.
  • സമ്പന്നന്റെ ഡൈനിങ്ങ്‌ ടേബിളില്‍ എപ്പോഴും ആപ്പിള്‍ കാണും,വട്ടം കറങ്ങുന്ന ഫ്രൂട്ട് പാത്രവും.
  • ബാദ്ധ്യതകളും പ്രശ്നങ്ങളുമുള്ള നായകൻ ഒരിക്കലും സമയത്തിനു ഭക്ഷണം കഴിക്കില്ല. പാതിരാത്രിയിലും നായകന്റെ അമ്മ ഭക്ഷണം പകർത്തി വെച്ച് കാത്തിരിക്കും.
  • ഇതേ നായകനു ഒരിക്കലും ഭക്ഷണം മുഴുവൻ കഴിക്കാൻ സാധിക്കില്ല. രണ്ടുരുള കഴിക്കുമ്പോഴേക്കും അമ്മയുടെ/ അച്ഛന്റെ/ അമ്മാവന്റെ പരാതിയോ കുറ്റപ്പെടൂത്തലോ കാരണം ഭക്ഷണം നിർത്തി എഴുന്നേറ്റ് പോകും. (നായകന്മാർ ബാക്കി വെച്ചിട്ടു പോയ ഭക്ഷണം ഉണ്ടായിരുന്നെങ്കിൽ നാട്ടിലെ പട്ടിണി മാറ്റാമായിരുന്നു എന്ന് കഥാകൃത്ത് അഷ്ടമൂർത്തി ഒരു ലേഖനത്തിൽ പറഞ്ഞിട്ടുണ്ട്)
  • ചായയിൽ “വിം” എന്ന സോപ്പുപൊടി മാത്രമേ കലക്കിക്കൊടുക്കാറുള്ളു. മലയാള സിനിമ ഉണ്ടായ കാലം മുതൽ ഇന്നുവരെ ‘വിം’ അല്ലാതെ മറ്റൊരു ബ്രാൻഡ് സോപ്പുപൊടി ഉപയോഗിച്ചിട്ടില്ല. ‘വിം കലക്കിയ ചായ/ജ്യൂസ്’ കഴിച്ച് തീരുമ്പോഴേക്കും വയറിളക്കം ആരംഭിച്ചു കഴിയും. കുടിച്ചത് കോമഡി താരമാണെങ്കിൽ രണ്ടിലധികം തവണ കക്കൂസിൽ പോകുന്നത് കാണിക്കണം.
  • നാട്ടിൻപുറത്തെ നായികയെ നഗരത്തിലെ നായകൻ പ്രേമിക്കുകയാണെങ്കിൽ ഫൈവ് സ്റ്റാർ ഹോട്ടലിലെ ഭക്ഷണത്തിന് ന്യൂഡിത്സ് ആയിരിക്കും ഭക്ഷണം. നൈഫും ഫോർക്കും ഉപയോഗിച്ച് ന്യൂഡിത്സ് കഴിക്കാൻ ശ്രമിച്ച് പരാജയപ്പെട്ട് ഗ്രാമീണ നായിക ഒടുവിൽ കൈ കൊണ്ട് വാരിക്കഴിക്കും. നിഷ്കളങ്കനായ ഗ്രാമീണ നായകനാണെങ്കിലും ഇതു തന്നെ സംഭവിക്കും. ഇത് കൗതുകപൂർവ്വം വീക്ഷിക്കുക എന്നതാണ് മോഡേൺ നായകനോ നായികയോ ഈ അവസരത്തിൽ ചെയ്യേണ്ടത്.കോമഡി താരങ്ങളാണ് ന്യൂഡിൽസ് കഴിക്കുന്നതെങ്കിൽ പറയേണ്ടതില്ലല്ലോ.
  • കൃഷിക്കാരനായ നായകന്റെ വീട്ടിൽ എല്ലാവരും മോര് /സംഭാരം / കഞ്ഞിവെള്ളം എന്നിവ മാത്രമേ കുടിക്കൂ. വള്ളുവനാടൻ പ്രദേശത്തെ വീടുകളിലും ഈ പാനീയങ്ങളെ ഉണ്ടാകൂ. അവർ ഒരിക്കലും ജ്യൂസ്, നാരങ്ങാവെള്ളം എന്നിവ ഉപയോഗിക്കാറില്ല.
  • മധ്യതിരുവിതാംകൂർ പ്രദേശത്തെ(അല്ലാത്ത പ്രദേശത്തേയും) മിക്ക കൃസ്ത്യൻ കുടൂംബങ്ങളിലും സ്ത്രീകളടക്കം (പ്രത്യേകിച്ചും വയസ്സായ മുത്തശ്ശിമാർ,അമ്മച്ചിമാർ) മദ്യപിക്കും. തന്റേടിയായ അമ്മായി കഥാപാത്രങ്ങൾ ആണുങ്ങളുടെ മുന്നിൽ വെച്ചു തന്നെ അവരുടെ മദ്യഗ്ലാസ്സ് കൈക്കലാക്കി വായിലേക്ക് ഒഴിക്കുന്നതാണ് കണ്ട് വരുന്നത്.
മതം-ജാതി
  • പഠിപ്പും വിവരവും ഉള്ള സാധാരണക്കാരനായ ഒരു മുസ്ലീമിനെ കണ്ട കാലം മറന്നു. പച്ച അരപ്പട്ടയും നരച്ച താടിയും കയ്യിലൊരു കാലൻ കുടയും ഇല്ലാത്ത മുസ്ലിങ്ങളെ ഈയടുത്ത കാലത്താണ്‌ കണ്ടു തുടങ്ങിയത്.
  • ചീത്തപ്പെണ്ണുങ്ങളോ മോഡേൺ സ്ത്രീകളോ ഒക്കെ ക്രിസ്ത്യാനികൾ അവേണ്ടി വരുന്ന അവസ്ഥയാണുണ്ടായിരുന്നത്..
  • കോയി ബിരിയാനീം ബെച്ച് ഏമ്പക്കവും വിട്ട് അള്ളാന്ന് വിളിക്കുന്ന തൊപ്പി വെച്ച ഹാജിയാരാണെങ്കിൽ കള്ളക്കടത്തായിരിക്കും മൂപ്പരെ മെയിൻ ബിസിനസ്സ്. കെട്ട്യോളെ പേര് സൂറ, കുട്ട്യോള് സുക്കൂറ്,കാതറ്..ബലാലെ, ഹമുക്കേ, ഹിമാറേ..അറാമ്പെറന്നോനെ, എന്നിങ്ങനെ ഇടക്കിടെ പറയേം ചെയ്യും.
  • മുസ്ലിം കഥാപാത്രം നിസ്കാര തഴമ്പിനേപ്പറ്റി അനക്ക് എന്താണ്ട്രാ ഹിമാറേ അറിയ്യ എന്ന് ചോദിക്കണം.
ഗ്രാമം-കുടിപ്പക
  • വടക്കും ഭാഗവും തെക്കും ഭാഗവും ..ഉത്സവം നടത്താന്‍ മത്സരം..രണ്ട് ദേശങ്ങളില്‍ ഏതെങ്കിലും ഒരു വീട്ടുകാര്‍ വില്ലന്‍ പക്ഷം..മറ്റവര്‍ നായക ഗുണമുള്ള ആളുകള്‍ , ഇത് വള്ളം കളിയാവാം,കോഴിപ്പോരാകാം,കളരിപ്പയറ്റോ മറ്റ് ആയോധന മത്സരങ്ങളോ ഒക്കെ ആവാം.
  • പലപ്പോഴും ഗ്രാമത്തിന്റെ മാനം രക്ഷിക്കാൻ വേണ്ടി നായികയുടെ അച്ഛൻ മൂപ്പൻ നായികയെ കുരുതി പോലുള്ള ആചാരങ്ങളുമാവാം.
അവാർഡിനു വേണ്ടി ചിത്രീകരിച്ച സിനിമകൾ
  • അവാർഡ് പടങ്ങളില്‍ ഒരാള്‍ ബസ്സില്‍ കയറിയാത്ര ചെയ്യുന്ന സീനില്‍ പോകുന്ന വഴികളും ഒരോ ജംക്ഷനും ചിത്രീകരിച്ച് സമയം നീക്കാവുന്നതാണ്.
  • എൺപതുകളിലെ സിനിമകളാണെങ്കിൽ റൗക്കയും ഒറ്റമുണ്ടുമാണ് നായികമാരുടെ സ്ഥിരം വേഷം.
  • ശബ്ദമായിട്ടോ വേഷമായിട്ടോ മുരളി മേനോൻ,കുക്കു പരമേശ്വരൻ ഇത്തരം സിനിമകളിൽ എവിടെയെങ്കിലുമുണ്ടാവും.
പെണ്ണുകാണൽ-വിവാഹച്ചടങ്ങുകൾ
  • പെണ്ണ് കാണാന്‍ ചെല്ലുമ്പോൾ മുതിർന്ന ആരെങ്കിലും പറയും "പഴയ കാലമൊന്നുമല്ല ചെറുക്കനും പെണ്ണിനും എന്തെങ്കിലും സംസാരിക്കാനുണ്ടാവും" ..ഇത് സിനിമ തുടങ്ങിയ കാലം മുതലുള്ളതാണ്..അപ്പോ ഇവരുദ്ദേശിക്കുന്ന പഴയ കാലം ഹോമോസാപ്പിയൻസിന്റെ കാലഘട്ടമാണോ?
ക്ലോസപ്പുകൾ-ഇൻട്രൊഡക്ഷൻ-ക്ലൈമാക്സ് സീനുകൾ
  • സിങ്കം പുലി കുതിര എന്നീ മൃഗങ്ങളേതെങ്കിലുമൊന്നിനേയാണ് നായകനെ ആദ്യമായി കാണിക്കുമ്പോൾ മാറിമാറി കാണിക്കുവാനുള്ളത്.
  • ഫുട്ബോൾ ഗ്രൗണ്ടിൽ സിസർക്കിക്ക് ചെയ്ത് ഗോളടിക്കുന്ന നായകൻ,ക്രിക്കറ്റാണെങ്കിൽ സിക്സർ അടിക്കുകയോ അത് ക്യാച്ചെടുക്കുന്നതോ ആയ നായകൻ റേസിങ്ങാണെങ്കിൽ തലയിൽ നിന്ന് ഹെൽമറ്റൂരി മുടി കൊടഞ്ഞിറങ്ങുന്ന നായകൻ,കുതിരയോട്ടം,രഥമോട്ടം,കോഴിപ്പോരാണെങ്കിൽ കോഴിയെ കണ്ട്രോൾ ചെയ്യുന്നത് അങ്ങനെ തുടങ്ങിയുള്ള ഇൻട്രൊഡക്ഷൻ സീനുകളാണ് ആക്ഷൻ സിനിമകളിലെ നായനു വേണ്ടത്.
  • കാറ് വന്നു നിൽക്കുന്നു.ആദ്യം അടച്ച ഡോർ കാണിക്കും.കാറിന്റെ ഒരു 360 ഡിഗ്രി ഷോട്ട് ആവാവുന്നതാണ്. പതുക്കെ അത് തുറക്കും.കാലിന്റെ ക്ലോസപ്പ് വരും.നായകന്‍ ഇറങ്ങും.തല കറക്കി വെറുതെ ചുറ്റിലും നോക്കും. സ്ഥലം എവിടെ എന്നതൊന്നും കാര്യമല്ല. എവിടെ കാറ് നിർത്തിയാലും, ഇറങ്ങിയാലും നോക്കിയിരിക്കും.
  • സിനിമയില്‍ അഭിനയിച്ച എല്ലാവരും,അതിപ്പോ ക്ലൈമാക്സിങ്ങ് മൂന്നാറിലാണെങ്കിലും അവസാന സീനിലെ ഫോട്ടോക്ക് പോസ് ചെയ്യാന്‍ എത്തിയിരിക്കും.ശുഭം !
  • കഥ ശുഭപര്യവസായിയായി എന്ന് കാണിക്കാനായി അവസാന സീനിൽ ഗ്രൂപ്പ് ഫോട്ടോയ്ക്ക് ആൾക്കാരെ നിർത്തിയപോലെ സ്ക്രീൻ മുഴുവൻ ആൾക്കാരും പിന്നെ ചിത്രത്തിലെ ഏതേലും കൊമേഡിയനെകൊണ്ട് ഒരു ‘ചളി വിറ്റ്’ അടിപ്പിച്ച് എല്ലാരുകൂടി “ഹ ഹ ഹ“ ന്നും പറഞ്ഞ് ചിരിക്കുകയും (സിനിമകാണുന്ന കാണികൾ ഒഴികെ), അതോടെ ‘ശുഭം‘ എഴുതിക്കാണിക്കുകയും ചെയ്യും.
  • ഇത് തുടരൻ ചിത്രമാക്കണമെന്നാണ് ഉദ്ദേശമെങ്കിൽ ഒരു ആന്റിക്ലൈമാക്സിനുള്ള സ്കോപ്പ് ഇടണം.
  • ഗ്രൂപ്പ് ഫോട്ടോയിൽ നിന്ന് ആരെയെങ്കിലും ഓടിച്ച് സ്ക്രീനിൽ സ്ലോ മോഷനാക്കി കയറ്റി നിർത്തുന്നതും നല്ലതാണ്.
ബലാൽസംഗം-വേഴ്ച്ച-ആദ്യരാത്രി തുടങ്ങിയവ
  • സീൻ തുടങ്ങി അവസാനഘട്ടത്തിലേക്ക് കടക്കുമ്പോൾ ബെഡ് ഷീറ്റ് മുറുക്കിപ്പിടിച്ചിരിക്കുന്ന നായികയുടെ കൈ ക്ലോസപ്പിൽ കാണിക്കുന്നു. (സീൻ തുടരുന്നു ) അവസാനം നായിക ടപ്പേന്ന് ബെഡ്ഷീറ്റിൽ നിന്നുള്ള പിടി വിടുന്നു. കൈവിരലുകൾ പതിയെ നിവരുന്നു ..
  • ബെഡ് ഷീറ്റിൽ നിന്നുള്ള പിടിവിട്ട് നായികയും നായകനും വിരൽ കോർത്ത് പിടിച്ചിരിക്കുന്നത് ക്ലോസപ്പിൽ കാണിക്കുന്നുവെങ്കിൽ അത് നായകൻ കീഴ്പ്പെടുത്തിയത് നായിക എഞ്ചോയ് ചെയ്തു എന്ന് വേണം കരുതാൻ.
  • കൈയ്യുടെ ഭാഗത്ത് മാത്രം കീറിയ ഡ്രസ്സിലൂടെ ബലാൽസംഗം ചെയ്യുന്നതെങ്ങനെ ആണെന്ന് ഒരു പിടുത്തവും കിട്ടുന്നില്ല.
വെള്ളമടി സീനുകൾ
  • ഒളിച്ചിരുന്ന് വെള്ളമടി : പാടത്തോ പറമ്പിലോ ഒരു കുടം കള്ളും രണ്ടു പേരുമായി കുടിക്കാന്‍ ഇരിക്കുന്നു. നായകന്റെ അമ്മ /നായിക ആ വഴി വരുന്നു രണ്ടു പേരും വേഗം പതുങ്ങിയിരിക്കുന്നു
  • ഫുള്‍ ബോട്ടിൽ മദ്യം പശു കാടി കുടിക്കുന്നത് പോലെ വെള്ളം ചേർക്കാതെ വായിലോട്ടു ഒഴിച്ച് കുടിച്ചാലും കൂളായി നടക്കുന്ന,കപ്പാസിറ്റി ഉള്ള നായകൻ.
  • ഹോസ്റ്റലിലോ മറ്റോ ആണെങ്കിൽ വാർഡൻ അച്ചനോ ശിങ്കിടിക്കോ ഒരു സ്മാൾ കൊടുത്താൽ വെള്ളമടി സമ്മതിക്കുന്നതാണ്.
  • പ്രധാനമായും ഒരു കുപ്പിയാണ് പല കോമഡി വില്ലൻ കഥാപാത്രങ്ങളേയും നായകന്റെ വശത്തേക്ക് ചേർക്കുന്നത്. ചിലക്ക് എത്ര പണം കൊടുത്താലും വാങ്ങുകയില്ല പകരം ഒരു കുപ്പി മതി എന്ന നിലപാടാണെടുക്കുക.
ഡയലോഗുകൾ /ഭാഷാ പ്രയോഗങ്ങൾ/സ്ലാങ്ങ്
  • മലയാള സിനിമയിലെ ഒരു ഡയലോഗ് ക്ലീഷേ - “കഴുത്തിൽ താലികെട്ടുക”. ആരും കല്ല്യാണം കഴിക്കുകയോ വിവാഹം ചെയ്യുകയോ ഇല്ല, കഴുത്തിൽ താലികെട്ടൽ മാത്രമേ ഉള്ളു.
  • ബോധം വിട്ടുണരുമ്പോള്‍ (മിക്കപ്പോഴും നായിക) കഥാപാത്രം മിഴിച്ചു നോക്കി..” ഞാനിപ്പോള്‍ എവിടെയാ...നിങ്ങളൊക്കെ... ആരാ?”.
  • പരുങ്ങുന്നതിന് / ചമ്മുമ്പോൾ / ചമ്മൽ മറക്കാൻ / ഉത്തരം കിട്ടാതാവുമ്പോഴൊക്കെ മലയാള സിനിമയിലെ എല്ലാ കഥാപാത്രവും പറയുന്നത് : - “ അത് പിന്നേ....”
  • സീനിൽ നിന്നും പുറത്തു പോകുന്ന ഏത് കഥാപാത്രവും പോകുന്നതിനു മുന്പാിയി “ എന്നാപ്പിന്നെ...ഞാനങ്ങോട്ട്....”.കാര്യസ്ഥന്മാർക്കാണിത്തരം ഡയലോഗിന്റെ പേറ്റന്റ്.
  • ശബ്ദം മ്യൂട്ട് ചെയ്ത ഫക്കാണ് അടുത്ത കാലത്തെ നവീന സിനിമകളിലെ തെറികളിൽ ഉന്നതിയിൽ നിൽക്കുന്നത്.
  • തിരുവനന്തപുരത്ത് ജനിച്ചു വളർന്ന മുസ്ലീമാണെങ്കിലും സംസാരിക്കുമ്പോൾ മലബർ സ്ലാങ്ങാണ് വരിക. ഇനി തിരുവനന്തപുരത്ത് ജനിച്ച വളർന്ന നടന്മാരാവട്ടെ മലബാർ/കോഴിക്കോടുള്ള കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നതെങ്കിലും ഒരിക്കലെങ്കിലും ഒരു “എന്തിര്” പ്രയോഗം ഉണ്ടാവും.
  • ശ്ശോ കള്ളൻ,കൊതിയൻ - ആക്രാന്തം മൂത്ത നായകനോ കാമുകനോ ഉമ്മ പറ്റിക്കുമ്പോൾ നായിക പറയേണ്ട ഡയലോഗാണിത്.
  • ബലാൽസംഗത്തിനടിപ്പെട്ട സ്ത്രീ “അയാൾ എന്നെ”…എന്ന് മാത്രമേ അത്രേ പറയേണ്ടതുള്ളു.. വേണമെങ്കിൽ നശിപ്പിച്ചു എന്ന് കൂടിയാവാം..ഇത് കണ്ട അമ്മ “ ആ മഹാപാപി എന്റെ കുഞ്ഞിനെ നശിപ്പിച്ചല്ലോ “ എന്ന് ഏറ്റ് പറഞ്ഞ് വിലപിക്കാവുന്നതാണ്.
  • ഏത് പ്രദേശത്താണെങ്കിലും പൊതുവെ എല്ലാ സിനിമയിലും അച്ചടി ഭാഷയായിരിക്കും. പ്രാദേശിക ഭാഷ പ്രയോഗം ട്രെൻഡ് ആയിരിക്കുന്ന ഈ കാലഘട്ടത്തിൽ നായകൻ മാത്രമേ പ്രാദേശിക ഭാഷ പ്രയോഗിക്കുകയുള്ളു. (നടൻ മമ്മൂട്ടിക്കാണ് ഇത് ചെയ്യാനുള്ള യോഗം കിട്ടിയിരിക്കുന്നത്) ആ പ്രദേശത്തെ മറ്റുള്ളവരെല്ലാം അച്ചടി ഭാഷയായിരിക്കും ഉപയോഗിക്കുക. (ഇതിനു അപവാദം രഞ്ജിത്തിന്റെ തന്നെ ‘പ്രാഞ്ചിയേട്ടൻ & സെയിന്റ്)
  • മധ്യതിരുവിതാംകൂർ /കോട്ടയം പ്രദേശത്തുള്ള നായകനും കുടുംബവുമാണെങ്കിലും പൊതുവേ അച്ചടിഭാഷയായിരിക്കും പക്ഷെ അതിനിടയിൽ ‘എന്നതാ, അമ്മച്ചിയേ, ഓ പിന്നേ, ഒള്ളതാന്നോ, കെറുവിച്ചതാരുന്നോ ദീനമ്മച്ചിയേ, പറ്റത്തില്ല , ഒക്കത്തില്ല, വേണ്ടായോ, ഇല്ലായോ, എന്നിങ്ങനെ ചില വാക്കുകൾ കൂട്ടിച്ചേർത്തിട്ടുണ്ടാവും.
  • വള്ളുവനാടൻ പ്രദേശത്തെ നായകൻ/നായിക കുടുംബമാണെങ്കിൽ ഒരു ‘ഓപ്പോൾ’ നിർബന്ധമാണ്. ഫ്ലാഷ് ബാക്കിൽ നായകന്റെ കുട്ടിക്കാലത്ത് ഇടക്കിടക്ക് “ഓപ്പോളേ” എന്നു വിളിക്കണം. “വിധിയുടെ വേട്ടമൃഗ“മായിരിക്കാനാകും പല ഓപ്പോളുമാരുടേയും യോഗം. ഈ പ്രദേശത്തെ കഥാപാത്രങ്ങൾ പുഴയിലോ കുളത്തിലോ മാത്രമേ കുളിക്കുകയുള്ളു.
  • “എന്താപ്പോ ഇണ്ടായേ, നിയ്ക്ക് പറ്റില്ല്യ, എന്നിവ ഇടക്കിടക്ക് പറയണം. അമ്മാവൻ കഥാപാത്രങ്ങൾ (മിക്കവാറും നാരായണൻ നമ്പ്യാർക്കായിരിക്കും ഈ യോഗം) ‘ഹയ്, ഈ കുട്ടീടെ ഒരു കാര്യം, ഇതാപ്പോ നന്നായേ‘, എന്നീ സംഭാഷണങ്ങൾ ഇടക്കിടക്ക് പറയും. ഒപ്പം പുതിയ തലമുറയെ ചീത്തയും പറയണം. സംഭാരം, കഞ്ഞിവെള്ളം എന്നിവ മാത്രമേ ഈ അമ്മാവന്മാർ കുടിക്കാൻ പാടുള്ളു.
  • ഈ പ്രദേശത്തെ ഗ്രാമീണ നായിക, നായകനെ ഉണ്ണിച്ചേട്ടൻ, മാധവൻ ചേട്ടൻ, കണ്ണൻ ചേട്ടൻ എന്നതിനു പകരം ഉണ്ണ്യേട്ടാ, മാധവേട്ടാ, കണ്ണേട്ടാ എങ്ങിങ്ങനയേ വിളിക്കാവൂ. എന്നാൽ മറ്റു കഥാപാത്രങ്ങളെ ‘ൻ’ എന്ന ചില്ലക്ഷരം ചേർത്ത് വിളിക്കാം. അങ്ങിനെയേ ഇതുവരെ വിളിച്ചിട്ടുള്ളു.
  • നായകനോ നായികയോ മറ്റു കഥാപാത്രങ്ങളോ ആരുമാകട്ടെ സിനിമയിലെ വൈകാരിക മുഹൂർത്തത്തിൽ ഈ പ്രാദേശിക ഭാഷയൊക്കെ വിട്ട് കൃത്യമായ ആലങ്കാരിക ഭാഷ തന്നെയായിരിക്കും പറയുക.
  • മലയാള നടന്മാർ തമിഴ് വേഷം ചെയ്താൽ (തമിഴ് നാട്ടിൽ ജനിച്ചു വളർന്ന കഥാപാത്രമായാൽ പോലും) മലയാളം കലർന്ന തമിഴേ പറയൂ. “ആമാ, അത് വന്ത്, എന്നാച്ച്” എന്നീ വാക്കുകൾ മാത്രം കൃത്യമായും ബാക്കിയുള്ളവ മലയാളത്തിലും മാത്രമായിരിക്കും. എന്തായാലും “തമിഴാള“മായിരിക്കുമെന്ന് ചുരുക്കം.
നായികയുടെ നഗ്നത
  • നായികയെ നഗ്നയായി ആകസ്മികമായോടെ മാത്രമാണ് നായകനു കാണാൻ സാധിക്കുന്നത്. മൈൻഡിന്റ്.! അബദ്ധവശാൽ മാത്രം.
  • ഒന്നുകില്‍ അതോടെ നായിക നായകനെ മാത്രമേ കല്യാണം കഴിക്കൂ എന്ന് വാശി പിടിക്കുന്നു.
  • ഇത് വില്ലനോ/ കോമഡി നായകനോ ആണെങ്കിൽ നായികയുടെ തന്ത്ര പ്രധാനമായ ഭാഗങ്ങളിലുള്ള മറുകുകളുടെ -അറിവുപയോഗിച്ച് അവളുടെ കല്യാണം മുടക്കുകയുമാവാം.
ചാരിത്ര്യം-ചാരിതാർത്ഥ്യം
  • നായികയെ വേറെ ഒരുത്തന്‍ കെട്ടിയാല്‍ , ചാരിത്ര്യം കളയാതിരിക്കാന്‍ ആദ്യരാത്രിക്ക് നിമിഷങ്ങൾക്ക് മുൻപ് അവളുടെ ഭർത്താവ് മരണപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്യുന്നു.അല്ലെങ്കിൽ അരക്ക് കീഴ്പ്പോട്ടു തളർത്തിക്കളയുക,ഇതൊന്നും പറ്റിയില്ലെങ്കിൽ അവളുടെ ഭര്ത്താ്വിനെ ജയിലിലയക്കും.
  • ബോസിനോ മറ്റാർക്കോ കാഴ്‌ച്ച വെക്കാൻ ഉദ്ദേശിച്ച് വെർജിനിറ്റിയുമായി നായികയെ കൊണ്ട് നടക്കുന്ന ഭർത്താവിൽ നിന്ന് നായകന് അവളെ രക്ഷിക്കാവുന്നതാണ്.
  • നായികക്ക് പരപുരുഷബന്ധം ഉണ്ടെങ്കിൽ പാമ്പ് കൊത്തിയോ ഇടി വെട്ടിയോ ഹൃദയം പൊട്ടിയോ അന്തരിക്കാവുന്നതാണ്.
ആംഗ്ലോ ഇന്ത്യൻസ് / സൊസൈറ്റി ലേഡീസ്
  • ആംഗ്ലോ ഇന്ത്യൻസ് എല്ലാ സിനിമയിലും ദുഖ കഥാപാത്രങ്ങളായിരിക്കും–യഥാർത്ഥത്തിൽ മിക്ക ആംഗ്ലോ ഇന്ത്യൻസും ജീവിതം അഘോഷിക്കുന്നവരാണ്.
  • ഫ്രെഡ്ഡി,സൂസൻ,മാഗി എന്നിവ ഇവരുടെ ഒഴിച്ചു കൂടാത്ത പേരുകളിലൊന്നാണ്.
  • ആംഗ്ലോ ഇന്ത്യൻസിന് പൊതുവേ ഒരു ലക്ഷ്യമെ ഉള്ളൂ..അവരുടെ നാട്ടിലേക്ക് തിരിച്ചു പോകണം.
  • മുട്ടിനു മുകളിലുള്ള ഫ്രോക്ക്,ഫാഫ് ഷൂസ്,മുടി ബോബ് ചെയ്തവർ എന്നിവരാണ് ആംഗ്ലോ ഇന്ത്യൻ സ്ത്രീകൾ.
  • സൊസൈറ്റി ലേഡിയായ കൊച്ചമ്മക്ക് കക്ഷം വെട്ടിയ ബ്ലൗസും ഒപ്പം കൂട്ടിയ പട്ടിയും ഉണ്ടാവും.പോമറേനിയനാണ് നിർബന്ധം.അതും വീടിനോ കാറിനുള്ളിലോ വേണം താനും..
വേലക്കാരികൾ
  • അന്നും ഇന്നും എന്നും നാടകത്തിലും സിനിമയിലും വേലക്കാരി ‘ജാനു’ തന്നെയാണ്. എങ്കിലും ഈയിടെയായി അതിനു മാറ്റം വന്നിട്ടുണ്ട്. (കോൺസ്റ്റബിൾ കുട്ടൻ പിള്ളക്കും മാറ്റം വന്നിട്ടുണ്ട്)
  • നായർ/തമ്പുരാൻ തറവാട്ടിലെ വേലക്കാരിക്ക് ‘ശാരദേടത്തി, സാവിത്രി, വിലാസിനി എന്നീ പേരുകളും കൃസ്ത്യൻ നായക കുടുംബത്തിലെ വേലക്കാരിക്ക് “മറിയാമ്മച്ചേട്ടത്തി, ഏലിയാമ്മച്ചേട്ടത്തി“ എന്നീ പേരുകളും ഉപയോഗിക്കും.
നായക സംഘങ്ങൾ
  • ഒന്നിലധികം നായകന്മാരുണ്ടെങ്കിൽ അവർ എന്തെങ്കിലും ചർച്ച ചെയ്യുമ്പോൾ നാലു പേരും നാലുവശത്തായി നിലയുറപ്പിക്കണം. അതിലൊരാൾ പുറം തിരിഞ്ഞ് വിദൂരതയിലേക്ക് നോക്കി നിൽക്കുന്നവനാകാം.
  • ദൗത്യം തീരുമാനിച്ചുകഴിഞ്ഞാൽ എല്ലാവരും നായകൻ നീട്ടിപ്പിടീച്ച കയ്യിൽ തങ്ങളുടെ കൈ ചേർത്ത് ഐക്യദാർഡ്യം പ്രഖ്യാപിക്കേണ്ടതാണ്. തുടർന്ന് തോളോട് തോൾ ചേർന്ന് വട്ടത്തിൽ നിൽക്കാം (ഈ സമയത്ത് ഒരു റൌണ്ട് ട്രോളി ഷോട്ട് നിർബന്ധം)
  • വില്ലന്റെ കൈ കൊണ്ട് നായക സംഘത്തിൽ ആദ്യം കൊല്ലപ്പെടുന്നത് കൂട്ടത്തിൽ ഏറ്റവും നിഷ്കളങ്കനെന്ന് തോന്നിക്കുന്നവനോ, ദരിദ്രനോ, ഗായകനോ ആയ ഒരുത്തനായിരിക്കും.
  • രണ്ട് നായകന്മാരുണ്ടെങ്കിൽ അവരുടെ പരമപ്രധാനമായ ലക്ഷ്യം ഒരേ വില്ലനെ തകർക്കലാണ്.രണ്ട് പേരുടേയും അച്ഛന്റെയോ അമ്മയുടെയോ കുഞ്ഞു പെങ്ങളുടെയോ മരണത്തിന് കാരണം ഈ വില്ലനായിരിക്കും,സ്വാഭാവികം. മൂന്നോ നാലോ നായകന്മാരാണെങ്കിൽ വില്ലനും അവന്റെ കുടുംബം മുഴുവനും വില്ലന്മാരാവുകയാണ്.
സൗണ്ട് എഫക്റ്റ്സ്
  • ഫൈറ്റ് സീനുകളിലെ ബ്ഫൂഷ്.....ബ്ഫൂഷ്.... എന്ന യെമണ്ടൻ സൗണ്ടിലുള്ള ഇടി ശബ്ദമാണ്...വില്ലന്മാരെ ഇതേ സൈസ് ഒറ്റ ഇടിക്ക് തെങ്ങുമ്മേൽ വരെ കേറ്റീട്ടുണ്ട് നമ്മുടെ നായകന്മാർ.
  • കാറൂകൾ എത്ര മോഡേൺ ആയാലും അതുങ്ങളെ ബ്രേക്ക് ചെയ്താൽ വല്ലാത്ത സൗണ്ട്.
  • നായകന്റെ ബുള്ളറ്റിനും വെടിക്കും വെടിക്ക് ഡൈനാമിറ്റിന്റെ സൗണ്ടാണുണ്ടാവുക.
  • നായകന്റെയും കൂട്ടാളികളുടെയും സ്ലോ മോഷൻ സീനുകളിൽ പലപ്പോഴും പെപ്പേപ്പേ..പെപപ്പേ..എന്നുള്ള തീമുകൾ ഉപയോഗിക്കാവുന്നതാണ്. പ്രധാനമായും കുറ്റാൻവേഷണ ചിത്രങ്ങളാണിത് ഏറെ നന്നാവുക.
വാഹനങ്ങൾ/ടാക്സികൾ
  • ഓട്ടോറിക്ഷ/ടാക്സി ഡ്രൈവർമാർ ഒരിക്കലും ബാക്കി നൽകാറില്ല. ഓട്ടോ ചാർജ്ജ് 12 രൂപയാണെങ്കിലും നായകനോ നായികയോ ഒറ്റനോട്ട് കൊടുത്ത് ബാക്കി വാങ്ങാതെയോ കൊടുക്കാതെയോ പോകും. (മലയാള സിനിമയിൽ മാത്രം 12, 15 രൂപകൾക്ക് ഒറ്റ നോട്ടാണ്)
  • ജഗതി പലപ്പോഴും ഓട്ടോ ചാർജ്ജ് നൽകാറില്ല. കോമഡി താരങ്ങൾ പലപ്പോഴും ഓട്ടോ/ടാക്സി ചാർജ്ജിനെപ്പറ്റി വഴക്കുണ്ടാക്കും. മിക്കവാറും ഓട്ടോ/ടാക്സി ഡ്രൈവന്മാർ ഇവരുടെ കോളറിൽ പിടിച്ച് ബലമായി ചാർജ്ജ് വാങ്ങും. തന്റേടിയായ നായികയാണെങ്കിൽ ബാലൻസ് കിട്ടാനുള്ള അമ്പത് പൈസക്ക് വേണ്ടി വഴക്കുണ്ടാക്കുകയും കൺസ്യൂമർ ആക്റ്റ് പറയുകയും ചെയ്യും.
കവിയൂർ പൊന്നമ്മ
  • കവിയൂര്‍ പൊന്നമ്മക്ക് ഉണ്ണി എന്നല്ലാതെ ഒരു മകനില്ല.രാഘവനോ രാജപ്പനോ ആണെങ്കിലും അമ്മക്ക് ഉണ്ണി മാത്രമാണ്..
  • ഭർത്താവ് ഉണ്ടെങ്കിൽ തിലകൻ.
  • മകൻ മോഹൻലാൽ
  • ദാരിദ്ര്യ/ഇടത്തരം കുടുംബം
  • തങ്കപ്പെട്ട സ്വഭാവം
  • മകനെ സ്വന്തം ജീവനേക്കാളും സ്നേഹമാണ്.
  • മരുമകള്‍ എത്ര മൂധേവി ആയാലും അവളെയും അളവില്ലാതെ സ്നേഹിക്കും.
  • മകന്റെ് കൂട്ടുകാരും അവരെ 'അമ്മേ' എന്നേ വിളിക്കൂ.
  • നട്ടപ്പാതിരാക്കും സെറ്റ്‌ സാരിയെ ഉടുക്കുകയുള്ളു.
  • മിക്കപ്പോഴും ഉണ്ണിക്കണ്ണൻ/ഗുരുവായൂരിലെ കള്ളക്കണ്ണന്റെ ഭക്തയായിരിക്കും.
  • കുളിച്ച് ബാത്ത് റൂമിൽ നിന്ന് വരുമ്പൊഴും നെറ്റിക്ക് ചുവന്ന വലിയ പൊട്ടും കാണും..!
ചില അഭിനേതാക്കൾ
  • സൂരജ് വെഞ്ഞാറമ്മൂട് – സ്ഥിരമായി ചെകിട്ടത്ത് അടികിട്ടാനുള്ള കോമഡി താരമാണ് സുരാജ് വെഞ്ഞാറന്മൂടും മറ്റ് പുതു കൊമേഡിയന്മാരും. സീനിയർ കൊമേഡിയന്മാരാണ് ഇവരുടെ വരവ് കൊണ്ട് ചെകിട് സേവ് ചെയ്യുന്നത്.
    അബുസലിം/കൊല്ലം അജിത്ത് - എവിടെയുണ്ടോ തെമ്മാടിത്തവും ഇടിയും ഉറപ്പാണ്.
    ഷാജി - ഷാജി എന്ന പേരുകാരൻ ഗുണ്ട/റൌഡി/തെമ്മാടി ആയിരിക്കണം!
    വിജയകുമാർ -നായകന്റെ കൂട്ടുകാരനാണെങ്കില്‍ എന്തായാലും നായകനെ ചതിക്കും..
    സാദിഖ് – ഗൾഫുകാരൻ,പ്രവാസി
    വിജയ് മേനോൻ - എക്സൻട്രിക്ക്,കഞ്ചാവിനോ മറ്റ് മയക്കുമരുന്നിനോ അടിമ, "വാട്ട് കുസൃതി മാൻ" എന്നത് ഇദ്ദേഹത്തിന്റെ സ്ഥിരമുള്ള ഒരു ഡയലോഗ് ആണ്.
ടി എ ഷാഹിദിന്റെ ക്ലീഷേകൾ
  • ടി.ഏ ഷാഹിദ് സിനിമകളിൽ നായകന്റെ അച്ഛനോ അമ്മയോ എന്തെങ്കിലും പ്രശ്നത്തിൽ പെട്ടവരാവും
  • ബാലേട്ടൻ - നായകന്റെ അഛനു രഹസ്യ കുടുംബം
  • മത്സരം - നായകൻ ഒരു ജാര സന്തതി
  • ബെൻജോൺസൺ - നായകന്റെ അമ്മ ഒളിച്ചോടി പോയവൾ
  • രാജമാണിക്യം - നായകന്റെ അമ്മ മകൻ അറിയാതെ വേറെ കെട്ടുന്നു
  • പച്ചക്കുതിര - നായകന്റെ അമ്മ പണ്ട് നാട് വിട്ട് പോയി
ബാബു ആന്റണി
  • എന്നും ജീൻസും ഷൂവും ആയിരുന്നു വേഷം.പുള്ളീടെ ഷൂസ് ആണ് ക്യാമറകൾക്ക് ഏറെ പരിചിതം.
  • ഷർട്ട് എപ്പോഴും തോളില്‍ ഇടും. ബനിയന്‍ മാത്രം ധരിക്കും
  • ഇടിക്കുമ്പോള്‍ വിചിത്ര ശബ്ദങ്ങള്‍ പുറപ്പെടുവിക്കും.
  • വേണേല്‍ നായിക പ്രേമിച്ചോണം
  • മിക്കവാറും ഒറ്റയ്ക്കാണ് താമസം.ലുങ്കി ഉടുക്കാറില്ല.
സംവിധായകർ-കഥാകൃത്തുക്കൾ-നടീനടന്മാർ-സംഗീതസംവിധായകർ
  • മുൻപ് ചെയ്തതിൽ നിന്നും വ്യത്യസ്തമായ ഒന്നാവും ഈ ചിത്രം എന്ന് അവകാശപ്പെടുന്നു.
  • മലയാള സിനിമ ഇന്നേ വരെ കണ്ടിട്ടില്ലാത്ത ഒരു മാറ്റം.. അത് നിങ്ങൾ പ്രേക്ഷകർ കണ്ട് തന്നെ തീരുമാനിക്കുക.
  • പഴയ ഏതെങ്കിലും പാട്ടിന്റെ ട്യൂൺ നിങ്ങൾക്ക് തോന്നുന്നത് ഒരേ രാഗത്തിൽ കമ്പോസ് ചെയ്തത് കൊണ്ട് മാത്രമാണ്.
നിർമ്മാതാക്കൾ

  • ഇത്തരം ക്ലീഷാദിക്ലീഷേകൾ ഉള്ള ചിത്രം നിർമ്മിക്കുന്നതോടെ പല നിർമാതാക്കളും കുത്തു പാളയെടുക്കുന്നു.
മറ്റുള്ളവ
അടിച്ചു തെളിക്കാരിയുടെ പേര് ജാനു.
നായകന്‍ വില്ലനെ പഞ്ച് ചെയ്യുമ്പോള്‍ നേരെതന്നെ ഇടിക്കും.. അതായത് നെഞ്ചില്‍ കൊള്ളുന്ന നിലക്ക്.
അതെ സമയം വില്ലന്‍ ഇടിക്കുമ്പോള്‍ കൈ പരത്തി ആണ് വീശുക.
അത് നായകന് എളുപത്തില്‍ തടുക്കാന്‍ സാധിക്കും. അമ്പ്രല്ല രൂപത്തില്‍.
ബോംബു വെക്കാന്‍ വരുന്നവര്‍ക്ക് സ്ഥിരം വേഷം സല്‍വാര്‍ കമീസ്
വില്ലന്റെ ഹിന്ദി ഭാഷക്ക്‌ വില്ലന്റെ ഗോഡ്ഫാദര്‍ മറുപടി പറയുക മലയാളത്തില്‍
പഴയ കാല സിനിമയില്‍ ഒരേ വീട്ടില്‍ തന്നെ ഐജി മുതല്‍ ജഡ്ജി വരെ ഉണ്ടാകും.. ഇവരുടെ ഇളയ അനുജന്‍ ആകും കുരുത്തം